Business & Strategy

ബഹ്‌റൈൻ പ്രതിഭ : കബഡി ടൂർണമെന്റ് നാളെ

ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല നടത്തിവരുന്ന ‘വർണ്ണോത്സവം – 2025’ എന്ന കലാ , കായിക സംസ്കാരികോത്സവത്തിന്റെ ഭാഗമായ മെഗാ പരിപാടി കബഡി ടൂർണമെന്റ് സീസൺ’1 , നാളെ , 12 സെപ്റ്റംബർ 2025ന് ബഹ്‌റൈൻ അൽ അഹ്‌ലി സിഞ്ച് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കബഡി ടീമുകൾ പങ്കെടുക്കുന്നുണ്ട്. സൽമാബാദ് മേഖലാ സെക്രട്ടറി ഗിരീഷ് മോഹൻ, ബഹ്‌റൈൻ കബഡി അസോസിയേഷൻ അംഗമായ രത്നാകരൻ ,പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും വർണ്ണോത്സവം […]
Read More

വിട ഐസക്ക് ജോർജ്… ആറുജീവനുകളുടെ പ്രാണനിൽ താങ്കളുണ്ടാകും; അവയവദാനത്തിന്റെ നന്മയുമായി ഒരു യുവാവ്

കൊച്ചി: വെറും വയസു മാത്രം നീണ്ട ജീവിതത്തിൽ ആറുപേർക്ക് പുതുജീവൻ നൽകിയാണ് കൊല്ലം സ്വദേശി ഐസക്ക് ജോർജ് മടങ്ങുന്നത്. അത്രയധികം പേർക്ക് കഴിയാത്ത നന്മ. തങ്ങളുടെ പ്രിയപ്പെട്ടവൻ കൺമുന്നിൽ നിന്നും വിട പറഞ്ഞു പോകുമ്പോഴും മറ്റുള്ള കുറേ ജീവനുകൾക്ക് വേണ്ടി കടുത്തവേദനയിലും ധൈര്യത്തോടെ തീരുമാനമെടുത്ത ഐസക്കിന്റെ കുടുംബത്തോട് കേരളം കടപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ പരേതനായ ജോർജിന്റെ മകൻ ഐസക്ക് ജോർജിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. ഐസക്ക് നടത്തുന്ന […]
Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (51) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന് നേരത്തെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇത് രോഗബാധയ്ക്ക് കാരണമായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. നിലവിൽ 10 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്, ഇതിൽ […]
Read More

കെ സി എ- ബി എഫ് സി ഓണം പൊന്നോണം 2025 – പഞ്ചഗുസ്‌തി മത്സരം ഇന്ന്

കെ സി എ- ബി എഫ് സിഓണം പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി പഞ്ചഗുസ്‌തി മത്സരം ഇന്ന് (സെപ്‌റ്റംബർ 11 വ്യാഴാഴ്ച) രാത്രി 7.30നു കെ സി എ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കൺവീനർ ജോർജ് സെബാസ്റ്റ്യൻ (39068393 )നു മായി ബന്ധപ്പെടുക.ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിലേക്ക്
Read More

ശബരിമല, സ്വർണപ്പാളി ഇളക്കിയത് മേൽശാന്തിയുടെ നിർദ്ദേശപ്രകാരം, ബോർഡ് പഴി കേൾക്കുന്നു, നടപടിക്രമം പാലിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപാളി ഇളക്കിയത് ദേവസ്വം തന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ലെന്നും ബോർഡ് തെറ്റ് ചെയ്തെന്ന മട്ടിലുള്ള പ്രചാരണം തെറ്റാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ചെന്നൈയിലേക്ക് സ്വർണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണ്. ആചാരങ്ങൾ പാലിക്കാനാണ് ബോർഡ് ശ്രമിച്ചത്. സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ പഴി കേൾക്കുകയാണ്. ഇളക്കിക്കൊണ്ടുപോയ സ്വർണപാളി ഉടൻ തിരികെ കൊണ്ടുവരാൻ കഴിയില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ ഇത് തിരികെ കൊണ്ടുവരാനാകില്ല. […]
Read More

അഗ്‌നിവീറും സഹോദരനും പിടിയിൽ; തോക്കും 40 തിരകളും ബാഗിലാക്കി എറിഞ്ഞു കൊടുത്തു, നാവികസേനയിൽ വൻതട്ടിപ്പ്

