Business & Strategy

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള 2025 -2026 അധ്യയനവർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ആദ്യവർഷത്തെ ക്ളാസായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് പാഠശാലയിൽ ചേരാവുന്നതാണ്.എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് ക്‌ളാസുകൾ നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSfglzvXF-dpKynOSrLStI7KQ2YfAy3B7hGkUnx_RbM22KEgwQ/viewform?usp=header […]
Read More

കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ വിഷു,ഈദ്,ഈസ്റ്റർ ആഘോഷം ഏപ്രിൽ 25 ന്

ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ (ഒപ്പരം ) ഈ വർഷത്തെ വിഷു,ഈസ്റ്റർ, ഈദ് ആഘോഷം ഏപ്രിൽ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ മനാമ കെ സിറ്റി ഹാളിൽ വച്ച് നടക്കും. എല്ലാ അംഗങ്ങളും പരിപാടിയിൽ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് രാജേഷ് കോടോത്ത്,ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത്,പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത്ത് എന്നിവർ അറിയിച്ചു.വിവിധ കലാപരിപാടികളും തുടർന്ന് സദ്യയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവരും 3558 7899 (രഞ്ജിത്ത് ) […]
Read More

സേവന രംഗത്ത് കെഎംസിസി യുടെ പങ്ക് നിസ്തുല്യം; ഷുഹൈബ് കുന്നത്ത്

സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് കെഎംസിസിയുടെ പങ്കു നിസ്തുല്യവും ആർക്കും എത്തി പിടിക്കാനാവാത്ത രൂപത്തിലാണ് കെഎംസിസി യുടെ പ്രവർത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഏറാമല പഞ്ചായത്ത്‌ ബോർഡ്‌ വൈസ് പ്രസിഡന്റ്റുമായ ഷുഹൈബ് കുന്നത്ത് അഭിപ്രായപ്പെട്ടു.ഹൃസ്വ സന്ദർശനർത്ഥം ബഹറൈനിൽ എത്തിയ ഷുഹൈബ് കുന്നത്തിനു മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ലാ കെഎംസിസി നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സംഗമം ഉദ്ഘാടനം ചെയ്തു. […]
Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ;മുന്നണി പ്രവേശനം തീരുമാനമായില്ല

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ.കോണ്‍ഗ്രസ് നേതാക്കളും പി.വി അന്‍വറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായില്ല.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ പി. അന്‍വര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് നേതാക്കളും മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ നിലപാട് അറിയിച്ചു. ഇക്കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ […]
Read More

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായം.അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക് […]
Read More

ബഹ്‌റൈനില്‍ തുറന്ന സ്ഥലങ്ങളിലെ വേനല്‍ക്കാല തൊഴില്‍നിയന്ത്രണം ജൂൺ 15 മുതൽ

ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തുറന്ന സഥലങ്ങളിലെ തൊഴില്‍ നിയന്ത്രണം ജൂൺ 15 മുതല്‍ നടപ്പിലാക്കും. മൂന്നുമാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തൊഴിൽ മന്ത്രി യൂസിഫ് ഖലഫാണ് നടത്തിയത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് .തപനില ഉയർന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.
Read More

സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറി; ഡോ. എ ജയതിലക് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്.1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ.ജയതിലക്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കി. മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ […]
Read More

പഹൽ​ഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. നാല് പേരെ തിരിച്ചറിഞ്ഞു.സംഘത്തിലുള്ളത് 2 കശ്മീർ സ്വദേശികൾ ഉൾപ്പെടുന്നു.ആക്രമണം നടത്തിയതിൽ 2 പാകിസ്താൻ സ്വദേശികളും ഉൾപ്പെടുന്നു. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.
Read More

യുഡിഎഫ് പ്രവേശനം:പി.വി അന്‍വർ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്.പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണായകം. രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.
Read More

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും.അതേസമയം, രാമചന്ദ്രനെ കണ്‍മുന്നില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍ കുടുംബാംഗങ്ങള്‍. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്.രാമചന്ദ്രന്റെ […]
Read More