Business & Strategy

വോയ്‌സ് ഓഫ് ആലപ്പി ‘സർക്കീട്ട് 2025’ അവിസ്മരണീയം

ബഹ്റൈനിലെ ചരിത്രവും സംസ്കാരവും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുന്നതിനായി വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ‘സർക്കീട്ട് 2025’ ഏകദിന യാത്ര കുടുംബങ്ങൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. രാവിലെയുള്ള ഔത്സുക്യം രാത്രിയിലെത്തുമ്പോൾ സംതൃപ്തിയായി മാറിയ ഈ സഞ്ചാരം എല്ലാവരി ലും വിലമതിക്കാനാവാത്ത ഓർമകൾ സൃഷ്ടിച്ചു. യാത്ര തുടങ്ങിയത് മുഹറഖിലെ പേർലിംങ്ങ് പാത്ത് വേയിൽ നിന്നാണ്. ബഹ്റൈനിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങൾ, പ്രാചീന കോട്ടകൾ, പ്രകൃതി രമണീയമായ പാർക്കുകൾ, മനോഹരമായ ബീച്ചുകൾ, പൗരാണികമായ ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം ഈ ഏകദിന യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ […]
Read More

വോയ്‌സ് ഓഫ് ആലപ്പി വടം വലി മത്സരം സംഘടിപ്പിക്കുന്നു.പോസ്റ്റർ പ്രകാശനം ചെയ്‌തു

വോയ്‌സ് ഓഫ് ആലപ്പി സ്പോർസ് വിങ്ങിന്റെ നേതൃത്വത്തിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 12 ന് വെള്ളിയാഴ്ച തരംഗ ശൈലിയിലാണ് മത്സരം. സൽമാനിയയിലെ അൽ ഖുദിസിയാ ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. നാല് മാസം മുമ്പ് മരണപ്പെട്ട വോയ്‌സ് ഓഫ് ആലപ്പി വടം വലി ടീം അംഗമായിരുന്ന മനു കെ രാജന്റെ സ്മരണയ്ക്കായാണ് ഈ മത്സരം. വിജയികൾക്ക് മനു മെമ്മോറിയൽ ട്രോഫിയും മറ്റ് സമ്മാനങ്ങളും ലഭിക്കും. ടഗ് ഓഫ് വാർ […]
Read More

വാങ്മയം” ഫൈനൽ ഇന്ന്

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ആഗോളതലത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ” വാങ്മയം ” കാവ്യാലാപന മത്സരത്തിൻ്റ ഫൈനൽ ഇന്ന് നടക്കും. ബഹ്റൈൻ സമയം വൈകുന്നേരം 6.30നാണ് മത്സരം.വിവിധ ലോകരാജ്യങ്ങളിലെ മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്ന് നൂറിലധികം അധ്യാപകർ പങ്കെടുത്ത പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. നീതു കുറ്റിമാക്കൽ(ബാംഗ്ലൂർ വെസ്റ്റ്, കർണ്ണാടക ചാപ്റ്റർ),ജിത ലക്ഷ്മി (ഒമാൻ ചാപ്റ്റർ), ഹരിത.എസ്.ബി(കർണ്ണാടക ചാപ്റ്റർ), മഞ്ജു അനിൽകുമാർ […]
Read More

ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച ഊർജ്ജസ്വലവും സാംസ്കാരിക സമ്പന്നവുമായ പരിപാടികൾ അരങ്ങേറി. പഞ്ചാബി ഭാഷയുടെയും പൈതൃകത്തിന്റെയും സത്ത പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടി നടന്നത്. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവി പ്രധാന അധ്യാപികമാരായ ശ്രീകല ആർ നായർ, സലോണ പയസ്, ഹിന്ദി-ഉറുദു വകുപ്പ് മേധാവി ബാബു ഖാൻ എന്നിവർ പങ്കെടുത്തു. കിരൺപ്രീത് കൗർ നടത്തിയ സ്വാഗത പ്രസംഗത്തോടെയാണ് ആഘോഷം ആരംഭിച്ചത്. തുടർന്ന് ദേശീയ ഗാനവും സ്കൂൾ പ്രാർത്ഥനയും നടന്നു. […]
Read More

പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ വാര്‍ഷികവും ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും 30ന്

പ്രവാസി ലീഗല്‍ സെല്‍(പിഎല്‍സി) യുകെ ചാപ്റ്റര്‍ വാര്‍ഷികവും യുകെ ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും നവംബര്‍ 30 ഞായറാഴ്ച യുകെ സമയം വൈകിട്ടു രണ്ടു മണിക്കു നടക്കും. ഓണ്‍ലൈനില്‍ നടക്കുന്ന വാര്‍ഷിക യോഗത്തില്‍ മുഖ്യാതിഥിയായി കേരള ഹൈക്കോടതി റിട്ട. ജഡ്ജിയും എന്‍ആര്‍ഐ കേരള കമ്മിഷന്‍ ചെയര്‍ പേഴ്‌സണുമായ സോഫിയ തോമസും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശേരിയും മുഖ്യ അതിഥികളായി പങ്കെടുക്കും. പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റു്ം സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് ഏബ്രഹാം, യുകെ പ്രസിഡന്റ് സോണിയ സണ്ണി, […]
Read More

