India

തദ്ദേശ തിരഞ്ഞെടുപ്പിന് 1.08ലക്ഷം സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം ഇന്നലെ പൂർത്തിയായി. 23612 വാർഡുകളിലേക്ക് 108580സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. 51352 പേർ പുരുഷൻമാരാണ്. 57227 സ്ഥാനാർത്ഥികൾ വനിതകളും. ആകെ 164427 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.ഇന്നലെ മാത്രം 45652സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. മലപ്പുറത്താണ് കൂടുതൽ സ്ഥാനാർത്ഥികൾ- 13595, തൊട്ടുപിന്നിൽ തൃശ്ശൂർ- 11079, പാലക്കാട് 10372പേരും എറണാകുളത്ത് 10092പേരും പത്രിക നൽകി. വയനാടാണ് ഏറ്റവും കുറച്ച് പത്രികകൾ കിട്ടിയത് -3180. കോഴിക്കോട് -9977, തിരുവനന്തപുരം -8625,കൊല്ലം -7141,പത്തനംതിട്ട- 4164, ആലപ്പുഴ- 7210,കോട്ടയം- 6276, ഇടുക്കി- […]
Read More

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ താൽപര്യങ്ങൾക്കായി സഹകരിക്കണം കോൺഗ്രസിനെതിരെ തരൂർ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിമർശനമുനയുമായി ശശി തരൂർ എംപി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യതാൽപര്യത്തിനായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും ഇന്ത്യയിലും ഇത്തരം ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും ശശി തരൂർ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് തരൂരിന്റെ കുറിപ്പ്. ‘ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി ആവേശത്തോടെ തടസ്സങ്ങളൊന്നുമില്ലാതെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ […]
Read More

നമൻ സ്യാലിന് എന്തുകൊണ്ട് ഇജക്ട് ചെയ്യാനായില്ല? ദുബായിൽ തേജസ് വിമാനം തകർന്നതിൽ അന്വേഷണം

ദുബായ്: യുഎഇയിൽ ദുബായ് എയർഷോയിൽ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വ്യോമസേന ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തുകയാണിപ്പോൾ. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശി സ്‌ക്വാഡ്രൺ ലീഡർ നമൻ സ്യാൽ ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് അൽ-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. കഴിഞ്ഞ കൊല്ലം മാർച്ചിൽ […]
Read More

തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമാംശ് സ്യാലിന്റെ ഓർമയിൽ നാട്

ന്യൂഡൽഹി: വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണാണ് വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിച്ചത്. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ, അവസാന നിമിഷം വരെയും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്ന അഭിമാനത്തിലാണിവർ. ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് ജോലി ചെയ്തിരുന്നത്. ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്‌സാനും […]
Read More

തേജസ് വിമാനദുരന്തം: വീരമൃത്യു വരിച്ചത് ഹിമാചൽ സ്വദേശി വിംഗ് കമാൻഡർ നമൻഷ് സ്യാൽ

ദുബായ്: ദുബായ് എയർഷോയിൽ തേജസ് വിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച വൈമാനികന്റെ പേര് പുറത്തുവിട്ടു. വിംഗ് കമാൻഡർ നമൻഷ് സ്യാൽ ആണ് വീരമൃത്യു വരിച്ചത്. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ല സ്വദേശിയാണ് നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു തന്റെ എക്സിലെ കുറിപ്പിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. നമൻഷ് സ്യാലിന്റെ മരണം ഹൃദയഭേദകവും ഹൃദയഖേദമാണെന്ന് ഹിമാചൽ മുഖ്യമന്ത്രി കുറിച്ചു. രാജ്യത്തിന് ധീരനും കർമ്മനിരതനുമായ ഒരു പൈലറ്റിനെ നഷ്ടമായതായി അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. […]
Read More

ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി ദീപക് പ്രകാശ്

പട്‌ന: എൻഡിഎ സഖ്യം തൂത്തുവാരിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി യുവനേതാവ്. ജെഡിയു നേതാവ് നിതീഷ് കുമാർ പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ എൻഡിഎ മന്ത്രിമാർ പുത്തൻ കുർത്തയും പൈജാമയും ധോത്തിയുമണിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങിനിന്നപ്പോൾ ജീൻസും ഷർട്ടും അണിഞ്ഞാണ് യുവനേതാവ് ദീപക് പ്രകാശ് എത്തിയത്. എൻഡിഎയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയുടെയും സ്‌നേഹലത കുശ്വാഹയുടെയും മകനായ ദീപക് പ്രകാശാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. […]
Read More

സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി വിജയ്; ഡിസംബറിൽ പൊതുയോഗം നടത്തും

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ ആദ്യവാരം പൊതുയോഗം നടത്താനാണ് നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്യുടെ നീക്കമെന്നാണ് റിപ്പോർട്ട്. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതം നടത്തും. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും […]
Read More

ഫാ. ജോളി വടക്കൻ ഗൾഫിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റർ

കൊച്ചി:ഗൾഫ് രാജ്യങ്ങളിലെ സീറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ജോളി വടക്കനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അറിയിപ്പു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേല്ലിവഴി ലഭിച്ചു ഗൾഫുനാടുകളിൽ സീറോമലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്. അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ […]
Read More

സ്ത്രീകൾക്ക് 20 ലക്ഷം തൊഴിൽ അവസരങ്ങൾ; എല്ലാവർക്കും അഞ്ചു വർഷത്തിനുള്ളിൽ വീട് എൽഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ,? ലൈഫ് മിഷൻ വഴി അടുത്ത അഞ്ചുവർഷം കൊണ്ട് അർഹരായ എല്ലാവർക്കും വീട്, കേവല ദാരിദ്ര്യം പൂർണമായി നിർമ്മാർജ്ജനം ചെയ്യൽ തുടങ്ങി കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ടു വയ്ക്കുന്നത്. എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി,പി. രാമകൃഷ്മൻ എന്നിവർ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേചാക്കൾ […]
Read More

ഡോ. ഉമർ: ഷൂ ബോംബർ; കാറിൽനിന്ന് സ്‌ഫോടകവസ്തു കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ടയിൽ 12 പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും കാരണമായ മാരകമായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഡോ. ഉമർ മുഹമ്മദ് ഒരു ‘ഷൂ ബോംബർ’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത പുതിയ ഫോറൻസിക്, ഭൗതിക തെളിവുകൾ ഡോ. ഉമറിന്റെ i20 കാറിൽനിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് വിരൽചൂണ്ടുന്നത്. അന്വേഷണസംഘം ഇപ്പോൾ ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വാഹനത്തിന്റെ വലതുവശത്തെ മുൻ […]
Read More