India

കൊല്ലം 106ന് ഓൾഔട്ട്, കലാശപ്പോരിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 75 റൺസ് വിജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്‌ലേഴ്‌സിനെ കീഴടക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കന്നിക്കിരീടം. 75 റൺസ് വിജയമാണ് സാലി സാംസൺ നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കലാശപ്പോരാട്ടത്തിൽ സ്വന്തമാക്കിയത്. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലം 106 റൺസെടുത്തു പുറത്തായി. വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഏഷ്യാകപ്പ് കളിക്കാൻ ദുബായിലേക്കു പോയെങ്കിലും കൊച്ചിയുടെ തകർപ്പൻ പ്രകടനത്തിനു കലാശപ്പോരാട്ടത്തിലും മാറ്റമൊന്നുമുണ്ടായില്ല. ആദ്യം ബാറ്റു കൊണ്ടും പിന്നീട് പന്തുകൊണ്ടും തിളങ്ങിയ കൊച്ചി താരങ്ങൾ കൊല്ലത്തിന് ജയിക്കാൻ അവസരം നൽകിയില്ല. […]
Read More

ആരാധകർക്ക് ഗംഭീരൻ വാർത്ത; 46 വർഷങ്ങൾക്ക് ശേഷം കമലും രജനിയും ഒന്നിക്കുന്നു; വെളിപ്പെടുത്തി ആ നടൻ

ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിന് വിട. സൂപ്പർ താരങ്ങളായ കമൽഹാസനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. വാർത്ത സ്ഥിരീകരിച്ചത് സാക്ഷാൽ കമലഹാസനാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുമെന്നാണ് കമൽ ഇപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവരുവരും ഒന്നിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് കമൽ തന്നെ ഒരു പരസ്യപ്രതികരണം നടത്തുന്നത്. […]
Read More

പീഡനത്തിന് ഇരയാക്കിയത് രണ്ട് മാസം; 17കാരിയെ കർണാടകയിൽ നിന്ന് രക്ഷപ്പെടുത്തി പൊലീസ്

ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഉഭാവോൺ ഗ്രാമത്തിൽ നിന്ന് തട്ടികൊണ്ട് പോയ 17 വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കർണാടകയിലേക്ക് കടത്തപ്പെട്ട പെൺകുട്ടി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ പ്രതിയെ ജയിലിലേയ്ക്ക് മാറ്റി. ഓഗസ്റ്റ് 14 ന് രാത്രിലാണ് പെൺകുട്ടിയെ കാണാതാകുന്നത്. ഗ്രാമത്തിൽ തന്നെയുള്ള ഒരു 20 വയസ്സുകാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് പ്രേരിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം സെപ്റ്റംബർ 11 ന് […]
Read More

ബിഹാർ-ബീഡി പോസ്റ്റ് വിവാദം: വി.ടി.ബൽറാം കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു

തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി.ബൽറാം. ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. സംഗതി വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനാൽ ഇനി അത് പാപമായി കണക്കാക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് […]
Read More

കാർഗോ റോപ്പ് വേ ട്രോളി തകർന്ന് ഗുജറാത്തിൽ 6 പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പാവഗഡ് കുന്നിൽ കാർഗോ റോപ്പ് വേ ട്രോളി തകർന്നുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ് വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്. അപകടത്തിൽ 6 പേർ മരിച്ചു. ശനിയാഴ്ച മൂന്നരയോടെയാണ് അപകടം നടന്നത്. ട്രോളി ക്യാബിനിനുള്ളിൽ അഞ്ചു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. റോപ്പ് വേയിലെ നാലാം നമ്പർ ടവറിനടുത്ത് വച്ച് കേബിളുകൾ പൊട്ടുകയായിരുന്നു. ഇതോടെ ട്രോളി താഴെ ഒന്നാം നമ്പർ ടവറിന് […]
Read More

400 കിലോ ആർഡിഎക്‌സ്, ഒരു കോടി ആളുകളെ കൊല്ലാൻ കഴിയും, 34 വാഹനങ്ങളിൽ ചാവേറുകൾ’; മുംബയെ പിടിച്ചുകുലുക്കുമെന്ന് ഭീഷണി, കനത്ത ജാഗ്രത

