GCC

കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ ഓണാഘോഷം

കൊല്ലം: പ്രവാസി അസോസിയേഷൻ – ബഹ്റൈൻ 10 ഏരിയകളിലായി നടത്തി വരുന്ന പൊന്നോണം 2025 ന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെ.സി.എ ഹാളിൽ വെച്ച് റിഫാ ഏരിയയുടെ ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത കെ പി എ പൊന്നോണം 2025 ചടങ്ങിൽ ബഹറിനിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഫോർ പി എം ന്യൂസ് എക്്‌സിക്യൂട്ടീവ് എഡിറ്റർ കൂടിയായ പ്രദീപ് പുറവങ്കര മുഖ്യഅതിഥിയായും കെ സി എ ജനറൽ സെക്രട്ടറി […]
Read More

രമ്യാഹരിദാസിന് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സ്വീകരണം നൽകി

മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആലത്തൂർ മുൻ എംപി യു കുമാരി രമ്യ ഹരിദാസിന് സ്വീകരണം നൽകി. ഒ.ഐസിസി ദേശീയപ്രസിഡൻറ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിംഗ് പ്രസിഡൻറ് ബിജു ബാൽ സി കെ അധ്യക്ഷതവഹിച്ചു, കെ പി സി സി അംഗം പ്രദീപ് പാളയം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം, ബിനു കുന്നന്താനം, ദേശീയകമ്മറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം […]
Read More

വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം: ഇ പി ജയരാജൻ

മനാമ: അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും, സാമൂഹ്യ മുന്നേറ്റത്തിന്റെ കാര്യത്തിലും കേരളം അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ പറഞ്ഞു. ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച സീതാറാം യെച്ചൂരി – അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ കൊണ്ടുവന്നത്. നാടിന്റെ സമസ്തമേഖലകളെയും സ്പർശിച്ച സമഗ്രമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന, […]
Read More

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025; മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം ഇന്ന്, സമ്മാനദാനം നാളെ ബി. എം.സി പൊന്നോണം പരിപാടിയിൽ

കേരള നേറ്റീവ് ബോൾ അസോസിയേഷൻ, ടഗ് ഓഫ് വാർ കൂട്ടായ്മയുടെ പിന്തുണയോടുകൂടി ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കും. കെ എൻ ബി എ ജനറൽ കൺവീനർ രഞ്ജിത്ത് കുരുവിള, ടൂർണമെന്റ് കൺവീനർ ജിതിൻ കെ. കുട്ടപ്പൻ, ജോയിന്റ് കൺവീനർ പോൾ ജോൺ, ക്രിസ്റ്റി വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് (സെപ്തംബർ വെള്ളി വൈകീട്ട് 3 മുതൽ കാനൂ ഗാർഡന് സമീപമുള്ള കെ.എൻ.ബി […]
Read More

കുവൈറ്റ് ബാങ്കിൽ നിന്നും മലയാളികൾ 270 കോടി വായ്പയെടുത്ത് മുങ്ങിയെന്ന് പരാതി, ഡി.ജി.പിക്ക് പരാതി, അന്വേഷണം

കൊച്ചി: വൻതുക ലോണെടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ പരാതിയുമായി കുവൈറ്റ് ബാങ്ക്. കുവൈറ്റിലെ അൽ അഹ്‌ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്ത് മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 24 ലക്ഷം മുതൽ രണ്ടുകോടിവരെ ലോണെടുത്തവരാണ് അധികവും. കേസുകൾ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയ്തത്. ബാങ്കിന്റെ സിഇഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി […]
Read More

ബി.കെ.എസ് ഓണാഘോഷങ്ങൾക്ക് ചാരുത പകർന്നു സിനിമാറ്റിക് ഡാൻസ് മത്സരം

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരം ഓണത്തിന്റെ ആവേശം വാരിവിതറിയ നിറക്കാഴ്ചയായി. ബി.കെ.എസ് ഡിജെ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി ടീമുകൾ പങ്കെടുത്തു. മികച്ച ആവിഷ്‌കാരവും തിളക്കമുള്ള വേഷവിധാനങ്ങളും കലാപാരമ്പര്യവും നിറഞ്ഞ അവതരണങ്ങൾ പ്രേക്ഷക ഹൃദയം കീഴടക്കി. കൺവീനർ സിജി കോശി, ജോയിന്റ് കൺവീനർമാരായ ഗീതു വിപിൻ, ശാരി അഭിലാഷ് എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവ്വഹിച്ചു. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ […]
Read More

ഹാർട്ട് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ പൊന്നോണാഘോഷം

മനാമ:  ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ വിപുലമായി ഓണാഘോഷം നടത്തി. എട്ടു വർഷത്തോളമായി ബഹ്റൈനിൽ സാംസ്‌കാരിക സാമൂഹിക സേവനങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്ന ഹാർട്ട് ബഹ്റൈൻ സൽമാനിയയിൽ ഉള്ള അവാൽ റെസിഡൻസിയിൽ നൂറോളം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗംഭീരമായ ഓണാഘോഷം നടത്തിയത്.
Read More

പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ചുകൊണ്ട് ഓണാഘോഷം ‘പൊന്നോണം 2025’  സംഘടിപ്പിച്ചുസെപ്തംബര് 19 വെള്ളിയാഴ്ച ഷെല്ലാക്കിലുള്ള ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ മുഖ്യ അതിഥി പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ അൽ കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ മേനോൻ, അൽ നജ്മ ഗ്രൂപ്പ് ഡയറക്ടർ സി വി രാജൻ, സിന്ധു രാജൻ […]
Read More

പി.പി. തങ്കച്ചൻ, നേതൃനിരയിലെ സാധാരണക്കാരൻ: ഒ.ഐ.സി.സി

മനാമ: കഴിഞ്ഞ അൻപതു വർഷത്തെ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ സാധാരണപ്രവർത്തകനായി, സാധാരണക്കാരോടൊപ്പം പ്രവർത്തിച്ച സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയ നേതാവ് ആയിരുന്നു അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് പി പി തങ്കച്ചൻ എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. സാധാരണ രാഷ്ട്രീയ നേതാക്കൾക്ക് കാണുന്ന തലക്കനമോ, താൻ പറയുന്നത് മാത്രം നടപ്പിലായാൽ മതി, താൻ എടുക്കുന്ന നിലപാട് മാത്രമാണ് ശരി എന്നൊന്നും കരുത്താതെ, എല്ലാവരെയും ചേർത്ത് മുന്നോട്ട് […]
Read More

കണ്ണൂർ സർഗവേദിയുടെ ‘ഓണനിലാവ്’ പ്രകാശനം ചെയ്തു

മനാമ: കണ്ണൂർ സർഗ്ഗവേദിയുടെ ഓണഘോഷ പരിപാടിയായ ‘ഓണനിലാവ് -2025 ‘ ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കരക്ക് പ്രസിഡണ്ട് ബേബി ഗണേഷ് പോസ്റ്റർ നൽകി കൊണ്ട്  ഉദ്ഘാടനം നിർവഹിച്ചു. സക്രട്ടറി ബിജിത്ത് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ അജിത് കണ്ണൂർ, തീഷ്, ഉണ്ണികൃഷ്ണൻ, സുധേഷ്, സന്തോഷ് കൊമ്പിലാത്ത്,  ജീവൻ ചൂളിയാട്, ഷൈജുമന്ന, സന്തോഷ് എന്നിവർ പങ്കെടുത്തു.  
Read More