മുംബൈ: തോക്കും 40 തിരകളും തട്ടിയെടുത്ത കേസിൽ സീനിയർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ അഗ്‌നിവീറിനെയും സഹോദരനെയും തെലങ്കാനയിൽനിന്നു മുംബൈ പൊലീസ് പിടികൂടി. കൊളാബ നാവിക സേനാ മേഖലയിൽ വച്ചാണ് ജൂനിയർ നാവികനിൽനിന്നു വെടിയുണ്ടകൾ തട്ടിയെടുത്തത്. നാവികസേനയിൽ അഗ്‌നിവീറായ രാകേഷ് ദുബ്ബുള (24), സഹോദരൻ ഉമേഷ് ദുബ്ബുള (25) എന്നിവരാണു തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ പിടിയിലായത്. ശനിയാഴ്ച രാത്രി സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ രാകേഷ് ദുബ്ബുള ന്യൂ നേവി നഗറിലെ സേനാ ക്വാർട്ടേഴ്‌സിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ നാവികനിൽനിന്നു […]
Read More

ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സിയുടെ ഔദ്യോഗിക വിതരണം സെപ്തംബർ 4 ന് )സിന്ജ് ഓവൽ ഹോം ഗ്രൗണ്ടിൽ നടന്നു. ക്രിക്കറ്റ്‌ ടീമിന്റെ പുതിയ സ്പോൺസറായ ബഹ്‌റൈനിലെ പ്രശസ്ത ബിസിനസ്‌ സംരഭകനും ഫാൽക്കാൻ ബ്ലൂ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ ബിനു എബ്രഹാം സകരിയ സ്പോൺസർ ചെയ്ത ജേഴ്സി ടീം ക്യാപ്റ്റൻ സജുവിന്,ടീം മെമ്പറും കോഓർഡിനേറ്റരുമായ ഫൈസൽ നൽകി പ്രകാശനം ചെയ്തു. ഇന്ത്യ , പാക്കിസ്ഥാൻ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നിവടങ്ങളിലെ മികച്ച കളിക്കാർ ഈ ടീമിലുണ്ട്.എല്ലാ വെള്ളിയാഴ്ചകളിലും ക്രിക്കറ്റ് […]
Read More

പേരൂർക്കടയിലെ വ്യാജമോഷണക്കേസ്, ഇരയായ ആർ. ബിന്ദുവിന് പ്യൂൺ ആയി ജോലി ലഭിക്കും

തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ ഇരയായ ആർ.ബിന്ദുവിന് പുതിയ ജോലി ലഭിച്ചു. എംജിഎം പബ്‌ളിക് സ്‌കൂളാണ് ബിന്ദുവിന് ജോലി വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പ്യൂൺ ഒരു തസ്തികയിലാണ് ജോലി നൽകുന്നത്. സ്‌കൂൾ അധികൃതർ വീട്ടിലെത്തി ബിന്ദുവിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചുവെന്നാണ് വിവരം. അടുത്ത തിങ്കളാഴ്ച മുതൽ ബിന്ദു ജോലിയിൽ പ്രവേശിക്കുമെന്നും വിവരമുണ്ട്. അതേസമയം, വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും […]
Read More

ഫോക്ക് ഡാൻസ് മത്സരങ്ങൾ വൈവിധ്യം കൊണ്ടും അവതരണമികവുക്കൊണ്ടും ശ്രദ്ധേയമായി.

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസ് മത്സരങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് ഡാൻസുകളുടെ വൈവിധ്യം കൊണ്ടും അവതരണമികവുക്കൊണ്ടും ശ്രദ്ധേയമായി. സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നിരവധി മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസിൽ ടീം ബാറ്റിൽ ഗേൾസ്, ടീം ബഹറിൻ ഒഡിയ സമാജ്, ടീം നാഗ എന്നിവർ സമ്മാനാർഹരായി. ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ […]
Read More

ഓണപ്പുടവയിൽ തിളങ്ങി ശ്രാവണം

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ‘ശ്രാവണം 2025’ -ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം കാണികളുടെ മനം കവർന്നു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു..പരമ്പരാഗതമായ ഓണവസ്ത്രങ്ങളെ നൂതന ആശയങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച മത്സരാർത്ഥികൾ വേറിട്ടൊരനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. സർഗ്ഗാത്മകതയും കരവിരുതും ഒത്തുചേർത്ത് തയ്യാറാക്കിയ ഓണപ്പുടവകൾ വേദിയിൽ അണിനിരന്നപ്പോൾ അതൊരു ദൃശ്യവിരുന്നായി മാറി. കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, പട്ടുപാവാടകൾ, ബ്ലൗസുകൾ എന്നിവ വ്യത്യസ്തമായ രീതിയിൽ അലങ്കരിച്ചും, പരമ്പരാഗത ആഭരണങ്ങൾ ഉപയോഗിച്ചും മത്സരാർഥികൾ തങ്ങളുടെ സൃഷ്ടികൾ […]
Read More