India

തുടരാൻ നിതീഷ്, ബീഹാറിൽ എൻ.ഡി.എ തരംഗം, ഇന്ത്യാ സഖ്യം പതറി

പാട്ന: ബീഹാറിൽ എൻഡിഎ തരംഗം. പ്രതീക്ഷിച്ച സീറ്റുകളിൽപോലും ഇന്ത്യാ സഖ്യത്തിന് ലീഡ് തുടരാൻ കഴിഞ്ഞിട്ടില്ല. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് കുറഞ്ഞു. ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചുനിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി മുകേഷ് സാഹ്നിക്കും ലീഡ് ചെയ്യാനായിട്ടില്ല. രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് പൂർത്തിയായത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. അതിനുതൊട്ടുപിന്നാലെ തന്നെ […]
Read More

ബിഹാറിൽ എൻ ഡി എക്ക് വൻ കുതിപ്പ്; മഹാസഖ്യത്തിന് തിരിച്ചടി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എക്ക് തകർപ്പൻ മുന്നേറ്റം. കഴിഞ്ഞ തവണത്തേക്കാൾ 50 ലധികം സീറ്റുകൾ എൻ ഡി.എ നേടുമെന്ന് ഉറപ്പായി. 190 സീറ്റുകളിൽ എൻ ഡി എ ലീഡ് ചെയ്യുന്നു. പ്രതിപക്ഷ മഹാസഖ്യത്തിൻ്റെ ലീഡ് 50 സീറ്റുകളിൽ മാത്രമാണ്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാൾ വലിയ കുതിപ്പാണ് എന്‍ഡിഎയ്ക്ക് ‘ 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടന്നാണ് ഭരണകക്ഷി മുന്നേറുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയിലേക്ക് പോകുന്ന സൂചനകളാണ് ആദ്യ […]
Read More

ലുങ്കി ഉടുത്തതിന് മലയാളിക്ക് ഡൽഹിയിൽ അധിക്ഷേപം; വംശീയ അധിക്ഷേപം രാജ്യത്തിന് അപമാനമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്‌കാരത്തിന്റെയും വംശീയതയുടെയും പേരിൽ ആളുകളെ അപമാനിക്കുന്നതിലാണ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചത്. ലുങ്കി ഉടുത്തതിന് ഡൽഹിയിൽ ഒരു മലയാളി അധിക്ഷേപിക്കപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചാണ് രാജ്യത്തെ പരമോന്നത കോടതി ആശങ്കപ്പെട്ടത്. നാനാത്വത്തിലെ ഏകത്വം എന്നതിൽ അഭിമാനിക്കുന്ന ഒരു രാജ്യത്ത് ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. മതത്തിന്റെ പേരിലും വർഗത്തിന്റെ പേരിലും സംസ്‌കാരത്തിന്റെ പേരിലും വംശീയതയുടെ പേരിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാന ഗവൺമെന്റുകൾ പ്രധാന്യത്തോടെ പരിഗണിക്കണമെന്നും […]
Read More

നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടതായി കുടുംബം

മുംബൈ: ദിവസങ്ങളായി ചികിത്സയില്‍ തുടരുകയായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു. വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകള്‍ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധര്‍മേന്ദ്ര അന്തരിച്ചതായി വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്. 89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ […]
Read More

ഡൽഹി സ്‌ഫോടനം: ദീപാവലി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി പ്രതികൾ

ന്യൂഡൽഹി: ദീപാവലിക്ക് ആക്രമണം നടത്താൻ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ നടത്തി ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് മുൻപ് താനും ഡോ. ഉമർ നബിയും ചെങ്കോട്ടയിൽ നിരീക്ഷണം നടത്തിയിരുന്നതായി പ്രധാന പ്രതിയായ മുസമ്മിൽ ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വിവരം. മുസമ്മിലിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങൾ നിരത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം ജനുവരി 26-ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഇതിന്റെ ഭാഗമായാണ് ചെങ്കോട്ടയ്ക്ക് സമീപം നിരീക്ഷണം നടത്തിയതെന്നും ചോദ്യം […]
Read More

ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സംശയം: മൂന്ന് ഡോക്ടർമാരുൾപ്പെട്ട സംഘം പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന കാർബോംബ് സ്ഫോടനത്തെത്തുടർന്ന് ഡോക്ടർമാരുൾപ്പടെ എട്ടു പേർ അറസ്റ്റിലായി. ജമ്മുകശ്മീർ പോലീസ് കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സംഘടനകളുടെ പ്രവർത്തകരാണി വരെന്നാണ് വിവരം. ഇവർക്ക് സ്ഫോടനവുമായി ബ ന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.പ്രൊഫഷണലുകൾക്കിടയിലാണ് ഇവരുടെ പ്രവർത്തനം. 2,900 കിലോഗ്രാം സ്ഫോടക സാമഗ്രി കണ്ടുപിടിക്കുകയും ചെയ്തു.കണ്ടുപിടിച്ച 2,900 കിലോഗ്രാം ഐഇഡി നിർമ്മാണ സാമഗ്രിയിൽ 360 കിലോഗ്രാം ഹരിയാനയിൽ നിന്നാണ് കണ്ടെത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് ഡോക്ടർമാരിൽ ഒരാള് ഹരിയാനയിലും മറ്റൊരാള് ഉത്തർപ്രദേശിലും […]
Read More

ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം സ്ഫോടനം; 13 മരണം. അതിജാഗ്രത

ന്യൂഡൽഹി : ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്‌ഫോടനം. തിങ്കളാഴ്ച വൈകീട്ട് 6.50 ദടെയാണ് നിറുത്തിയിട്ട ഐ 20കാർ പൊട്ടിത്തെറിച്ചത്. തിരക്കേറിയ മേഖലയായ മെട്രോ സ്‌റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിലായിരുന്നു സ്‌ഫോടനം നടന്നത്. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 20 ഓളം പേർക്ക് ഗുരുതര പരിക്കേറ്റു.സ്ഥലത്തെ നാലോളം കാറുകൾക്കും തീപിടിച്ചു. ഗുരുതരസാഹചര്യമെന്നാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. പ്രദേശത്ത് പരിഭ്രാന്തിയാണ്. പ്രദേശവാസികളെ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയാണ്. സ്‌ഫോടനത്തെ തുടർന്ന് വാഹനത്തിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നെന്ന് […]
Read More

ഗുരുവായൂരപ്പനെ തൊഴുത്​ മുകേഷ് അംബാനി; പതിനഞ്ച് കോടി രൂപയുടെ ചെക്ക്​ കൈമാറി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ദേവസ്വം മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്കും അദ്ദേഹം കൈമാറി.ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ്​ അംബാനി വന്നിറങ്ങിയത്​. തുടർന്ന്​ റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ […]
Read More

ബിഹാർ തെരഞ്ഞെടുപ്പിനിടെ ജംഗിൾ സഫാരി നടത്തിയെന്ന്; രാഹുലിനെ പരിഹസിച്ച് ബി.ജെ.പി

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജംഗിൾ സഫാരി നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. ഇത് പരിഹസ്യമാണെന്നും ബി.ജെ.പി. രാഹുൽ ഗാന്ധി റിലീസ് ചെയ്യുന്നത് ഹോളിഡേ ഫയൽസാണെന്നുമാണ് ആരോപണം. ആഘോഷത്തിന്റെ രാജാവായി രാഹുൽ ഗാന്ധി മാറിയെന്നും ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവാല വിമർശിച്ചു. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഹുൽ ഗാന്ധി അവധിയാഘോഷത്തിലാണ്. തിരഞ്ഞെടുപ്പ് തോറ്റാൽ തോറ്റാൽ രാഹുൽ കമീഷനെ കുറ്റം പറയുകയുംചെയ്യും. തുടർന്ന് എച്ച് ഫയൽസിന്റെ പവർപോയിന്റ് പ്രസന്റേഷൻ പുറത്തുവിടകയും ചെയ്യുമെന്നും ബി.ജെ.പി പരിഹസിച്ചു. നർമദാപുരം […]
Read More

ആളുകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു; ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകൾ

ന്യൂഡൽഹി: ആളുകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകൾ കാലിഫോർണിയ സ്റ്റേറ്റിലെ കോടതികളിൽ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ വിക്ടിം സെന്ററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേർന്നാണ് കേസ് നൽകിയിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ ജിപിടി-4o വേർഷൻ മാനസികമായി ആളുകളെ സ്വാധീനിച്ച് ആളുകളെ ആത്മഹത്യക്ക് അവരെ തയ്യാറാക്കുന്നു എന്നാണ് ആരോപണം. നേരത്തെ 17 വയസുള്ള അമൗരി ലേസ ചാറ്റ്ജിപിടിയോട് സഹായം തേടിയെങ്കിലും അത് ചെയ്യുന്നതിന് പകരം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ […]
Read More