Kerala

യുവതി തീവണ്ടിയിൽ നിന്ന് വീണു മരിച്ചു

ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി തീവണ്ടിയിൽ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചത്. ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർതൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസിൽ കയറിയത്. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭർത്താവ് അതുവരെ അനുഗമിച്ചിരുന്നു. പിന്നീട് മാറി നിന്ന […]
Read More

ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ

കൊല്ലം: ആയൂരിൽ ഇരുപത്തൊന്നുകാരിയെ ആൺസുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറിയ വെളിനല്ലൂർ കോമൺപ്ലോട്ട് ചരുവിളപുത്തൻ വീട്ടിൽ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടിൽ കഴിഞ്ഞ ആറ് മാസമായി താമസിച്ച് വരികയായിരുന്നു. ആറ് മാസം മുന്പാണ് സ്വകാര്യ ബസ് കണ്ടക്ടറായ നിഹാസിനൊപ്പം അഞ്ജന ജീവിക്കാൻ തുടങ്ങിയത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് ഇവരെ വിളിപ്പിച്ചെങ്കിലും സുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി കോടതിയിൽ അറിയിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി അഞ്ജനയും നിഹാസും […]
Read More

മാലിന്യക്കുഴിയിൽ വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റിലെ കുഴിയിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ, സമദ് അലി, ഹിതേഷ് ശരണ്യ എന്നിവരാണ് മരിച്ചത്. കോഴി വളർത്തൽ കേന്ദ്രത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മരിച്ചവരിൽ രണ്ടു പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയമാണ്.
Read More

ഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ പിടിയിൽ. കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്പനി ഉടമയുടെ പരാതിയിലാണ് നടപടി. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻപ് ജോലി ചെയ്തിരുന്ന തൃശൂർ ചാവക്കാട് വലപ്പാട് വീട്ടിൽ ശ്വേത ബാബു, ഭർത്താവ് കൃഷ്ണരാജ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി കമ്പനി ഉടമയ്ക്ക് ശ്വേതയുമായി വിവാഹേതരബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും രഹസ്യ ചാറ്റുകൾ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും ബലാത്സംഗക്കേസിൽ പെടുത്തുമെന്നും പ്രതികൾ […]
Read More

പകർപ്പവകാശ  കേസ്, ബോംബെ ഹൈക്കോടതിയിൽ നിന്നും മദ്രാസിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി

മുംബയ്: ചെന്നൈ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി. 536 സംഗീത സൃഷ്ടികളുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട ഈ നിയമയുദ്ധം തുടരുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പകർപ്പവകാശ തർക്ക കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ഇളയരാജയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് ഹാജരായത്. അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ […]
Read More

വീട്ടുകാർ അറിയാതെ 15കാരിയുടെ മുറിയിൽ 8 ദിവസം ഒളിച്ച് താമസിച്ചു, പീഡിപ്പിച്ചു; യുവാവിന് 50 വർഷം തടവ്

തിരുവനന്തപുരം: പതിനഞ്ചുകാരിയെ വിവാഹ ചെയ്യാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവ്. 35,000 രൂപ പിഴയും അടക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടി തടവ് അനുഭവിക്കണം. 2021 സെപ്റ്റംബർ 6നാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ വലയിലാക്കിയത്. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി ഏട്ടു ദിവസം താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം […]
Read More

ഇന്ത്യൻ ബാങ്കുകളിലെ 67,000 കോടി രൂപ നിക്ഷേപത്തിന് അവകാശികളില്ല, എസ്.ബി.ഐയിൽ 19,239 കോടി

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിലെ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് അവകാശികളില്ല. 2025 ജൂൺ 30 വരെയുള്ള കണക്കുകൾ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് പാർലമെന്റിൽ വ്യക്തമാക്കിയത്. ലോക്സഭ എം.പിയായ എം.കെ വിഷ്ണു പ്രസാദിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിവരം വെളിപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യിലാണ് ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ കൈവശം വെച്ചിരിക്കുന്നത്. 19,239 കോടി രൂപയാണ് എസ്.ബി.ഐയുടെ മാത്രം കൈവശമുള്ളത്. പഞ്ചാബ് നാഷനൽ ബാങ്ക് 6,910.67 കോടി രൂപ, കാനറ ബാങ്ക് 6,278.14 കോടി, […]
Read More

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ഇടത് നേതാക്കൾക്ക് നേരെ വാതിലടച്ച് പൊലീസ്

റായ്പൂർ: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് കന്യാസ്ത്രീകളും ഇപ്പോൾ ദുർഗിലെ സെൻട്രൽ ജയിലിലാണ്. സെഷൻസ് കോടതിയിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്. ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ഒരു സംഘം […]
Read More

എം. ആർ. അജിത് കുമാർ എക്‌സൈസ് കമ്മിഷണർ, മാറ്റം ട്രാക്ടർ വിവാദത്തിന് പിന്നാലെ

എം. ആർ. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചു. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റിയത്. നിലവിലെ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. അജിത് കുമാറിനെ ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
Read More

”യു.ഡി.എഫ് അധികാരത്തിലെത്തിയില്ലെങ്കിൽ നിങ്ങൾ പിന്നെ എന്നെ കാണില്ല” വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി. സതീശൻ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നും ഇതിനു സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സീശൻ പറഞ്ഞു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്താണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങൾ പിന്നെ എന്നെ കാണില്ല’ എന്നാണ് സതീശൻ മാധ്യമങ്ങളോടു പറഞ്ഞത്. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ താൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദം രാജിവയ്ക്കാൻ തയാറാണെന്ന് വെള്ളാപ്പള്ളി നടേശൻ […]
Read More