Business & Strategy

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സുവർണം 2025 (PAPA സ്വപ്നഭവനം) പോസ്റ്റർ പ്രകാശനം

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബിഎംസിയുടെ സഹകരണത്തോടുകൂടി മെയ് ഒന്നാം തീയതി സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാമായ സുവർണ്ണം 2025 പോസ്റ്റർ പ്രകാശനം നടന്നു. കലവറ ഹാളിൽ വച്ച് നടന്ന പോസ്റ്റർ പ്രകാശനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്,പ്രോഗ്രാം കൺവീനർ വിനീത് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീമിനൊപ്പം പ്രശസ്ത […]
Read More

നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം;റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യ അതിഥിയായി പങ്കെടുത്തു

ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ച നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടന പരിപാടിയിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യ അതിഥിയായി പങ്കെടുത്തു.ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറാർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വച്ച് ഇതുവരെയുള്ള നോളജ് വില്ലേജ് വാർത്തകൾ വീഡിയോകൾ ഉൾപെടെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റ ക്ലിക്ക് ചെയ്താൽ […]
Read More

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ എൻ്റെ കുടുംബം എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു.അബു നാസർ സിമ്മിംഗ് പൂളിൽ വെച്ച് സംഘടിപ്പിച്ച പരുപാടിയിൽ അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വിവിധതരം കലാപരിപാടികളും,കളികളും മറ്റുമായി ആകർഷകമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ കുടുംബ സംഗമത്തിന് പേര് നിർദ്ദേശിച്ച വിഷ്ണു കായംകുളം സമ്മാനത്തിന് അർഹനായി.അസോസിയേഷൻ അംഗങ്ങളായ സ്നേഹ ഹരിഷ് (പി എച്ച് ഡി. റോബോട്ടിക്സ്, അണ്ണ യൂണിവേഴ്സിറ്റി ചെന്നൈ), മാസ്റ്റർ ധ്രുവ് സുമിത്ത് (ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് ഹോൾഡർ) […]
Read More

പാലക്കാട് പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ആർട്ട് മത്സരം സംഘടിപ്പിക്കുന്നു

വേൾഡ് ആർട്ട് ഡേയോട് അനുബന്ധിച്ചുകൊണ്ടു ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷനും,പ്രമുഖ ട്രാവൽ ആൻഡ് ടൂർ കമ്പനി അൽ സബീൽ ടൂർസും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ആർട്ട് മത്സരം സംഘടിപ്പിക്കുന്നു.രണ്ടു ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരത്തിൽ വിജയികളാവുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും,കൂടാതെ പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും എന്നും ഭാരവാഹികൾ അറിയിച്ചു.രജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരിക്കും https://forms.gle/67Cv79NQU1uJDGcT9 ഈ ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഏപ്രിൽ ഒൻപതിന് മുൻപ് പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു കൂടുതൽ […]
Read More

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ, കോൺസുലാർ ടീമും,അഭിഭാഷക പാനലും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഭാഷകളിൽ നടന്ന ഓപ്പൺ ഹൗസിൽ 30 ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.സന്നിഹിതരായ അംഗങ്ങൾക്ക് ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസ് ആരംഭിച്ചത്. അടുത്തിടെ രാജകീയ മാപ്പ് നൽകി 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് അദ്ദേഹം ബഹ്‌റൈൻ […]
Read More

എസ്എൻഎസ്എസിൽ മലയാളം പാഠശാല പ്രവേശനോത്സവം

ഈ വർഷത്തെ മലയാളം പാഠശാലയിലെക്കുള്ള പ്രവേശനോത്സവം ഏപ്രിൽ ഒന്നുമുതൽ ആരംഭിച്ചു.വിശദ വിവരങ്ങൾക്കായി 37134723( ബിജു പി സി )39040964 ( സന്ധ്യാ മനോജ്‌, 3713434323 ഗോകുൽ എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
Read More

ഐസിആർഎഫ് – ബിഡികെ രക്തദാന ക്യാമ്പ്

ഐസിആർഎഫ് ഉം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 55 പേര് രക്തം നൽകി.ഐസിആർഎഫ് ചെയർമാൻ അഡ്വ: വി. കെ. തോമസ് രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ,ബ്ലഡ് ഡൊണേഷൻ കോർഡിനേറ്ററും ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി സലീം, ബിഡികെ പ്രസിഡന്റ്‌ റോജി ജോൺ എന്നിവർ സംസാരിച്ചു.ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, […]
Read More

പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം, ഐ.വൈ.സി.സി ബഹ്‌റൈൻ.

പാർലിമെന്റിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ കടന്ന് കയറ്റമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. മതേതര ജനതയെ  മതത്തിന്റെയും,  ജാതിയുടെയുമൊക്കെ പേര് നൽകി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് 2014 മുതൽ രാജ്യം ഭരിക്കുന്ന സർക്കാർ അനുവർത്തിച്ചു പോയിട്ടുള്ളത്.ഭിന്നിപ്പിലൂടെ വോട്ട് നേടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരം ഭരണഘടന അവകാശങ്ങൾ ഹനിച്ചു കൊണ്ടുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നാളിത് വരെ തുടർന്ന് പോവുന്നത്.ഇന്ത്യൻ ഭരണഘടന […]
Read More

ബഹ്റൈൻ ഐ.സി എഫ് മദ്രസ്സകളിലെ പൊതുപരീക്ഷ ഏപ്രിൽ 5 ന് തുടങ്ങും.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരത്തോടെ ബഹ്റൈനിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകളിലെ 5,7,10 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷ ഏപ്രിൽ 5,6 (ശനി, ഞായർ ) തിയ്യതികളിൽ നടക്കും.മുഹറഖ്, മനാമ, സൽമാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുളളത്. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 13 മദ്രസ്സകളിൽ നിന്നായി 164 വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. ഐ.സി.എഫ്. മോറൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമി നിന്റെയും നേതൃത്വത്തിൽ പരീക്ഷക്കായുളള ഒരുക്കങ്ങൾ പൂർത്തികരിച്ചതായി ഭാരവാഹികൾ […]
Read More

കെഎൻബിഎ കപ്പ് നേടിയ ബികെഎൻബിഎഫ് ടീമിനെ ഫെഡറേഷൻ ആദരിച്ചു.

കെഎൻബിഎയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് കെഎൻബിഎ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിൽ കെഎൻബിഎ സ്ട്രൈക്കേഴ്‌സിനെ ഒരു വരയ്ക്ക് തോൽപ്പിച്ചുകൊണ്ട് ബികെഎൻബിഎഫ് ചമ്പ്യാൻമാരായി. ടൂർണമെന്റിലെ മികച്ച കൈവെട്ടുകാരൻ,മികച്ച കാലടിക്കാരൻ,ഫൈനലിലെ മികച്ച കളിക്കാരൻ എന്നീ വ്യക്തിഗത സമ്മാനങ്ങൾക്ക് ബികെഎൻബിഎഫ് താരം ശ്രീരാജ് സി പി അർഹനായി.ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ചതിന് ബികെഎൻബിഎഫ് താരങ്ങളായ റിന്റോമോൻ തോമസും, ലിബു ചെറിയാനും അർഹരായി.കെഎൻബിഎ ലെജൻസും,ബികെഎൻബിഎഫ് ലെജൻസും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ബികെഎൻബിഎഫ് ലെജൻസ് വിജയികളായി.സൗഹൃദ മത്സരത്തിലെ മികച്ചകളിക്കാരനായി […]
Read More