India

രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സ്വീകരണം

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേനയുടെ ശക്തിപ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യാന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും […]
Read More

എയർഹോസ്റ്റസിനോട് അപമര്യാദ; പ്രവാസി മലയാളി അറസ്റ്റിൽ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിലായി. ദുബൈയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മലയാളിയാണ് പിടിയിലായത്. ദുബൈ – ഹൈദരാബാദ് യാത്രക്കിടെ വെള്ളിയാഴ്ചയാണ് സംഭവം.ഭക്ഷണം വിളമ്പുന്നതിനിടെ യാത്രക്കാരൻ എയർഹോസ്റ്റസിൻ്റെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തെന്ന് ഹൈദരാബാദ് ആർജി ഐ എയർപോർട്ട് ഇൻസ്പെക്ടർ കങ്കയ്യ സമാപതി അറിയിച്ചു.
Read More

തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ പരസ്പരം കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിലാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗൽ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്. ഇതിൽ ഒരു ബസിന്റെ ഡ്രൈവർ സീറ്റുൾപ്പെടെ പകുതിയിലധികം ഭാഗവും പൂർണമായി തകർന്നു. രണ്ട് ബസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ജില്ലാ […]
Read More

എസ്. ഐ. ആർ സമയപരിധി ഡിസംബർ പതിനൊന്നുവരെ നീട്ടി, ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക

ന്യൂഡൽഹി: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്.ഐ. ആർ) സമയപരിധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ പതിനൊന്ന് വരെ സമയം ഉണ്ട്. പതിനാറിന് കരട് പ്രസിദ്ധീകരിക്കും. ഫെബ്രുവരി പതിനാലിനാണ് അന്തിമ വോട്ടർ പട്ടിക. കേരളമടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്. രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ് ഐ ആറിൽ രണ്ടാംഘട്ടത്തിലാണ് കേരളം, ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നീ […]
Read More

നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് ആറ് പേർക്കെതിരെ രജിസ്റ്റർ ചെയ്ത പുതിയ എഫ്‌ഐആറിലാണ് ഈ കുറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിട്രോഡയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യംഗ് […]
Read More

രാജ്‌ഭവന്റെ പേര് മാറുന്നു; ഇനിമുതൽ ലോക്‌ഭവൻ

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവൻ ഇനി ലോക്ഭവൻ.സ്വദേശമായ ഗോവയിലേക്കുപോയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ കേരളത്തിൽ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന് രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കുകയായിരുന്നു. പശ്ചിമബംഗാളിലെ കൊൽക്കത്തയിലെയും ഡാർജിലിംഗിലെയും രാജ്ഭവനുകൾ ശനിയാഴ്ച […]
Read More

ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്; പുതുച്ചേരി,​ തമിഴ്‌നാട് തീരത്ത് ജാഗ്രതാനിർദ്ദേശം

ന്യൂഡൽഹി: ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരാണ്യത്തിന് 80 കിലോമീറ്റർ അകലെയുള്ള ചുഴലിക്കാറ്റ് പുലർച്ചെയോടെ വടക്കൻ തമിഴ്നാട് തീരത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാദ്ധ്യതയുണ്ട്. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട്, ആന്ധ്രാ തീരത്ത് മഴ തുടരും. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം 13 […]
Read More

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്

ഡൽഹി: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. സുപ്രീം കോടതി ബാർ അസ്സോസിയേഷൻ നിയമ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജോസ് എബ്രഹാമിനെ ആദരിച്ചത്. ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് എന്ന പുസ്തകം രചിച്ചതിനാണ് ആദരവ്. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുനടന്നത്. അടുത്തിടെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വച്ചാണ് ഈ […]
Read More

ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല’- സിദ്ധരാമയ്യയും ശിവകുമാറും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കങ്ങൾക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒന്നിച്ചെത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാർത്താമാധ്യമങ്ങളെ കണ്ടു. തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങൾ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങൾ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ.എസ്. ഇന്ന് ഞങ്ങളുടെ വീട്ടിൽ വന്നു, എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങൾക്കിടയിൽ […]
Read More

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയുടെ പരാക്രമം; വെടിയുതിർത്ത് പോലീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാൻ ശ്രമിച്ചപ്പോൾ പ്രതിരോധമെന്ന നിലയിലാണ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാപ്പാ കേസിൽ നാടുകടത്തിയ പ്രതിയാണ് കൈരി കിരൺ. കാപ്പ ലംഘിച്ച് കൈരി കിരൺ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.കരുതൽ തടങ്കലിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഈ സാഹചര്യത്തിലാണ് […]
Read More