ഇന്ത്യൻ സ്‌കൂൾ ആലേഖ് ചിത്രകലാ മത്സര രജിസ്ട്രേഷന് മികച്ച പ്രതികരണം
ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ആലേഖ് ’25 ഇന്റർ-സ്കൂൾ ചിത്രകലാ മത്സരത്തിനായുള്ള രജിസ്ട്രേഷന് ആവേശജനകമായ പ്രതികരണം. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പായ ആലേഖിനായി ഇതിനകം രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ നിന്നും ആയിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി ഏപ്രിൽ 22ലേക്ക് നീട്ടിയിട്ടുണ്ട്. മത്സരത്തിൽ അന്തിമ പങ്കാളിത്തം 3,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആലേഖ് ’25 ഏപ്രിൽ 24, 25 തീയതികളിൽ സ്കൂളിന്റെ ഇസ […]









