ബീറ്റസ് ഓഫ് ബഹ്‌റൈൻ “കരുണയിൻ ഹൃദയതാളം ” എന്ന തങ്ങളുടെ കാരുണ്യ പദ്ധതിയിലൂടെ വയനാട് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിക്കാണ് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി നൽകിയത് .2025 ജനുവരി 2 ന് ഉമ്മൽ ഹസ്സം ബാങ്കോക് റെസ്റ്ററന്റ് ഹാളിൽ വെച്ച് ബീറ്റസ് ഓഫ് ബഹ്‌റൈന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ബഹ്‌റൈൻ മാർത്തോമ്മ പാരിഷ് സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി തുക കൈമാറി.വിദ്യാർത്ഥിക്കു വേണ്ടി വി ഫോർ വയനാട് ഭാരവാഹി ഫിലിപ്പ് പി വി തുക ഏറ്റുവാങ്ങി.ചടങ്ങിൽ ഷിബു മലയിൽ സന്നിഹിതനായിരുന്നു.
പ്രമേഹം ബാധിച്ച് കാല് മുറിക്കപ്പെട്ട മാവേലിക്കര സ്വദേശിക്ക് ഉപജീവന മാർഗമായി ഒരു മുചക്ര വാഹനം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഇതിനോടു അനുബന്ധിച്ച നടന്നു വരുന്നു.സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ കരുതുവാൻ ബീറ്റസ് ഓഫ് ബഹ്‌റൈൻ എന്നും പ്രതിജ്ഞബദ്ധരാണെന്ന് അറിയിച്ചു.
2024 ഡിസംബർ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോൾ റൗണ്ട്സിലൂടെ സമാഹരിച്ച തുകയിൽ നിന്നാണ് ഇത് നൽകാൻ സാധിച്ചതെന്ന് കൺവീനർമാരായ റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു

