ബഹ്റൈൻ നവകേരള 2026 ഫെബ്രുവരി 12 വ്യഴാഴ്ച വൈകിട്ട് 7 മണി മുതൽ ട്രീ ഓഫ് ലൈഫിന് സമീപമുള്ള ടെണ്ടില് വച്ച് വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു.പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, ആകർഷങ്ങളായ സമ്മാനങ്ങൾ, ക്യാമ്പ് ഫയർ, ഇന്ത്യൻ രീതിയിലുള്ള BBQ ഡിന്നർ,മ്യൂസിക് & ഡാൻസ് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടിൾ ഒരുക്കിയിട്ടുണ്ട്.പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും ഇതുപോലുള്ള ക്യാമ്പുകൾ കൊണ്ട് സാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്കായി രാജ് കൃഷ്ണൻ 33971810,ബിജു കൂരോപ്പട 39553855,ഷാജഹാൻ കരുവന്നൂർ 37538209 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

