കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ് മൈസൂരുവിൽ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരു നഞ്ചൻകോടിന് സമീപം വെച്ച് തീപിടിച്ചു കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 44 യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന KL 15 A 2444 നമ്പറിലുള്ള സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപം എത്തിയപ്പോൾ ബസിനടിയിൽ നിന്നും പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ജീവനക്കാരുടെ സമയോചിതമായ […]









