GCC

ഗൾഫ് രാജ്യങ്ങളിലെ 10, 12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്‌

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോൾ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ നാളെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് മേഖലയിലെ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്നാണ് നടപടി. പുതുക്കിയ തിയ്യതി പിന്നീട് അറിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം മറ്റ് ദിവസങ്ങളിലെ പരീക്ഷകളിൽ തീരുമാനം അറിയിക്കുമെന്നും കൺട്രോളർ അറിയിച്ചു.
Read More

ഇസ്രായേൽ ആക്രമണം: ഇറാനിൽ അഞ്ച് സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വാഷിങ്ടൺ: തെക്കൻ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പെൺകുട്ടികൾ കൊല്ലപ്പെട്ടതായി വിവരം. ലോകരാജ്യങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇരുപക്ഷവും ശക്തമായ പ്രത്യാക്രമണങ്ങളാണ് നടത്തുന്നത്. സൈനിക കേന്ദ്രങ്ങളും ആത്മീയ നേതാക്കളുടെ ഓഫീസുകളും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകളിലും മിസൈലുകൾ പതിക്കുന്നതായാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. മിനാബിലെ സ്‌കൂളിലുണ്ടായ ദുരന്തം ഇതിന്റെ തെളിവായി ഇറാൻ ചൂണ്ടിക്കാട്ടുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മിക്ക മിസൈലുകളെയും […]
Read More

സാംസ ബഹ്‌റൈൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

സൽമാനിയ കലവറ പാർട്ടി ഹാളിൽ ജനുവരി 16 നു വൈകിട്ട് 6 മണിയോടെ ആരംഭിച്ച പരിപാടിയിൽ 150നു മുകളിൽ അംഗങ്ങൾ പങ്കെടുത്തു. Rev. Fr. Anoop Sam (Vicar, CSI Church, Bahrain) പരിപാടി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുകയും അംഗങ്ങൾക്ക് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകുകയും ചെയ്തു. പബ്ലിക് മീറ്റിംഗിൽ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം പറയുകയും അധ്യക്ഷൻ ആയ പ്രസിഡന്റ്‌ റിയാസ് കല്ലമ്പലം ആശംസകൾ നേർന്നും സംസാരിച്ചു. ട്രഷറർ സുനിൽ നീലാഞ്ചേരി, […]
Read More

ഗൾഫ് പ്രവാസിയെ കള്ളക്കേസിൽ ജയിലിലടച്ച സംഭവം: നഷ്ടപരിഹാരം പൊലീസുകാരിൽ നിന്ന് ഈടാക്കണം

കണ്ണൂർ: അവധിക്ക് നാട്ടിൽ വന്ന പ്രവാസിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ 14 ലക്ഷം നഷ്ടപരിഹാരം അനുവദിച്ചെങ്കിലും അത് ജീവിതം ഇരുട്ടിലാക്കിയ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുതന്നെ ഈടാക്കി നൽകണമെന്ന് ഇരയാക്കപ്പെട്ട താജുദ്ദീൻ. ഇക്കാര്യം ആവശ്യപ്പെട്ട് തലശ്ശേരി സിവിൽ കോടതിയിൽ ഹർജി നൽകും. 2018ൽ മകളുടെ വിവാഹത്തിന് ഖത്തറിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് കണ്ണൂർ തലശ്ശേരി സ്വദേശി വി.കെ.താജുദ്ദീനെ (50) ചക്കരക്കൽ എസ്.ഐ ആയിരുന്ന ബിജുവും സംഘവും മാല പൊട്ടിക്കൽ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്. ഇതെ തുടർന്ന് തിരികെപ്പോകാനാകാതെ […]
Read More

കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പ്രവാസി മലയാളിക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസി മലയാളിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവത്തില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മാലമോഷണക്കേസില്‍ കുടുക്കി 54 ദിവസമാണ് കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ താജുദ്ദീനെ ജയിലില്‍ അടച്ചത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. മാല മോഷണക്കേസില്‍ കുടുക്കിയാണ് ഖത്തറിൽ വ്യവസായിയായിരുന്ന താജുദ്ദീനെ ജയിലില്‍ അടച്ചത്. ഇത്തരമൊരു നടപടി ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും മേലുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി […]
Read More

