ബഹ്റൈൻ മലയാളി കൂട്ടായ്മ (BMK) ഓണാഘോഷമായ പോന്നോണം’25 സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ മലയാളി കൂട്ടായ്മ (BMK) ഓണാഘോഷമായ പോന്നോണം’25 സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളി കൂട്ടായ്മ (BMK) ഓണാഘോഷമായ പോന്നോണം’25 സംഘടിപ്പിച്ചു


ബഹ്റൈൻ മലയാളി കൂട്ടായ്മ (BMK), അണിയിച്ചൊരുക്കിയ ഓണാഘോഷപ്പരിപാടി പോന്നോണം’25, HAPPY HANDS ന്റെ ബാനറിൽ വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബ്ബിൽ നടത്തി.

ഗ്രോത്ത് കോൺസൾട്ടൻസി & മാനേജ്മെന്റ് സി ഒ ഹുസൈൻ അൽ ശിഹാബ് പോന്നോണം’25 ഉദ്ഘാടനം ചെയ്തു. ബി എം കെ ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ്‌ ധന്യ മേനോൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടം മുഖ്യാതിഥിയായി പങ്കെടുത്തു.

ബി എം കെ രക്ഷാധികാരി ബിനോയ്‌ മൂത്താറ്റ്, ട്രഷറർ പ്രദീപ്‌ കാട്ടിപ്പറമ്പിൽ, പൊന്നോണം പ്രോഗ്രാം കൺവീനറും ബി എം കെ എന്റർടൈൻമെന്റ് സെക്രട്ടറിയുമായ ജോമി ജോസഫ്, ഗ്രോത്ത് കൺസൾട്ടൻസി & മാനേജ്മെന്റ് സി ഒ ഹുസൈൻ അൽശെഹാബ്, ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, പ്രശസ്ത സാമൂഹ്യപ്രവർത്തകൻമോനി ഒടിക്കണ്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


ഉപദേശക സമിതി അബ്ദുൾ റഹ്മാൻ പാട്ലയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി വൈസ് പ്രസിഡന്റ്‌ ബാബു എം. കെ, ജോയിന്റ് സെക്രട്ടറി പ്രജിത്ത് പീതാംബരൻ, അസിസ്റ്റന്റ് ട്രഷറർ ലിഥുൻ, മെമ്പർ ഷിപ്പ് സെക്രട്ടറി സുബിൻ ദാസ്, സ്പോർട്സ് വിംഗ് കൺവീനർ നിഖിൽരാജ്, ലേഡീസ് വിംഗ് കൺവീനർ അശ്വനി, ഷംഷാദ്, എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി, രാജേഷ് രാഘവ്, സുമേഷ്, വിമൽ മുരുകേശൻ, സുരേഷ്, ഷാജു എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

ചടങ്ങിൽ ഇന്ത്യ മീഡിയ അവാർഡ് ഉസ്മാൻ അൽ ഷെഹാബിൽ നിന്ന് ദീപക് ധർമ്മടം ഏറ്റു വാങ്ങി.

ബഹ്‌റൈനിലെ സാമൂഹിക-സാം സ്ക്കാരിക-കലാ രംഗത്തെ ബഹുമുഖ പ്രതിഭകളായ ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, മോനി ഒടിക്കണ്ടത്തിൽ, പ്രകാശ് വടകര, ജയാമേനോൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ബി എം കെ ട്രഷറര്‍ പ്രദീപ്‌ കാട്ടിപ്പറമ്പിൽ നന്ദി അറിയിച്ചു.സിനിമ പിന്നണി ഗായിക സുമി അരവിന്ദ്, സിനിമ പിന്നണി ഗായകനും വയലിൻസ്റ്റുമായ വിവേകാനന്ദ്, ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരൻ ചാർളി, ബഹ്‌റൈനിലെ വനിത സംഗീത കൂട്ടായ്മ ആയ പിങ്ക് ബാങ്കിന്റെ ഗായിക രേഷ്മ സുബിൻ എന്നിവരുടെ പ്രോഗ്രാം ആഘോഷരാവിന് മിഴിവേകി.

Leave A Comment