Business & Strategy

സഖാവ് വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ;ബഹ്റൈൻ നവ കേരള

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ അനിഷേധ്യനായ നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹ്റൈൻ നവ കേരള അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമര പോരാട്ട ഭൂമികയിൽ പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് പല തവണ വിധേയനായ വിഎസ് എന്നും അഴിമതിക്കെതിരെയും അവകാശ സമര പോരാട്ടങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെയും ആശയും ആവേശവുമായിരുന്നു. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായിരുന്ന വി എസ് വർഗീയതക്കെതക്കെതിരെ എന്നും സന്ധിയില്ലാത്ത പോരാട്ടം നടത്തിയ നേതാവായിരുന്നു.വിഎസ്സിൻ്റെ അഭാവം കേരള രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത തന്നെ […]
Read More

കമ്മ്യുണിസ്റ്റ് പ്രസ്ഥാങ്ങളിലെ ജനകീയ നേതാവ് ആയിരുന്നു വി എസ് അച്യുതാനന്ദൻ ;ഒഐസിസി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ അന്യം മറക്കാനാകാത്ത വ്യക്തിത്വമാണ് വിഎസ്. ശുദ്ധമായ രാഷ്ട്രീയതയും, ജനകീയമായ നിലപാടുകളും അദ്ദേഹം എപ്പോഴും നിലനിർത്തി. ദീർഘകാലം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ മുന്നണിയിൽ നിന്നു പ്രവർത്തിച്ച അദ്ദേഹം, കര്‍മനിഷ്ഠയും നിസ്വാര്‍ത്ഥതയും കൊണ്ട് എല്ലാരുടെയും സ്നേഹവും ബഹുമാനവും നേടി എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. വി എസ് ന്റെ ജീവിത രീതികളും, നിലപാടുകളും ഒരു […]
Read More

മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഹോപ്പ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധിയായ തൊഴിലാളി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച് ജയിൽ വാസമനുഭവിച്ച പോരാളിയായിയിരുന്നു വി.എസ്. സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുക വഴി സാധാരണക്കാരുടെയും തൊഴിലാളികളുടെയും നേതാവായി വി.എസ് മാറി. വി എസ് ന്‍റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യനെയാണ് നഷ്ടമായിരിക്കുന്നത്. വി എസ് ന്‍റെ നിര്യാണത്തില്‍ മലയാള ജനതയുടെ […]
Read More

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി VS അച്ചുതാനന്തന്റെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം അറിയിച്ചു

ആലപ്പുഴയിൽ നിന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന ഉന്നത നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. അദ്ദേഹം നാടിനു വേണ്ടി ചെയ്ത സംഭാവനകൾ ഈ അവസരത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നത് കക്ഷി രാഷ്രീയ ഭേതമെന്യേ ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. വി എസ് ൻറെ വിയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി എക്സികുട്ടീവ് കമ്മറ്റി അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് സിബിൻ സലിം ,സെക്രട്ടറി ധനേഷ് മുരളി എന്നിവർ അറിയിച്ചു.
Read More

ജനനായകനെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ ;എകെജി സെന്ററിൽ‌ ജനസാ​ഗരം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി സെന്ററിൽ എത്തിച്ചു. ആയിരങ്ങളാണ് എകെജി സെന്ററിന് മുന്നിൽ തടിച്ചുകൂടിയത്. പാർട്ടി പതാക പുതപ്പിച്ച ശേഷം ആദ്യം നേതാക്കൾക്ക് കാണാൻ അവസരം ഒരുക്കും. തുടന്നാണ് പൊതു ദർശനം നടക്കുക. വൈകാരിക മുദ്രാവാക്യം വിളികളാണ് എകെജി സെന്ററിന് മുന്നിൽ നിന്ന് ഉയരുന്നത്.ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്.തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേ​ഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി […]
Read More

വി. എസ് അച്യുതാനന്ദൻ്റെ വേർപാടിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ അനുശോചനം

