India

ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല’- സിദ്ധരാമയ്യയും ശിവകുമാറും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കങ്ങൾക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒന്നിച്ചെത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാർത്താമാധ്യമങ്ങളെ കണ്ടു. തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങൾ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങൾ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ.എസ്. ഇന്ന് ഞങ്ങളുടെ വീട്ടിൽ വന്നു, എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങൾക്കിടയിൽ […]
Read More

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയുടെ പരാക്രമം; വെടിയുതിർത്ത് പോലീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാൻ ശ്രമിച്ചപ്പോൾ പ്രതിരോധമെന്ന നിലയിലാണ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാപ്പാ കേസിൽ നാടുകടത്തിയ പ്രതിയാണ് കൈരി കിരൺ. കാപ്പ ലംഘിച്ച് കൈരി കിരൺ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.കരുതൽ തടങ്കലിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഈ സാഹചര്യത്തിലാണ് […]
Read More

അറിയിപ്പുകളൊന്നും നൽകിയില്ല, വിമാനം വൈകിയത് നാല് മണിക്കൂറോളം’- എയർ ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്

ഗോഹട്ടി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഇന്നലെ വൈകിട്ട് 7.25ന് ഗോഹട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം നാല് മണിക്കൂർ വൈകുകയും അധികൃതർ വ്യക്തമായി മറുപടി നൽകാതിരിക്കുകയും ചെയ്തതാണ് സിറാജിനെ ചൊടിപ്പിച്ചത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷം ഹൈദരാബാദിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വിമാനം പുറപ്പെടാതിരുന്നിട്ടും അധികൃതർ യാതൊരു അറിയിപ്പും നൽകിയില്ലെന്നും സിറാജ് എക്‌സിൽ കുറിച്ചു. ‘ഗോഹട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ ഫ്‌ലൈറ്റ് നമ്പർ ഐഎക്‌സ് 2884 […]
Read More

ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു; ദേശീയ താരത്തിന് ദാരുണാന്ത്യം

ഹരിയാന: ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് പതിനാറുകാരനായ ദേശീയ താരം ഹാർദ്ദിക്കിന് ദാരുണാന്ത്യം. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടം നടന്നത്. ബാസ്കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദ്ദിക് ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇട്ടശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞു ദേഹത്തുവീണത്. നിലത്തുവീണ ഹാര്‍ദ്ദിക്കിന്‍റെ നെഞ്ചിൽ പോള്‍ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി പോള്‍ എടുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാര്‍ദ്ദിക്കിന്‍റെ മരണത്തെത്തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ […]
Read More

കേരളത്തിൽ വ്യാഴാഴ്ച വരെ കനത്ത മഴക്ക് സാധ്യത; തമിഴ്നാട്ടിലും കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത […]
Read More

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനി കേരളീയ സദ്യ ; അന്നദാന മെനുവിൽ മാറ്റം വരുത്തി പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനി സദ്യ കഴിക്കാം. അന്നദാന മെനുവിൽ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഇതുവരെ ശബരിമലയിൽ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നു. തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ പ്രസിഡൻ്റ് ഇക്കാര്യം പറഞ്ഞത്. ശബരിമലയിലെ അന്നദാനത്തിൽ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവിൽ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള […]
Read More

വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചു; വിട പറഞ്ഞത് 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ വസതിയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. വാർത്താ ഏജൻസി ഐ.എ.എൻഎസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ധർമേന്ദ്രയുടെ മരണവിവരം സംവിധായകനും നിർമാതാവുമായ കർൺ ജോഹറും സ്ഥിരീകരിച്ചു. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. […]
Read More

തേജസ് അപകടം: പ്രതിരോധ ഓഹരികൾ സമ്മർദത്തിൽ; എച്ച്എഎൽ 9% വരെ ഇടിഞ്ഞു

ദുബായ്: എയർ ഷോയ്ക്കിടെ തേജസ് വിമാനം അപകടത്തിൽപ്പെടുകയും വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ കമ്പനികളുടെ ഓഹരികളിൽ നഷ്ടം. തേജസ് വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെ (എച്ച്എഎൽ) ഓഹരികൾ ഇന്ന് 9% വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം മാറ്റി. ഇന്നുരാവിലെ 10.45 വരെയുള്ള കണക്കുപ്രകാരം ഓഹരിവിലയുള്ളത് 3.49% ഇടിവിലാണ്. മറ്റ് പ്രതിരോധ കമ്പനികളുടെ ഓഹരികളും വിൽപനസമ്മർദത്തിലാണുള്ളത്. ബെമൽ 2.68%, കൊച്ചിൻ ഷിപ്പ്‌യാർഡ് 1.96%, ഗാർഡൻറീച്ച് (ജിആർഎസ്ഇ) 2.08%, മാസഗോൺ ഡോക്ക് 1.07%, […]
Read More

സ്മൃതി മന്ഥനയുടെ വരൻ പലാശ് മുച്ഛലിന് അണുബാധ, ആശുപത്രിയിൽ ചികിത്സ തേടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായ വിവരം ഏറെ വിഷമത്തോടെയാണ് ആരാധകർ കേട്ടത്. മഹാരാഷ്ട്രയിലെ സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹവേദിയിലേക്ക് ആംബുലൻസ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിനു പിന്നാലെ സ്മൃതിയുടെ വിവാഹം മാറ്റിവച്ചിരുന്നു. ശ്രീനിവാസ് ആശുപത്രി വിട്ടശേഷം മാത്രമാകും വിവാഹച്ചടങ്ങുകൾ ആരംഭിക്കുക. എന്നാൽ സ്മൃതിയുടെ വരനായ പലാശ് മുച്ഛലും ആശുപത്രിയിലാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹവേദിയിൽവച്ച് അണുബാധയുണ്ടായതിനെ തുടർന്ന് പലാശ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. […]
Read More

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ബി.ആർ. ഗവായ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുന്നത്. 65 വയസ്സ് തികയുന്ന 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയിൽ തുടരും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സുപ്രീം കോടതിയിലെ […]
Read More