BMMI–BKS ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ; വിജയികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് ടൂർണമെന്റ് ഡയറക്ടർ തൃപ്തി രാജ് എം എ

  • Home-FINAL
  • Business & Strategy
  • BMMI–BKS ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ; വിജയികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് ടൂർണമെന്റ് ഡയറക്ടർ തൃപ്തി രാജ് എം എ

BMMI–BKS ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ; വിജയികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് ടൂർണമെന്റ് ഡയറക്ടർ തൃപ്തി രാജ് എം എ


മെയ് മാസത്തിൽ നടന്ന BMMI–BKS ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ ഏവർക്കും റണ്ണേഴ്‌സ് അപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് ടൂർണമെന്റ് ഡയറക്ടർ തൃപ്തി രാജ് എം എ അറിയിച്ചു. ബഹ്‌റൈനിലെ ബാഡ്മിന്റൺ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ടൂർണമെൻ്റിന് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും ബഹ്‌റൈൻ കേരളീയ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും BKS ബാഡ്മിന്റൺ സബ് കമ്മിറ്റിക്കും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ BKS ജീവനക്കാർക്കും, മത്സരത്തിലുടനീളം പിന്തുണ നൽകി കൂടെ നിന്ന ഫോട്ടോഗ്രാഫർമാരായ സത്യം പേരാമ്പ്രയ്ക്കും നന്ദകുമാറിനും, ടൂർണമെൻ്റിനെ നിയന്ത്രിച്ച അമ്പയർമാർക്കും, സംഘാടക സമിതി അംഗങ്ങൾക്കും , മറ്റുള്ളവർക്കുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.ബഹ്‌റൈനിൽ വളർന്നുവരുന്ന ബാഡ്മിന്റൺ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വലിയ തോതിലുള്ള ടൂർണമെന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും തൃപ്തി രാജ് അറിയിച്ചു.

Leave A Comment