ബഹ്‌റൈനില്‍ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് ഇന്നുമുതൽ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനില്‍ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് ഇന്നുമുതൽ

ബഹ്‌റൈനില്‍ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് ഇന്നുമുതൽ


ലോക ഭാരോദ്വഹന ചാമ്ബ്യൻഷിപ്പ് ബഹ്‌റൈനിൽ ഇന്നുമുതൽ നടക്കും.ഡിസംബർ 15 വരെ നടക്കുന്ന ചാമ്ബ്യൻഷിപ്പിന് ഇതാദ്യമായാണ് ബഹ്റൈൻ വേദിയാകുന്നത്. ബഹ്റൈൻ നാഷനല്‍ തിയറ്ററിന് എതിർവശത്തുള്ള മൈതാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മത്സരങ്ങള്‍.ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന സീനിയർ അത്‌ലറ്റുകള്‍ക്കായുള്ള ആദ്യത്തെ ആഗോള ഒളിമ്ബിക് തല കായിക ചാമ്ബ്യൻഷിപ്പാണിത്.മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീംകൗണ്‍സില്‍ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തില്‍ നടക്കുന്ന ചാമ്ബ്യൻഷിപ്പില്‍ 114 രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം താരങ്ങള്‍ പങ്കെടുക്കും. ബഹ്‌റൈൻ വെയ്‌റ്റ്‌ ലിഫ്റ്റിങ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇവന്‍റിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ബഹ്‌റൈൻ വെയ്‌റ്റ്‌ ലിഫ്‌റ്റിങ് ഫെഡറേഷൻ പ്രസിഡന്റ് ഇഷാഖ് ഇബ്രാഹിം ഇഷാഖ് അറിയിച്ചു. എന്നാല്‍, തിരക്ക് നിയന്ത്രിക്കാൻ, ടിക്കറ്റ് വിതരണ സംവിധാനം നടപ്പാക്കും.

Leave A Comment