56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്

  • Home-FINAL
  • Business & Strategy
  • 56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്

56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്


56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ വീരചരമം പ്രാപിച്ച സൈനികന്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം വ്യാമസേന വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആദരാഞ്ജലി അര്‍പ്പിച്ചു.കഴിഞ്ഞ ദിവസം മഞ്ഞ് മലയില്‍ നിന്നാണ് ഈ സൈനികന്റേതുള്‍പ്പെടെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍ 12 എയര്‍ക്രാഫ്റ്റ് ആണ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ 1968ല്‍ അപകടത്തില്‍പ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍ ഓപ്പറേഷനിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.മൃദേദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും തിരുവനന്തപുരത്ത് എത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പാങ്ങോട് സൈനിക ക്യാമ്ബ് മേധാവി ബ്രിഗേഡിയർ എം പി സലീല്‍, വ്യോമ താവള സ്റ്റേഷൻ ഡയറക്ടർ ക്യാപ്റ്റൻ ടി എൻ മണികണ്ഠൻ, സൈനിക ക്ഷേമ ബോർഡ് ഡയറക്ടർ ക്യാപ്റ്റൻ ഷീബ രവി തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു. സൈനികരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം മൃദദ്ദേഹം പാങ്ങോട് സൈനിക ക്യാമ്ബിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ സൈനിക അകമ്ബടിയോടെ സ്വാദേശമായ പത്തനംതിട്ടയിലെ ഇലന്തൂറിലേക്ക് കൊണ്ടുപോകും.

4 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ഭൗതികശരീരം ഇലന്തൂർ ചന്ത ജംഗ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ ഭവനത്തിലേക്ക് കൊണ്ടുപോകും.12.15 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമം കുറിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടക്കും. 12.40 ന് ഭവനത്തിൽ നിന്ന് കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.1 മണി മുതൽ 2 മണി വരെ മൃതശരീരം ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനുമുള്ള അവസരമുണ്ടായിരിക്കും.2 ന് പള്ളിയിൽ സമാപന ശുശ്രൂഷ.ഇടവക മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ സെറാഫിം കാർമ്മികത്വം വഹിക്കും. ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കും’.

Leave A Comment