India

ധർമസ്ഥലയിലെ 15 വർഷത്തെ അസ്വാഭാവികമരണങ്ങളുടെ രേഖകളും കാണുന്നില്ല, പൊലീസ് നശിപ്പിച്ചു

മംഗളൂരു: ധർമസ്ഥല സംഭവവുമായി ബന്ധപ്പെട്ട് 2000 മുതൽ 2015 വരെ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്റ്റേഷനിൽനിന്ന് നീക്കംചെയ്തെന്നാണ് വെളിപ്പെടുത്തൽ. വിവരാവകാശപ്രവർത്തകനും ധർമസ്ഥലയിലെ ആക്ഷൻ കമ്മിറ്റി ഭാരവാഹിയുമായ ജയന്തിന് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിലാണ് പോലീസിൽനിന്ന് ഈ മറുപടി ലഭിച്ചത്. 1995 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമസ്ഥലയിൽ നൂറോളംപേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽനിന്ന് 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നീക്കംചെയ്തെന്ന് പറയുന്നതും […]
Read More

തമിഴ്‌നാട്ടിൽ വാഹനാപകടം; മലയാളി നർത്തകി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്ത് കടലൂർ അമ്മപ്പെട്ടൈ ബൈപാസിൽ കാർ നിയന്ത്രണം വിട്ട് മലയാളി നർത്തകി കൊല്ലപ്പെട്ടു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. ഗൗരിയും എട്ട് പേരടങ്ങുന്ന സുഹൃത്തു കളുമാണ് കാറിലുണ്ടായിരുന്നത്. പുതുച്ചേരിയിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ബൈപാസിനടുത്തുള്ള റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ ഗൗരി നന്ദ മരണപ്പെട്ടു. തൃശൂർ സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), വൈശാൽ (27) എറണാകുളം സ്വദേശികളായ സുകില (20), അനാമിക (20) […]
Read More

മുൻ എം.പിയും നടിയുമായ രമ്യയ്ക്ക് നേരെ ബലാത്സംഗ, വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

മാണ്ഡ്യ മുൻ എംപിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) യ്‌ക്കെതിരെ ബലാത്സംഗ, വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രമ്യയ്ക്കെതിരെ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ബലാത്സംഗ, വധഭീഷണി മുഴക്കുകയും ചെയ്ത കേസിലാണ് രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും ഔദ്യോഗികമായി നടി രമ്യ ജൂലൈ 28ന് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പ്രതികളായ പതിനൊന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും […]
Read More

”രോഗം സഹിക്കാം; ജയിലിലെ വീർപ്പുമുട്ടൽ വയ്യ”: വേദനയോടെ സിസ്റ്റർ പ്രീതി

ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിലെ പരാധീനതകളും അനാരോഗ്യവും അലട്ടുമ്പോഴും എങ്ങനെ എങ്കിലും പുറത്ത് കടക്കണമെന്നായിരുന്നു സിസ്റ്റർ പ്രീതി മേരിയുടെ ആഗ്രഹം. കുറച്ചു വർഷമായി ‘സോറിയാറ്റിക് ആർത്രൈറ്റിസ്’ രോഗത്തിനു ചികിത്സ തേടുന്ന സിസ്റ്റർ മേരിക്കു നിരന്തരമായ പരിചരണവും മെഡിക്കൽ പരിശോധനയും ആവശ്യമാണെന്നു വ്യക്തമാക്കുന്ന ഡോക്ടറുടെ കത്തു നൽകിയപ്പോഴും ജയിൽ അധികൃതർ അത് സ്വീകരിച്ചില്ല. യുഡിഎഫ് പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജയിലിൽ കാണാനെത്തിയ കോൺഗ്രസ് എംപി ഹൈബി ഈഡനാണ് സിസ്റ്റർ പ്രീതിയെ ചികിത്സിക്കുന്ന ഡോക്ടർ ഡോ. പത്മനാഭ ഷേണായിയുടെ കത്തു […]
Read More

