ബഹ്‌റൈൻ പ്രതിഭ – ‘അരങ്ങ് 2025’ , ഗ്രാൻഡ്‌ഫിനാലെ ഇന്ന് (മെയ് 30ന്)

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രതിഭ – ‘അരങ്ങ് 2025’ , ഗ്രാൻഡ്‌ഫിനാലെ ഇന്ന് (മെയ് 30ന്)

ബഹ്‌റൈൻ പ്രതിഭ – ‘അരങ്ങ് 2025’ , ഗ്രാൻഡ്‌ഫിനാലെ ഇന്ന് (മെയ് 30ന്)


ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി മുതൽ നടന്നു വരുന്ന അരങ്ങ് 2025 എന്ന കലാ കായിക സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് (മെയ് 30) വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ:ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കും.പ്രതിഭയുടെ റിഫ മേഖലയിലെ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധിയായ കലാ, കായിക , സാഹിത്യ മത്സരങ്ങളാണ് കഴിഞ്ഞ നാല് മാസക്കാലയളവിൽ സംഘടിപ്പിക്കപ്പെട്ടത്. മെയ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ നടക്കുന്ന ഗ്രാൻഡ്‌ഫിനാലെയിലേക്ക് മുഴുവൻ കലാപ്രേമികളേയും ക്ഷണിക്കുന്നതായും , പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment