ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ബഹ്റൈൻ തൃശ്ശൂർ കുടുംബം എന്ന ബി ടി കെ മാർച്ച് 31 വെള്ളിയാഴ്ച്ച നുവൈദറത് ബാബാസിറ്റിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി ആൾക്കാരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി . സ്വാഗതം ജോഫി ജോസ് (ജോയിൻ്റ് സെക്രട്ടറി) പറഞ്ഞു. കാര്യ പരിപാടികളെ കുറിച്ച് ഷാജഹാൻ കേച്ചേരി (പ്രോഗ്രാം കോർഡിനേറ്റർ) സംസാരിച്ചു. അതിഥികളെ വേദിയിലേക്ക് ഷെമീർ സ്വാഗതം ചെയ്തു . രാജു കല്ലുംപുറം (ഒഐസിസി), കെ ടി സലീം (ഐ സി ആർ എഫ് മെമ്പർ ബി കെ എസ് ചാരിറ്റി കൺവീനർ ), അമൽ ദേവ് (പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോർഡിനേറ്റർ), റഫീക്ക് അബ്ബാസ് (പ്രവാസി ഗൈഡൻസ് ഫോറം കൗൺസിലർ), Dr. നജീബ് അബൂബക്കർ (ഷിഫ അൽ ജസീറ ഹോസ്പിറ്റൽ), Dr. ഷഹീൻ ഇബ്രാഹീം (അൽ ഹിലാൽ ഹോസ്പിറ്റൽ), ചെമ്പൻ ജലാൽ (സോഷ്യൽ വർക്കർ), ഗഫൂർ കയ് പ്പമംഗലം (സോഷ്യൽ വർക്കർ), മൂസ ഹാജി(സോഷ്യൽ വർക്കർ), അതിഥികളായി പങ്കെടുത്തു
സ്വാഗതം പറഞ്ഞു. സഫ്വാൻ സഖാഫി നോമ്പിന്റെയും റമദാൻ പുണ്യ കാലത്തിന്റെ പ്രാധാന്യത്തിനെ കുറിച്ചും വിശദമായി പ്രഭാഷണം നടത്തി. ബഹ്റൈനിൽ ഉള്ള വിവിധ സംഘടനകളിൽ ഉള്ള മഹത് വ്യക്തികൾ സംഗമത്തിൽ പങ്കെടുത്തു. നിജേഷ്, ബി ടി കെ യുടെ മുൻകാല പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. അനീഷ് പത് മനാഭൻ(പ്രസിഡൻ്റ്),
അഷ്റഫ് ഹൈദ്രു(വൈസ് പ്രസിഡൻ്റ്),
അനൂപ് ചുങ്കത്ത് ( (സെക്രട്ടറി), സിറൻ വേട്ട നാട്ട് ( എൻ്റർടെയ്ൻമൻ്റ് സെക്രട്ടറി),
എക്സിക്യൂടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. നീരജ് (ട്രഷറർ) നന്ദി പറഞ്ഞു. വിനോദ് നാരായണൻ അവതാരകനായിരുന്നു.