Business & Strategy

സാമാന്യ ജനങ്ങളെ വഞ്ചിക്കുന്ന ബജറ്റ് :ബഹ്‌റൈൻ നവകേരള

കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിയ്ക്കുന്ന കേന്ദ്ര ഗവണ്മെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടെ മറന്നിരിക്കുന്നു. യു പി എ ഭരണകാലത്ത് നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ കൊല്ലാക്കൊല ചെയ്യുകയാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ ബജറ്റുകളിലെപ്പോലെ ഈ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്ക് പുതിയതായി ഒന്നും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യശോഷണം തുടങ്ങിയ പ്രശ്‌നങ്ങളോട് ബി ജെ പി ഗവണ്മെന്റിന്റെ ബജറ്റ് […]
Read More

എസ്‌ എൻ സി എസ്‌ ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന ശീർഷകത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജനുവരി 24 നു ബഹ്‌റൈനിലെ പ്രമുഖ 18 ടീം അംഗങ്ങൾ മാറ്റുരച്ച പ്രാഥമിക റൗണ്ട് ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം (31/01/2025 – വെള്ളിയാഴ്ച) വൈകീട്ട് 7:54 ന് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ […]
Read More

മൈത്രി ബഹ്റൈൻ റിപ്പബ്ലിക് ദിനാഘോഷവും വിന്റർ ക്യാമ്പും സംഘടിപ്പിച്ചു

മൈത്രി ബഹ്‌റൈന്റെ കുടുംബാംഗങ്ങൾക്കു വേണ്ടി സഖീറിൽ വച്ച് വിന്റർക്യാമ്പും ഇന്ത്യയുടെ 76-മത് റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു.ചടങ്ങിൽ പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും, രക്ഷാധികാരി സയ്യിദ് റമദാൻ നദ്‌വി റിപ്പബ്ലിക് ദിന സന്ദേശവും നൽകി. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുവാനുള്ള ഗൂഡ ശ്രമത്തെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ചെറുക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ,ചീഫ് കോർഡിനേറ്റർ സുനിൽ ബാബു,അസിറ്റന്റ് ട്രെഷർ ഷാജഹാൻ, ജോയിന്റ് സെക്രട്ടറിമാരായ ഷബീർ ക്ലാപന, […]
Read More

ചിൽഡ്രൻസ് വിംഗ് രൂപീകരിച്ച് കെ.പി.എഫ്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം: (കെ.പി.എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് വിംഗ് രൂപീകരിച്ചു.നിരവധി കുട്ടികൾ പങ്കെടുത്ത യോഗത്തിൽ സംയുക്ത് എസ്. കുമാർ പ്രസിഡണ്ട് (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ), മിത്ര റോഷിൽ ജനറൽ സെക്രട്ടറി (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ),അവനിക് പി.എം (ദി ഇന്ത്യൻ സ്കൂൾ) അർവിൻ രന്ദിഷ് ജോയിൻ്റ് സെക്രട്ടറി (അമേരിക്കൻ സ്കൂൾ)നന്ദിത ആർ. കമനീഷ് പ്രോഗ്രാം കോർഡിനേറ്റർ (ദി ഏഷ്യൻ സ്കൂൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ലേഡീസ് വിംഗ് കൺവീനർ […]
Read More

കേന്ദ്ര ബഡ്ജറ്റ് : രാജ്യത്തെ അസമത്വം വർദ്ധിപ്പിക്കും. ബഹ്റൈൻ പ്രതിഭ.