മുംബൈ: മുംബൈയിൽ 34 വാഹനങ്ങളിൽ ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിലെത്തിയെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണിചാവേറാക്രമണ ഭീഷണി. ഗണേശോത്സവം നാളെ സമാപിക്കാ നിരി ക്കെയാണ് ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയത്. ഇതോടെ മുംബൈ നഗരം കനത്ത ജാഗ്രതയിലായി. ചാവേറുകൾ മനുഷ്യ ബോംബുകളായി 34 വാഹനങ്ങളിൽ ഉണ്ടെന്നും മുംബൈയെ ഇതു പിടിച്ചുകുലുക്കുമെന്നുമാണ് ഭീഷണി. പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്സാപ് ഹെൽപ്ലൈനിലേക്കു […]
Read More

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഇരുപത്തേഴ് ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങൾ പണിയാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, ജി അരുൾ മുരുകൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. 27ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് 80 കോടി ചെലവിൽ കല്യാണമണ്ഡപങ്ങൾ പണിയുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രിയാണ് നിയമസഭയെ അറിയിച്ചത്. ഇതിനെ ചോദ്യംചെയ്തുകൊണ്ട് […]
Read More

”ഞാൻ സച്ചിൻ തന്നെ, ഇനി ആധാർ കാർഡും കാണിക്കണോ?” സംശയിച്ച ആരാധകനോട് ക്രിക്കറ്റ് ഇതിഹാസം, പിന്നെ നടന്നത് ഇങ്ങനെ

മുംബയ്: ഇത്രത്തോളം രസകരമായ ചോദ്യങ്ങൾ ക്രിക്കറ്റ് ഇതിഹാസം ഏതായാലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ആരാധകരുമായി ഓപ്പൺ ചാറ്റിൽ സംസാരിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി ചോദ്യങ്ങളാണ് സച്ചിന് മുന്നിൽ ആരാധകർ ഉന്നയിച്ചത്. ഇതിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു. അതിനിടെയാണ് ഇതിഹാസതാരത്തെ തേടി രസകരമായ ഒരു ചോദ്യമെത്തിയത്. ”നിങ്ങൾ ശരിക്കും സച്ചിൻ ടെണ്ടുൽക്കർ തന്നെയാണോ? തെളിയിക്കാൻ ഒരു വോയ്സ് നോട്ട് അയക്കാമോ?”- ഒരു റെഡ്ഡിറ്റ് യൂസറിന്റെ ഈ ചോദ്യത്തിന്, […]
Read More

”കേരളത്തിൽ കൊടുക്കുന്ന റേഷനരി മുഴുവൻ ‘മോദി അരി’; ഒരു മണി പോലും പിണറായിയുടേതല്ലെന്ന്’കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: കേരളത്തിൽ വിതരണം ചെയ്യുന്ന റേഷനരി മുഴുവനും കേന്ദ്രത്തിന്റെതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ‘കേരളത്തിൽ കൊടുക്കുന്ന റേഷനിൽ മുഴുവൻ അരിയും മോദി അരിയാണ്. പിണറായി വിജയന്റേത് ഒരു മണിപോലുമില്ല’ ജോർജ് കുര്യൻ പറഞ്ഞു. ഓണത്തിന് സംസ്ഥനത്തിന് പ്രത്യേക അരിവിഹിതം കേന്ദ്രം അനുവദിച്ചില്ലെന്ന വിമർശനങ്ങളോടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ പറയാതിരുന്നത്. അതുകൊണ്ടാണ് ഞങ്ങൾ തരുന്നത് കൊണ്ട് നിങ്ങൾ വോട്ട് ചെയ്യണമെന്ന് പറയാത്തത്. ഇനിയിപ്പോൾ ഇത് വിളിച്ചു പറയാൻ ബി.ജെ.പി പ്രവർത്തകരോട് പറയേണ്ടി വരും. കേരളത്തിലെ […]
Read More

പാലം തകർന്ന് കാറുകൾ പുഴയിലേക്ക് പതിച്ചു; ജമ്മുവിനെ ഞെട്ടിപ്പിച്ച് പ്രളയം

ശ്രീനഗർ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ജമ്മുവിൽ പാലം തകർന്ന് വീണു കാറുകൾ പുഴയിലേക്ക് വീണു. കരകവിഞ്ഞൊഴുകുന്ന തവി നദിയിലെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് നിരവധി വാഹനങ്ങൾ ഒഴുകിപ്പോയത്. നദിയിലെ നീരൊഴുക്ക് കൂടിയതോടെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങളാണ് ഗർത്തത്തിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ് അധികൃതർ എത്തുമ്പോഴേക്കും വാഹനങ്ങൾ ഒഴുകിപ്പോയിരുന്നു. പ്രദേശത്ത് ഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണമെന്ന് പ്രതിരോധ മന്ത്രി […]
Read More