മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ത്രസ്സിപ്പിക്കുകയും ചെയ്ത ഭാവനകളിലൂടെയും, അഭിനയ മികവിലൂടെയും അഭ്രപാളികളിൽ നിറഞ്ഞു നിന്ന സർഗ്ഗപ്രതിഭ പകരം വെക്കാനില്ലാത്ത കലയുടെ നൂപുര സത്യം.ശ്രീനിവാസൻ എന്ന സർഗ്ഗാത്മക പ്രതിഭ അരങ്ങൊഴിയുമ്പോൾ മലയാള സിനിമയിലെ ഇതിഹാസങ്ങളിലെ ഒരു ഇതിഹാസം കൂടി ആണ് അരങ്ങൊഴിയുന്നത്.ഭാവനകളുടെയും, അഭിനയ കലയുടെയും കൊടിപ്പടം താഴ്ത്തി കാല യവനികയുടെ നിത്യ നിദ്രയിലേക്ക് മറഞ്ഞ സർഗ്ഗാത്മക പ്രതിഭ കലയുടെ വസന്തത്തിന് വിവർത്തന പ്രത്യയ ശാസ്ത്രങ്ങൾക്കതീതമായ കലാപ്രതിഭക്ക് പ്രണാമം .അതുല്യ കലാപ്രതിഭ ശ്രീനിവാസന്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി കുടുംബം BMK അനുശോചനം രേഖപ്പെടുത്തി.