സാധാരണക്കാരെയും കർഷകരെയും കണക്കിലെടുക്കാത്ത കോർപ്പറേറ്റ് അനുകൂല ബഡ്ജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇൻഷുറൻസ് മേഖലയിൽ 100% വിദേശ നിക്ഷേപം, ഊർജ്ജം മേഖല സ്വകാര്യവൽക്കരണം എന്നിവയുടെ ഫലമായി ‘ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും രാജ്യത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വരിക. കൃഷി, ഉൽപാദനം, സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കോർപ്പറേറ്റ് മേധാവിത്വം ശക്തമാക്കുകയാണ് ബഡ്ജറ്റിലൂടെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ചെയ്യുന്നത്. പാർലിമെൻ്ററി സമിതി ശുപാർശ ചെയ്തിട്ടും കർഷകരുടെ വായ്പ എഴുതി തള്ളൽ പ്രഖ്യാപിച്ചിട്ടില്ല.രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനത്തിലേറെ കർഷകർ ആയിരിക്കെ കാർഷിക […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഭാരത് പ്യാരാ ദേശ് ഹമാരാ എന്ന് പേരിട്ട പരിപാടി സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്നു. അനുഷ്മ പ്രശോഭു അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി ആയിഷ സ്വാഗതം ആശംസിച്ചു. പ്രശസ്ത ആർട്ട് ഡയറക്ടർ ശ്രീ വികാസ് സൂര്യ, അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ജിൽഷ അരുൺ ,ബഹ്റൈനിലെ അറിയപ്പെടുന്ന മജീഷ്യനും സംഘാടകനും കൂടിയായ അശോക് ശ്രീശൈലം വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡണ്ട് സിബി കെ കുര്യൻ, വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടീവ് അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ […]
Read More

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച “Madan Fitness WoW MoM” 2025 റിയാലിറ്റി ഷോ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച “Madan Fitness WoW MoM” 2025 റിയാലിറ്റി ഷോ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.സിനിമാതാരം ഗായത്രി അരുൺ മുഖ്യാതിഥിയായും,രമ്യ മദൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച “Madan Fitness WoW MoM” 2025 റിയാലിറ്റി ഷോ ജനുവരി 30 വൈകിട്ട് സമാജം ഡിജെ ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സിനിമാതാരം ഗായത്രി അരുൺ മുഖ്യാതിഥിയായും, രമ്യ മദൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു.അഞ്ചു മുതൽ പതിമൂന്ന് വയസ്സുവരെയുള്ള […]
Read More

ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി ഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചു;ടീം ഇൻഡസിന് ഒന്നാം സ്ഥാനം

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ചരിത്രത്തെ ആസ്‌പദമാക്കി ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ സിബു ജോർജ്, ജൊഹാൻ സിബു (ടീം ഇൻഡസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്തിര എന്നാഴിയിൽ, അധ്വിക് (ടീം ഗംഗ), സജിത സതീശൻ, അനുവിന്ദ് (ടീം നർമദ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം (ട്രോഫി, ഗാന്ധിജിയുടെ ആത്മകഥ, ക്യാഷ് പ്രൈസ് ) ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ […]
Read More

ബജറ്റില്‍ ഇത്തവണയും കേരളത്തിന് വന്‍നിരാശ;മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസും ഇല്ല.

കേരളത്തിന് ബജറ്റില്‍ നിരാശ. സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമര്‍ശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും കിട്ടിയില്ല. സില്‍വര്‍ലൈന്‍ പദ്ധതിയിലും കേരളത്തിന് ഇത്തവണത്തെ ബജറ്റിലും നിരാശ തന്നെയാണ്. രാജ്യത്തെയാകെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ശേഷം ആ പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജുകളൊന്നും പരാമര്‍ശിക്കാത്തതാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഏറ്റവുമധികം നിരാശയുണ്ടാക്കുന്നത്അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം […]
Read More

ബികെകെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി. കെ. കെ ) അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അദിലിയയിലുള്ള മെഡിക്കൽ സെന്ററിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.പങ്കെടുത്തെല്ലാവർക്കും സൗജന്യമായി രക്ത പരിശോധന നടത്തുവാനും, ഡോക്ടറെ കാണാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു.മെഡിക്കൽ സെന്ററിൽ തന്നെ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൌൺസിൽ ജനറൽ സെക്രട്ടറിയും, ജീവ കാരുണ്യ പ്രവർത്തകനുമായ അമൽദേവ് ഒ. കെ, ബി. ടി. കെ. ജനറൽ സെക്രട്ടറി അനൂപ് ചുങ്കത്ത്, പ്രസിഡന്റ് ജോഫി […]
Read More