കോട്ടയം: ക്രിസ്മസ്- പുതുവൽസര ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള കടയിൽ വിറ്റ XC 138455 ടിക്കറ്റാണ് സമ്മാനാർഹമായത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിൽ നടന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ. 54,08,880 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

