ബഹ്റൈൻ മലയാളി ഫോറം സാഹിത്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഈ വരുന്ന വെള്ളിയാഴ്ച (മെയ് രണ്ടിന് ) കാവ്യനാദം അരങ്ങുണർത്തും കവിതകളുമായി പ്രിയപ്പെട്ടവർ അരങ്ങിലെത്തുന്നു. മലയാളത്തിലെ പ്രമുഖരുടെ കവിതകളും ഒപ്പം തങ്ങളുടെ സ്വന്തം കവിതകളുമായി കവികളും കലാകാരന്മാരും പങ്കെടുക്കുന്ന വേദിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ മലയാളിഫോറം സാഹിത്യവിഭാഗം സെക്രട്ടറി ആഷാ രാജീവ് അറിയിച്ചു. പരിപാടിയിൽ എഴുത്തുകാരൻ നാസർ മുതുകാട് അതിഥിയായി പങ്കെടുക്കും.ബഹ്റൈനിലെ എല്ലാസാഹിത്യപ്രേമികളെയും കവികളെയും മെയ് രണ്ടിനു നടക്കുന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ദീപ ജയചന്ദ്രൻ, സജിത്ത് വെള്ളിക്കുളങ്ങര,ബാബു കുഞ്ഞിരാമൻ, അബ്ദുൾ സലാം, ബബിന സുനിൽ, രജീന ഇസ്മയിൽ എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 36175753/37007608