India

`കാണണമെന്ന് പറഞ്ഞു, കാണാനിരുന്നപ്പോഴേക്കും പക്ഷേ ആള് പോയി; മൂന്നു ദിവസത്തെ റെയ്ഡിൽ കടുത്ത സമ്മർദം’’: ഐടി വകുപ്പിനെതിരെ റോയിയുടെ സഹോദരൻ

` ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയെ (57) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി സഹോദരൻ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നാണ്‌ സഹോദരൻ സി.ജെ.ബാബു ആരോപിച്ചത്‌. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദമാണ്‌ നേരിട്ടതെന്നാണ്‌ സി.ജെ.ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ.ബാബു പറഞ്ഞു. […]
Read More

30 ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ എയർ ഇന്ത്യ

ന്യൂഡൽഹി :ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 30 അധിക ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകി. ഇതിൽ 20 ബോയിങ് 737-8 വിമാനങ്ങളും 10 ബോയിങ് 737-10 വിമാനങ്ങളും ഉൾപ്പെടും. 2023-ൽ 220 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു. ഇതടക്കം എയർ ഇന്ത്യ ബോയിങിന് നൽകിയ ആകെ വിമാന ഓർഡർ 250 ആയി. അതേസമയം, ആഗോള വിപുലീകരണ ലക്ഷ്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ, നിലവിൽ ഓർഡർ ചെയ്തിരുന്ന 15 എയർബസ് A321neo വിമാനങ്ങളെ […]
Read More

പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി. ടി ഉഷയുടെ ഭര്‍ത്താവും മുൻ കബഡി താരവുമായ വി. ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ […]
Read More

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ; മേയ് ഡേ കോൾ ഉണ്ടായില്ലെന്ന് ഡിജിസിഎ

മുംബൈ: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറി (66) ൻ്റെ സംസ്‌കാരം നാളെ ബാരാമതിയിൽ നടക്കും. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്. മേയ് ഡേ കോൾ ഇല്ല ബാരാമതി അപകടത്തിൽ […]
Read More

വിഎസ് ജീവിച്ചിരുന്നെങ്കിൽ പദ്മവിഭൂഷൺ നിരസിക്കുമായിരുന്നു, കൈപ്പറ്റണോ എന്ന്‌ കുടുംബം തീരുമാനിക്കട്ടെ’

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് പദ്മ വിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ അവാർഡ് സ്വീകരിക്കുമായിരുന്നില്ലെന്നും തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ഇത്തരം പുരസ്കാരങ്ങൾ സ്വീകരിക്കുന്ന രീതി പാർട്ടിക്കില്ലെന്ന് വിഎസ് വ്യക്തമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു, ഹരികിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ, ഡോ. എം.ബി.എ പരമേശ്വരൻ എന്നിവർ ഇത്തരത്തിൽ പുരസ്കാരങ്ങൾ നിഷേധിച്ചവരാണെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത് പുരസ്കാരം […]
Read More

സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശം പെരുമാറ്റം: വിമാനയാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മോ​ഹ​ൻ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദോ​ഹ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി യു​വ​തി​യോ​ടാ​ണ് ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ദോ​ഹ​യി​ല്‍ നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് മോ​ഹ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
Read More

രാജ്യസ്നേഹസന്ദേശമുയർത്തി ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷം

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ​ത​യു​ടെ​യും സൈ​നി​ക ക​രു​ത്തി​ന്‍റെ​യും വി​ളം​ബ​ര​വു​മാ​യി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. പ​രേ​ഡി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ ഗേ​റ്റി​ന് സ​മീ​പ​ത്തെ നാ​ഷ​ണ​ല്‍ വാ​ര്‍ മെ​മ്മോ​റി​യ​ലി​ല്‍ (അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി) വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ചു. സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ അ​നി​ല്‍ ചൗ​ഹാ​ന്‍, ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ ഉ​പേ​ന്ദ്ര ദ്വി​വേ​ദി, നാ​വി​ക സേ​ന മേ​ധാ​വി അ​ഡ്മി​റ​ല്‍ ദി​നേ​ശ് കു​മാ​ര്‍ ത്രി​പാ​ഠി, വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ എ ​പി. സിം​ഗ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി സൈ​നി​ക​ർ​ക്ക് […]
Read More

വിഎസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതി നല്‍കിയാണ് വിഎസിനെ ആദരിച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ.ടി തോമസിനും പി നാരായണനും പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. അന്തരിച്ച നടന്‍ ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ്മ, വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിക്കും. […]
Read More

വർഷത്തിൽ അഞ്ച് ചെലാൻ കിട്ടിയാൽ ലൈസൻസ് നഷ്ടമാകും മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി

ന്യൂഡൽഹി: വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ വ്യവസ്ഥ. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോർ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാം. കേന്ദ്രമോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. ആർ.ടി.ഒയ്ക്കാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരം. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനു മുൻപ് വാഹന ഉടമയുടെ ഭാഗം കേൾക്കണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ചെലാൻ ലഭിച്ച് 45 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. […]
Read More

അടൂർ – മമ്മൂട്ടി ചിത്രം പദയാത്ര; ഗ്രേസ് ആൻ്റണി നായിക. മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത് 32 വർഷത്തിനു ശേഷം

കൊച്ചി:മമ്മൂട്ടിയും വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. പദയാത്ര എന്നാണ് ചിത്രത്തിൻ്റെ പേര് .ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് എറണാകുളത്ത് പ്ലാൻ ചെയ്യുന്നത്. വയനാടാണ് മറ്റൊരു ലൊക്കേഷൻ. 35 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചിത്രത്തിൽ ഗ്രേസ് ആൻ്റണിയാണ് നായിക . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ഷഹ്നാദ് ജലാലാണ്. ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 1993ൽ പുറത്തിറങ്ങിയ വിധേയനാണ് മമ്മൂട്ടി- […]
Read More