കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടി കരുവാര ഈരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് കുഞ്ഞുസഹോദരങ്ങൾക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയയ്ക്ക് (6) ഗുരുതരമായി പരിക്കേറ്റു. അഭിനയ ചികിത്സയിലാണ്. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം നടന്നത്. വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തിൽപ്പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഈ വീടിന് അടുത്താണ് കുട്ടികളുടെ വീട്. എട്ട് വർഷമായി പാതി പണി […]









