Business & Strategy

അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടർന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

സതേൺ ഗവർണറേറ്റ് പോലീസ് ഡയക്ടറേറ്റിന്റെയും, നാഷണാലിറ്റി , പാസ്‌പോർട്ട്, ആൻഡ് റസിഡൻസ് അഫയേഴ്‌സ് എന്നിവയുടെ ഏകോപനത്തോടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബഹ്‌റൈനിലെ സതേൺ ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. ബഹ്റൈനിൽ നിലനിൽക്കുന്ന തൊഴിൽ താമസ, നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.കണ്ടെത്തിയ ലംഘനങ്ങൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് എൽ. എം. ആർ.എ കൈമാറി . ബഹ്‌റൈനിൽ നിയമ ലംഘനം നടത്തിക്കഴിയുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി […]
Read More

പുതിയ ബില്ലിംഗ് സേവനങ്ങൾ അടുത്തമാസം ആരംഭിക്കുമെന്ന് ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

തടസ്സരഹിതവും കൃത്യവുമായ ഉപഭോക്ത സേവനങ്ങൾ ഉറപ്പാക്കുന്നതിന് ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഉപഭോക്താവിനും ബില്ലിംഗ് സേവനങ്ങൾക്കുമായി ഒരുക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനം അടുത്ത മാസം ആരംഭിക്കും. കൃത്യമായ സൂക്ഷ്മതയോടെ ലഭ്യമാക്കാൻ ആണ് ഈ നീക്കം. പൂർണ്ണമായും സംയോജിതവും സുരക്ഷിതവുമായ പുതിയ ഡിജിറ്റൽ സംവിധാനം ഉപഭോക്താക്കൾക്ക് , സുരക്ഷിതവും എളുപ്പവുമായ ആക്സസ്, ഏകീകൃത പരാതി സംവിധാനം എന്നിവ ഉറപ്പാക്കുന്നു. പുതിയ സംവിധാനം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനും, അത്യാധുനിക സാങ്കേതികവിദ്യകളുടെ വേഗത നിലനിർത്താനും ആണ് […]
Read More

വികസന കാര്യത്തിൽ ഹൃദയവിശാലതയും , നാടിനോട് പ്രതിബദ്ധത ഉണ്ടാകണം ; മുഖ്യമന്ത്രി

സർക്കാർ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യത്തിൽ ഹൃദയവിശാലത വേണമെന്നും നാടിനോട് പ്രതിബദ്ധത ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരഭക മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന്റെ വികസനകാര്യങ്ങളിൽ എല്ലാവരും ഒപ്പം നിൽക്കണം. സർക്കാർ ആരേയും മാറ്റി നിർത്തിയിട്ടില്ല. പ്രതിപക്ഷം വികസന സംഗമത്തിൽ നിന്ന്‌ വിട്ടുനിൽക്കുന്നത്‌ ശരിയായിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം വ്യവസായ സൗഹൃദമല്ല എന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് സംരഭക മഹാസമ്മേളനം. […]
Read More

സംസ്ഥാനത്ത് സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ നിരോധിച്ച് ഉത്തരവിട്ടു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. ഫുഡ്സേഫ്റ്റി സ്റ്റാന്റേർഡ്സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് […]
Read More

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്.

മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചതായും പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ കെ. സി. എ ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗ്ലോബൽ കമ്മിററ്റി അംഗവും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗവും രക്ഷാധികാരിയുമായ സെയിൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, രക്ഷാധികാരി സുരേഷ് തിക്കോടി എന്നിവരുടെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ ഗിരീഷ് […]
Read More

രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു.

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു. നെയ്യാറ്റിൻകര കീഴാരൂരിലാണ് സംഭവം നടന്നത്. പെരുങ്കടവിള സ്വദേശി അനീഷിന്റെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്. സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Read More

സ്‌പെയിനിലെ രാജാവുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.

സ്‌പെയിനിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറിൽ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്‌പെയിനുമായുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.സ്‌പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് മാഡ്രിഡിൽ മേള ഉദ്ഘാടനം ചെയ്തു. മേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ പവിലിയൻ സന്ദർശനവേളയിൽ ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീസിയയുമായി കേരള പ്രതിനിധിസംഘത്തെ നയിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സംവദിച്ചു.കേരള ടൂറിസം പവിലിയന്റെ ഉദ്ഘാടനം മന്ത്രിയും സ്‌പെയിനിലെ ഇന്ത്യൻ അംബാസഡർ ദിനേശ് പട്‌നായിക്കും ചേർന്ന് […]
Read More

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ വർഷം 2 ബില്യൺ ഡോളറിലധികം ഉയരുമെന്ന് റിപ്പോർട്ടുകൾ

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ വർഷം 2 ബില്യൺ ഡോളറിലധികം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ൽ ഇരു രാജ്യങ്ങളും പുതിയ ബിസിനസ് അവസരങ്ങൾ ലക്ഷ്യമിടുന്നു എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യൻ കാര്യ സെക്രട്ടറി ഡോ.ഔസാഫ് സയീദ് പറഞ്ഞു.കഴിഞ്ഞ വർഷം ബഹ്‌റൈനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 900 മില്യൺ ഡോളറിലെത്തിയപ്പോൾ 800 മില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനുമായി 2 ബില്യൺ ഡോളറിലധികം ഉയർന്ന വ്യാപാരം പ്രതീക്ഷിക്കുന്നതായി […]
Read More

ബഹ്റൈൻ വാട്ടർ ഗാർഡൻ പ്രവർത്തനം ആരംഭിച്ചു.

നവീകരിച്ച വാട്ടർ ഗാർഡൻ ബഹ്‌റൈനിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആറ് വർഷമായി പാർക്ക് അടച്ചിട്ടിരിക്കുകയാരുന്നു. ബഹ്റൈൻ രാജാവിന്റെ പത്നിയും ,നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് കൺസൾട്ടേറ്റീവ് കൗൺസിൽ പ്രസിഡന്റുമായ ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയാണ് നവീകരിച്ച പാർക്ക് ഉത്ഘാടനം ചെയ്തത്. നിരവധി സസ്യങ്ങൾ ഉൾപ്പെടുന്ന ബൊട്ടാനിക്കൽ ഗാർഡനും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.സസ്യസമ്പത്തും പ്രകൃതിയും സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ കാർഷിക മേഖലയുടെ വികസനത്തിന്റെ ഭാഗമാണെന്ന് രാജകുമാരി പറഞ്ഞു. ചടങ്ങിൽ ബഹ്‌റൈൻ മുനിസിപ്പൽ […]
Read More

ബഹ്‌റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്നത് ശക്തമായ ഉഭയകക്ഷി ബന്ധം

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉപദേഷ്ടാവ് , ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ , ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ ഖൗദിയുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ ഷെയ്ഖ് അലി ബിൻ ഖലീഫ പ്രശംസിക്കുകയും, ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അംബാസഡറുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിക്കും സമൃദ്ധിയും കൈവരുന്നതനിയാ ആശംസകൾ നേരുന്നതായി ഷെയ്ഖ് അലി […]
Read More