കേരളത്തിൽ മിസൈൽ പുതിയ നിർമാണ യൂണിറ്റ്: ബ്രഹ്മോസിന് 180 ഏക്കർ അനുവദിച്ച് മന്ത്രിസഭ

  • Home-FINAL
  • Kerala
  • കേരളത്തിൽ മിസൈൽ പുതിയ നിർമാണ യൂണിറ്റ്: ബ്രഹ്മോസിന് 180 ഏക്കർ അനുവദിച്ച് മന്ത്രിസഭ

കേരളത്തിൽ മിസൈൽ പുതിയ നിർമാണ യൂണിറ്റ്: ബ്രഹ്മോസിന് 180 ഏക്കർ അനുവദിച്ച് മന്ത്രിസഭ


തിരുവനന്തപുരം:ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കർ ഭൂമി സൗജന്യമായി കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അഡ്വാന്‍സ്ഡ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക.

പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് റവന്യൂ മന്ത്രിയോടൊപ്പം മീറ്റിങ്ങ് വിളിച്ചു ചേർക്കുകയും രണ്ട് സ്ഥലങ്ങൾ പ്രാഥമികമായി കണ്ടെത്തുകയും ചെയ്തു. അടുത്തപടിയായി റവന്യൂ,വ്യവസായം, ഡിആർഡിഒ സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശം കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതി നിർദേശമുള്ളതിൽ സ്ഥലം വിട്ടുനൽകുന്നതിൽ തടസമുണ്ടായിരുന്നു. ഇത് മനസിലാക്കിക്കൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായമാരായുകയും അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തു. ഇതിന്മേൽ ബഹു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ കൂടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയും അനുമതി നേടുകയും ചെയ്തു.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ DRDOയുടെ കീഴിൽ പ്രവർത്തിക്കുന്ന BATL ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ കേരളത്തിന്റെ സംഭാവന പലമടങ്ങ് വർധിക്കുകയാണ്. ഇതിനൊപ്പം 15 വർഷത്തിനുള്ളിൽ 2500 കോടി രൂപയ്ക്ക് മുകളിൽ GST വരുമാനം ലഭിക്കാനും, 500ൽ അധികം ഹൈസ്കിൽ എഞ്ചിനീയറിങ്ങ്/ടെക്നിക്കൽ ജോലികൾ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും. ഒപ്പം അനവധി പരോക്ഷ തൊഴിലവസരങ്ങൾക്കും പദ്ധതി വഴിയൊരുക്കും.

Leave A Comment