India

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ പിടിയിൽ

കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചവർ പിടിയിലായി. കുഞ്ഞിന്റെ പിതാവടക്കമാണ്​ പിടിയിലായത്​. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയതെന്ന്​ ​പോലീസ്​ പറഞ്ഞു. കുഞ്ഞിനെ വിൽക്കുന്നതിനെ കുഞ്ഞിന്റെ അമ്മ എതിർത്തതോടെയാണ്​ സംഭവം പൊലീസ് അറിഞ്ഞത്.
Read More

234 ഫോണുകളുടെ ബാഗേജ്, എസി ബാറ്ററി, കർണൂലിൽ 20 പേർ വെന്തുമരിച്ച അപകടത്തിന് പിന്നിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപ്പിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ അന്വേഷിക്കുന്നതിനിടെ പുതിയ കണ്ടെത്തൽ. അപകടത്തിൽപ്പെട്ട ബസിൽ 234 സ്മാർട്ട്‌ഫോണുകളടങ്ങിയ ലഗേജും അടങ്ങിയിരുന്നു. തീപ്പിടിത്തത്തിന്റെ തീവ്രത വർധിക്കാൻ ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചത് കാരണമായതെന്നാണ് ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതിനൊപ്പം ബസിലെ എസി സംവിധാനത്തിലെ ബാറ്ററികളും പൊട്ടിത്തെറിച്ചു. 46 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലെ ഫ്‌ളിപ്കാർട്ട് ഗോഡൗണിലേക്ക് അയച്ചതായിരുന്നു. ബസിന് തീപ്പിടിച്ചതോടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിച്ചതിന് […]
Read More

കര്‍ണാടകയില്‍ വാഹനാപകടം; രണ്ടു വയനാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കര്‍ണാടകയിലെ ബേഗൂരിലാണ് അപകടം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരിച്ച ജഫീറയുടെ ഭര്‍ത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ (ഒരു വയസ്സ്) എന്നിവരെ മൈസൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
Read More

മോന്‍താ ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചേക്കും; 29 വരെ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച രൂപംകൊണ്ട ന്യൂനമര്‍ദം ‘മോന്‍താ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തില്‍ ശക്തമായ മഴയുണ്ടായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ ‘മോന്‍താ’ എന്ന പേരില്‍ അറിയപ്പെടും. തായ്ലാന്‍ഡ് നിര്‍ദേശിച്ച പേരാണിത്. കേരളത്തെ കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും കനത്തമഴ തുടരും. 27, 28 തീയതികളില്‍ മഴ കനക്കും.
Read More

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം; ഇന്‍ഡോറില്‍ ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ലാകകപ്പില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പിടികൂടി. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയന്‍ ടീമിലെ രണ്ട് ക്രിക്കറ്റ് കളിക്കാരെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന ഒരാള്‍ പിന്തുടരുകയും കയറിപ്പിടിക്കുകയും ചെയ്തത്. കളിക്കാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് സംഭവം.ഓസ്ട്രേലിയന്‍ വനിതാ ടീം അംഗം വ്യാഴാഴ്ച രാവിലെ ഖജ്റാന റോഡിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങി അടുത്തുള്ള ഒരു കഫേയിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് […]
Read More

വിവാദങ്ങൾക്കൊടുവിൽ കേരളവും, പി. എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട് വിദ്യാഭ്യാസ സെക്രട്ടറി

കൊച്ചി: പി. എം. ശ്രീ പദ്ധതി കേന്ദ്രവും കേരളവും ധാരണാപത്രത്തിൽ ഒപ്പിട്ടു. സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് വിവാദമായ പി. എം. ശ്രീ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും ഒപ്പിട്ടു. വിദ്യാഭ്യാസ സെക്രട്ടറി ഡൽഹിയിലെത്തിയാണ് കരാറിൽ ഒപ്പിട്ടത്. മൂന്നു വർഷമായി തുടരുന്ന എതിർപ്പ് മാറ്റിവച്ചാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ (പ്രധാൻ മന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം […]
Read More

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

ക്വാലാലംപൂർ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, തെലുമ്പ്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. സിബി മലയിൽ, ഫാസിൽ സിദ്ദീഖക തുടങ്ങിയ മുതിർന്ന സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ഫ്രണ്ട്‌സ്, കൈ എത്തും ദൂരത്ത്, മൈഡിയർ കരടി, അമൃതം, ബോഡിഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടനം നിർവഹിച്ച മലയാള ചിത്രങ്ങൾ. സംസ്‌കാരം മലേഷ്യയിൽ.
Read More

ചൈനയെ കടത്തിവെട്ടി ഇന്ത്യ, പുതിയ റാങ്കിംഗിൽ ഞെട്ടിക്കുന്ന കണക്കുകൾ

ന്യൂഡൽഹി: ലോക വ്യോമശക്തി അടിറ്ഥാനമക്കിയുള്ള റാങ്കിംഗിൽ യുഎസ്, റഷ്യ വ്യോമസേനകൾക്ക് തൊട്ടുപിന്നിലായി കുതിച്ചു കയറി ഇന്ത്യൻ വ്യോമസേന. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (ഡബ്ല്യുഡിഎംഎംഎ) പുറത്തുവിട്ട റാങ്കിംഗിൽ ഇന്ത്യയ്ക്ക് പിന്നിലായാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമസേനകളുടെ കരുത്ത് സമഗ്രമായി മായി നിരീക്ഷിച്ചതിന് ശേഷമാണ് ഡബ്ല്യുഡിഎംഎംഎയുടെ ഈ റാങ്കിംഗ് തയ്യാറാക്കിയത്. എന്നാൽ ചൈന ഈ റാങ്കിംഗ് തള്ളി. ഇന്ത്യയുടെ ഈ നേട്ടം മാദ്ധ്യമങ്ങൾ ആഘോഷമാക്കിയതിനെ അനാവശ്യ ഹൈപ്പ് എന്നാണ് […]
Read More

‘യേ ആഷിഖി’ യിലൂടെ ശ്രദ്ധേയനായ ഗായകൻ റിഷഭ് ടണ്ഠൻ അന്തരിച്ചു; മരണം 35-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന്

ന്യൂഡൽഹി: ഫകീർ എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും നടനുമായ ഋഷഭ് ടണ്ഠൻ (35) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മുംബൈ സ്വദേശിയായ ഋഷഭ്, കഴിഞ്ഞ ഓഗസ്റ്റുമുതൽ ഡൽഹിയിലായിരുന്നു താമസം. പിതാവിന്റെ അസുഖത്തെത്തുടർന്ന് ചികിത്സയ്ക്കായിരുന്നു ഡൽഹിയിലേക്ക് താമസം മാറ്റിയത്. ഒക്ടോബർ പത്തിനായിരുന്നു ഋഷഭിന്റെ 35-ാം പിറന്നാൾ. ‘യേ ആഷിഖി’, ‘ഇഷ്‌ക് ഫകീറാന’ എന്നിവയാണ് ഋഷഭിന്റെ ശ്രദ്ധേയ ഗാനങ്ങൾ. റഷ്യൻ പൗരയായ ഒലേസ്യ നെഡോബെഗോവയാണ് ഭാര്യ. നടി സാറാ ഖാനുമായി ബന്ധപ്പെടുത്തി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരത് […]
Read More

നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ; പദവി നൽകി ആദരിച്ച് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ഏപ്രിൽ 16 മുതലാണ് നിയമനം പ്രാബല്യത്തിലായത്. 2016 ഓഗസ്റ്റ് 26ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചോപ്ര ചേർന്നു. ഏറെ മൂല്യമുള്ള ഈ […]
Read More