ആകസ്മികമെങ്കിലും, വളരെ നൊമ്പരത്തോട്കൂടിയാണ് സ: വി.എസിന്റെ ദേഹവിയോഗത്തെ നോക്കിക്കാണുന്നത്.പുന്നപ്ര വയലാർ മുതൽ നിരവധി സമര സപര്യകളുടെ അമരക്കാരൻ, ആയിരം ഓർമ്മകൾ ജന മനസ്സുകളിൽ അവശേഷിപ്പിച്ച്, അനേകം ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന പതിറ്റാണ്ടുകളുടെ തിളക്കമാർന്ന വ്യക്തിത്വമാണ് മൺമറഞ്ഞത്. എസ് എൻ സി എസിന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള ചടങ്ങായി വി. എസിന്റെ ബഹ്റൈൻ സന്ദർശനം ജനശ്രദ്ധ നേടിയത് ഇന്നും ഓർക്കുന്നു.ധീരമായ നിലപാടുകളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു.കാലയവനികക്കുള്ളിൽ മറഞ്ഞ സഖാവ് വി. […]
Read More

വിഎസ് ‘അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളി; മുഖ്യമന്ത്രി

വിഎസ് അച്യുതാനന്ദൻ അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസ് എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായി നിന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ അടയാളമാണ്. ദീർഘമായ ചരിത്രമാണ് അദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുട്ടിക്കാലം മുതൽ ആരംഭിച്ച സംഘടനാ പ്രവർത്തനം അവസാന നിമിഷം വരെ ഊർജസ്വലതയോടെ ഒരു പോരാളിയുടെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോയ കമ്മ്യൂണിസ്റ്റ് നേതാവ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായ അദേഹം മാറിയിരുന്നു. നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന അവസാനത്തെ ആളാണ് ഇന്ന് […]
Read More

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരം വി എസ് – ബഹ്‌റൈൻ പ്രതിഭ

സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്തന്റെ വേർപാടിൽ അനുശോചിച്ച് ബഹ്‌റൈൻ പ്രതിഭ.പുന്നപ്ര വയലാറിൻ്റെ സമര ഭൂമിയിൽ നിന്ന് മതികെട്ടാനിലേക്ക് ഓടിക്കയറി ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരമാണ് വി എസ് എന്ന് ബഹ്‌റൈൻ പ്രതിഭ. കണ്ണേ കരളെ എന്ന് കേരളം അദ്ദേഹത്തെ വെറുതെ വിളിച്ചതല്ല. കേരള ജനതയുടെ ഒടുങ്ങാത്ത സമരവീര്യം നിശ്ചയ ദാർഢ്യത്തോടെ അക്ഷരാർത്ഥത്തിൽ കൈകളിലേന്തുകയായിരുന്നു വി.എസ്. തൻ്റെ നാലാമത്തെ വയസിൽ അമ്മയെ വസൂരി രോഗത്താൽ നഷ്ടമായ, പതിനൊന്നാം വയസ്സിൽ അച്ഛനും […]
Read More

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

അനീതിക്കെതിരെ പോരാടിയ ശക്തനും ആദർശ ധീരനുമായ കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഗുരുദേവ സോഷ്യൽ സൊസൈറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. എക്കാലവും പാവങ്ങൾക്കും, കർഷകർക്കും, സാധാരണ തൊഴിലാളികൾക്കും ഒപ്പം നിന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ മഹാനായ പോരാളി സഖാവ്. വിഎസിന്റെ മരണം കേരള ജനതയ്ക്ക് തീരാ നഷ്ടമാണെന്നും കേരളത്തിലെ ജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു
Read More

വി. എസ് രാഷ്ട്രീയത്തിലെ ജനകീയ മുഖം;ഐ.സി.എഫ്

കേരളാ മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ ജീവിതം ഒരാശയമായിക്കണ്ട് പ്രവർത്തന മണ്ഡലങ്ങളിൽ തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തിയ അദ്ധേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. അഴിമതിക്കെതിരെയുള്ള ശക്തമായ നിലപാടുകളും, സാധാരണക്കാർക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും അദ്ദേഹത്തെ ജനപ്രിയനാക്കിയെന്ന് ഐ.സി.എഫ്. ബഹ്റൈൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Read More