നൊമ്പരമായി എട്ടു വയസ്സുകാരനും: മരണത്തിൽ ഒന്നിച്ച് സഹോദരങ്ങൾ

അബുദാബി: അബുദാബി – ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാന അബ്ദുൽ റസാഖിന്റെയും മകൻ അസാം(8) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സംഭവസ്ഥലത്ത് തന്നെ ഇന്നലെ തന്നെ കുട്ടികളായ അഷാസ്(14), അമ്മാർ(12), അയാഷ്(5) എന്നിവർ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് ദുബായിൽ കബറടക്കം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അത് പിന്നീടത്തേയ്ക്ക് മാറ്റി. അപകടത്തിൽ വീട്ടുജോലിക്കാരി […]
Read More

അബുദാബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാലു മലയാളികൾ മരിച്ചു

അബുദാബി: അബുദാബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്.അബുദാബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. […]
Read More

സ്ത്രീ ”പൊൻഫെസ്റ്റ് 2026” പി.സി.ഡബ്ല്യു.എഫ് വാർഷികാഘോഷം ശ്രദ്ധേയമായി

​മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷികാഘോഷവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ”പൊൻഫെസ്റ്റ് 2026” എന്ന പേരിൽ സൽമാനിയ കെ. സിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഡോ. ശ്രീദേവി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ​സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ സ്ത്രീധനരഹിത വിവാഹങ്ങളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് ഡോ. ശ്രീദേവി രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി സി ഡബ്ല്യൂ […]
Read More

ഐ.വൈ.സി.സി സൽമാനിയ ഏരിയക്ക് പുതിയ നേതൃത്വം; മുഹമ്മദ് റജാസ് പ്രസിഡന്റ്, ജസ്റ്റിൻ ഡേവിസ് സെക്രട്ടറി

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. മുഹമ്മദ് റജാസിനെ പ്രസിഡന്റായും, ജസ്റ്റിൻ ഡേവിസിനെ സെക്രട്ടറിയായും, കുമാർ അഗസ്റ്റിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. അനിൽ ആറ്റിങ്ങൽ വൈസ് പ്രസിഡന്റായും, എബിൻ ഡിക്രൂസ് ജോയിന്റ് സെക്രട്ടറിയായും വരും വർഷങ്ങളിൽ ഏരിയയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പൂർണമായും ജനാധിപത്യപരമായാണ് ഓരോ വർഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഈ […]
Read More

നാടണയാൻ സന്ദീപിന് പ്രവാസി ലീഗൽ സെല്ലിന്റെ കൈത്താങ്ങ്

മനാമ: ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച മാഹി സ്വദേശിയായ പ്രവാസിക്ക് നാടണയാൻ പ്രവാസി ലീഗൽ സെല്ലിന്റെ സഹായം. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ 2011ൽ ബഹറിനിൽ എത്തിയ സന്ദീപ് തുണ്ടിയിൽ എന്ന പ്രവാസിക്കാണ് പി എൽ സി ബഹറിൻ ചാപ്റ്റർ നാട്ടിലേക്ക് തിരികെ മടങ്ങുവാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത്. സ്വന്തം ബിസിനസ് ആയിരുന്നു സന്ദീപിന്. സാമ്പത്തിക പ്രശ്നം കാരണം അദ്ദേഹത്തിന്റെ ബിസിനസ് പൊളിയുകയും ഒന്നിലധികം കേസുകളിൽ ഉൾപ്പെടുകയും ചെയ്തു. തന്റെയും ഭാര്യയുടെയും മകളുടെയും വിസ പോലും പുതുക്കുവാൻ സാധിക്കാത്ത അവസ്ഥ […]
Read More