ഒൻപതുനാൾ നീണ്ട ജയിൽവാസം, ഒടുവിൽ കന്യാസ്ത്രീകൾക്ക് എൻ.ഐ.എയുടെ കോടതി ജാമ്യം

ന്യൂഡൽഹി: ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കന്യാസ്ത്രീകളുടെ മോചനം. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. രണ്ടുആൾജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് […]
Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ

മനുഷ്യക്കടത്ത് കുറ്റം ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ തീരുമാനം നാളെ. ഹർജിയിൽ നാളെ ബിലാസ്പൂരിലെ എൻ.ഐ.എ കോടതി വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എത്തിർത്തതായാണ് സൂചന. ഹർജിയിൽ ഇന്ന് വാദം പൂർത്തിയായി. ജാമ്യം തേടി കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിക്കും.
Read More

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പിടിച്ച് പൊലീസ്

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ് ഗുരുമൂർത്തി. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇരുവരും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. മുട്ടിനുതാഴെ വെടിവച്ചാണ് ഇരുവരെയും കീഴടക്കിയത്. ഗുരുമൂർത്തിക്ക് രണ്ടു കാലിലും ഗോപീകൃഷ്ണയ്ക്ക് വലതുകാലിനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ നിഷ്ചിത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്താണ് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. […]
Read More

ഖുഷ്ബുവിനെ സംസ്ഥാന വൈസ് പ്രസിഡൻറായി നിയമിച്ച് തമിഴ്നാട് ബി.ജെ.പി

തമിഴ്നാട് ബി.ജെ.പി വൈസ് പ്രസിഡൻറായി നടി ഖുഷ്ബു സുന്ദർ. എം. ചക്രവർത്തി, വി. പി ദുരൈസാമി, കെ. പി. രാമലിംഗം എന്നിവരുൾപ്പെടെ 14 പേരെയാണ് വൈസ് പ്രസിഡൻറുമാരായി ബി.ജെ.പി നിയമിച്ചത്. കേശവ വിനായകനെ ദക്ഷിണ സംസ്ഥാന ജനറൽ സെക്രട്ടറിയായി (സംഘടന) നിയമിച്ചു. ജെ.പി നദ്ദയുടെ അംഗീകാരത്തോടെ, തമിഴ്നാട് ബി.ജെ.പിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചതായി ഭാരവാഹികളുടെ പട്ടിക പങ്കുവെച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് അറിയിച്ചു. 2026ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി ഭാരവാഹികളിൽ അഴിച്ചുപണി നടത്തുന്നത്. […]
Read More

ബ്രിട്ടീഷുകാർ കടത്തിയ ബുദ്ധന്റെ തിരുശേഷിപ്പ് ഗോദ്‌റെജ് ഗ്രൂപ്പ് 870 കോടി രൂപക്ക് ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: പിപ്രഹ്വ എന്നറിയപ്പെടുന്ന ബുദ്ധന്റെ തിരുശേഷിപ്പ് 127 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കെത്തിച്ചു. അമൂല്യങ്ങളായ രത്‌നങ്ങൾ പതിച്ചതാണിത്. ഹോങ്കോങ്ങിൽ ലേലത്തിനു വെച്ച വിശുദ്ധ പേടകം എതാണ്ട് 870 കോടി രൂപക്ക് വാങ്ങി ഗോദറെജ് വ്യവസായ ശൃംഖലയുടെ ഉടമ പിറേജ്ഷാ ഗോദ്‌റെജ് ആണ് സ്വന്തമാക്കിയത്. അതേ സമയം ലേലത്തിന്റെ യഥാർത്ഥ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പത്തുകോടി ഡോളർ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗവൺമെന്റ്-സ്വാകര്യ പകാളിത്തമുള്ള മാതൃകാപരമായ സംവിധാനമാണിതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറയുന്നു. ഇവ മൂന്നു മാസം നാഷണൽ മ്യൂസിയത്തിൽ […]
Read More

ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ; അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി

ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വിവാദവെളിപ്പെടുത്തലിന് പിന്നാലെ നടന്ന അന്വേഷണത്തിൽ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നാണിത്. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് […]
Read More