ബഹ്‌റൈൻ നവകേരള മനാമ മേഖല സമ്മേളനം
ബഹ്‌റൈൻ നവകേരള മനാമ മേഖല സമ്മേളനം നടന്നു .സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജയൻ ഉത്ഘാടനം ചെയ്തു. അഷ്‌റഫ് കുരുത്തോലയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അനു യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.പ്രവാസി ക്ഷേമനിധി പെൻഷന്റെ പ്രായപരിധി ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു.കോ – ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ സുഹൈൽ,അസീസ് ഏഴംകുളം, റെയ്സൺ വർഗീസ്, പ്രശാന്ത് മാണിയത്ത് തുടങ്ങിയവർ സംസാരിച്ചു. […]