നിയാർക് സ്പർശം 2025 വേറിട്ട അനുഭവമായി

“നിയാർക്”‌ (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ) ബഹ്‌റൈൻ ചാപ്റ്റർ അൽ അഹ്‍ലി ക്ലബ്ബിൽ സംഘടിപ്പിച്ച “സ്പർശം 2025” പരിപാടി പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച മെന്റലിസം ഷോ ട്രിക്ക്സ് മാനിയ 2.0 യിലൂടെ വേറിട്ട അനുഭവമായി. ഷോ കഴിഞ്ഞപ്പോൾ സദസ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കി. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്‌ഘാടനം ചെയ്തു. അൽഉബാഫ് അറബ് ഇന്റർനാഷണൽ ബാങ്ക് സിഇഒ ഹസൻ ഖലീഫ അബുൽഹസൻ വിശിഷ്‌ടാഥിതിയായിരുന്നു. […]
Read More

അക്ഷരങ്ങളിലെ ആത്മാവ് തൊട്ടറിയാൻ “അക്ഷരക്കൂട്ടം”ജോസഫ് ജോയ്

ബഹ്റൈൻ എ കെ സി സിയുടെ അക്ഷരക്കൂട്ടം ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും, ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴയെ കുറിച്ച്, അദ്ദേഹത്തിന്റെ കാവ്യ ഭാവങ്ങളെക്കുറിച്ചും പ്രദീപ് പുറവങ്കര സംസാരിച്ചു. എ കെ സി സി നടത്തുന്ന ഇത്തരം സാഹിത്യ പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.പാതിയോളം പതിരായി പോകുന്ന പ്രവാസ ജീവിതത്തിന്റെ ആധികളും,വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങൾക്ക് ജീവൻ നൽകിയ ആദർശ് […]
Read More

നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ (NGF), ഫാമിലി മീറ്റും ജനറൽബോഡിയും സംഘടിപ്പിച്ചു

നടുവണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ (NGF), ഫാമിലി മീറ്റും ജനറൽബോഡിയും സംഘടിപ്പിച്ചു.ഗ്ലോബൽ കോഡിനേറ്റർ ഷിറാഫ് മൂലാട് പരിപാടികൾ ഉദ്ഘാടനം ചെയ്തു, ഉദ്ഘാടന പ്രസംഗത്തിൽ വർത്തമാനകാല സാഹചര്യത്തിൽ ഇത്തരം കൂട്ടായ്മകൾ നിലനിൽക്കേണ്ട കാലികപ്രസക്തിയെപറ്റിയും, ചാപ്റ്റർ സംഘടിപ്പിച്ച ഒട്ടനവധി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളും, വിനോദ വിജ്ഞാന പരിപാടികളെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഷമീം നടുവണ്ണൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ NGF ബഹ്റൈൻ ചാപ്റ്ററിന്റെ മുൻകാല പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.സമ്മേളനത്തിൽ ബാലകൃഷ്ണൻ […]
Read More

ലാൽചന്ദ് ഗജ്രിയയുടെ വിയോഗത്തിൽ ഇന്ത്യൻ സ്‌കൂൾ അനുശോചിച്ചു

ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിലെ ആദരണീയരായ വ്യക്തികളിൽ ഒരാളായ ലാൽചന്ദ് ഗജ്രിയയുടെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സമൂഹ വിദ്യാഭ്യാസത്തിലുള്ള പ്രതിബദ്ധതയും ഉദാരതയും അചഞ്ചലമായ വിശ്വാസവുമായി നിലകൊള്ളുന്ന ഇന്ത്യൻ സ്‌കൂളിന്റെ അടിത്തറ പാകാൻ സഹായിച്ച ദീർഘവീക്ഷണമുള്ള നേതാവിന്റെ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. 1973 നവംബർ മുതൽ 1974 ഒക്ടോബർ വരെ ഇന്ത്യൻ സ്കൂളിന്റെ ചെയർമാനായി ലാൽചന്ദ് ഗജ്രിയ സേവനമനുഷ്ഠിച്ചു. മനുഷ്യസ്‌നേഹികളുടെ പിന്തുണയോടെ, നിരവധി വെല്ലുവിളികളെ അതിജീവിച്ച് സ്ഥാപനത്തിന്റെ നിലവാരം ഉയർത്താൻ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. പരേതനായ അമീർ ഷെയ്ഖ് […]
Read More

വടകര സഹൃദയ വേദി ആദരിച്ചു

യുവകവിയും എഴുത്തുകാരനും നിരുപകനുമായ ഹരീഷ് പഞ്ചമിയെ വടകര സഹൃദയ വേദി ആദരിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഹരീഷ് , വടകര സ്വദേശിയാണ്, രണ്ട് കവിതാ സമാഹാരങ്ങൾ മധുര കാന്താരി,കുഞ്ഞി പഞ്ഞി കാലുകൾ എന്നിവ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ കടന്നു വന്ന വഴികളും ജീവിതാനുഭവങ്ങളും പാട്ടും കവിതയും ആയി ഹരീഷ് സദസിന്റെ പ്രശംസ പിടിച്ചു പറ്റി.പ്രസിഡന്റ്‌ അഷ്‌റഫ്‌ NP അധ്യക്ഷം വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സെക്രട്ടറി MC പവിത്രൻ, ട്രെഷറർ രഞ്ജിത് VP, വിനീഷ് എംപി, […]
Read More