ബഹ്‌റൈൻ പവിഴ ദ്വീപ് മലയാളികളും, മറ്റ് ഇതര ഭാഷക്കാരും നെഞ്ചേറ്റിയ മണ്ണ് അന്നം തരുന്ന നാടിന്റെ ദേശീയ ആഘോഷദിനമായ 54 th ബഹ്‌റൈൻ ദേശീയ ദിനത്തിൽ ബഹ്‌റൈൻ മലയാളി കുടുംബവും ആഘോഷത്തിൽ പങ്കുചേർന്നു.ഇന്ത്യൻ ഡെലൈറ്റിൽ വെച്ച് കൂടിയ ബഹ്‌റൈൻ ദേശീയ ദിനാഘോഷ ചടങ്ങിൽ പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ബിനോയ് മൂത്താറ്റ്, ഉപദേശക സമിതി അബ്ദുൾ റെഹ്മാൻ പാട്ട്ല, ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി, വൈസ്സ് പ്രസിഡന്റ്, ബാബു.എം. കെ, മെമ്പർ ഷിപ്പ് സെക്രട്ടറി സുബിൻ ദാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ബഹ്‌റൈൻ മലയാളി കുടുംബവും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി രാജേഷ് രാഘവൻ, ഹാഷിം, വിമൽ, നിഖിൽ രാജ്, ഷാജു, മുരളീധരൻ പള്ളിയേത്ത്, സത്യൻ പേരാമ്പ്ര, ബിനു, സൂരജ്, ജിതേഷ്, ഷംഷാദ് അബ്ദുൾ റെഹ്മാൻ, കവിത സുരേഷ് എന്നിവർ ചടങ്ങിൽ പങ്കാളികൾ ആയി BMK അവനീ ലേഡീസ് ഗ്രുപ്പ് കൺവീനർമാർ, BMK ചിൽഡ്രൻസ് വിംഗ് കൺവീനർ മാർ ചടങ്ങിൽ പ്രാതിനിത്യം അറിയിച്ചു.
ട്രഷറർ നന്ദി അറിയിച്ചു.

