Kerala

സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 17 നാണ് രണ്ടു ക്ലാസുകാർക്കും പരീക്ഷ തുടങ്ങുക. വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷാ തീയതി പ്രഖ്യാപിച്ചതെന്ന് സി.ബി. എസ്. ഇ അറിയിച്ചു.
Read More

മകനെയും ഭാര്യയെയും കൊച്ചുമക്കളെയും തീ കൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ

തൊടുപുഴ: ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (79) വധശിക്ഷയും 5 ലക്ഷംരൂപ പിഴയും. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരാണ് ദാരുണമായി മരിച്ചത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2022 മാർച്ച് 19നായിരുന്നു കൂട്ടക്കൊല. സ്വത്തുതർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. ആർക്കും രക്ഷപ്പെടാൻ കഴിയാത്ത വിധത്തി ൽ എല്ലാ വഴികളും അടച്ചായിരുന്നു […]
Read More

ആറുവയസുകാരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസ്: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്: ആറുവയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അതിദിയുടെ അച്ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അദിതിയുടെ രണ്ടാനമ്മയുമായ റംലബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കു ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഇരുവരെയും ഇന്നലെ രാത്രി നടക്കാവ് പൊലീസ് രാമനാട്ടുകരയിൽനിന്ന് കസ്റ്റഡിയിലെടുത്തു. 2013 ഏപ്രിൽ 29നാണ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അതിദി എസ് നമ്പൂതിരി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിക്കുന്നത്. കുട്ടിയുടെ […]
Read More

പി.എം ശ്രീ പദ്ധതി; പിന്മാറ്റം കേരളത്തിന് എളുപ്പമല്ല, അന്തിമ തീരുമാനം കേന്ദ്രത്തിന്റേത്

ന്യൂഡൽഹി: പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും വ്യക്തത ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നും കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക കേരളത്തിന് എളുപ്പമല്ല. കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പിന്മാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷാ അഭിയാന്റെ (എസ്എസ്എ) ഫണ്ട് തടയാൻ കേന്ദ്രത്തിന് കഴിയും. പി എം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം കരാർ റദ്ദാക്കാനും പിൻവലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂൾ വിദ്യാഭ്യാസ […]
Read More

നിര്‍ധന സ്ത്രീകള്‍ക്ക് മാസം 1000 രൂപ, യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം:വമ്പന്‍ പ്രഖ്യാപനങ്ങളുമായി തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയതിനു പുറമെ ആശമാരുടെ അലവന്‍സ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു ഗഡു(4%) അനുവദിക്കാനും പാചകതൊഴിലാളികളുടെ അലവന്‍സ് വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ക്ഷേമ പെന്‍ഷന്‍ 1600 ല്‍ നിന്നും 2000 ആയാണ് വര്‍ധിപ്പിച്ചത്. ഇതിനായി 13,000 കോടി നീക്കിവെക്കും.ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും. 35-60 വയസ്സുവരെയുള്ള നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എഎവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് […]
Read More

ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി; ക്ഷേമപെന്‍ഷനിലും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനക്ഷേമ പരിപാടികളുമായി എല്‍.ഡി. എഫ് സര്‍ക്കാര്‍് ആശമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ കൂട്ടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയുള്ള കുടിശിക കൊടുത്തുതീര്‍ക്കുമെന്നും 26000 ലധികം ആശമാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷണ്‍ 2000 രൂപയാക്കാനും തീരുമാനിച്ചു. നാനൂറു രൂപയാണ് വര്‍ധനവ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചു. നവംബറിലെ ശമ്പളം മുതല്‍ ഇത് ലഭ്യമാകും. വിവിധ ക്ഷേമ പദ്ധതികളും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. […]
Read More

പിഎം ശ്രീയില്‍ മുട്ടുമടക്കി സിപിഎം; പദ്ധതി പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി സി.പി.എം. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കല്‍ സംബന്ധിച്ച് പഠിക്കാന്‍ ഏഴംഗ മന്ത്രി സഭാ സമിതിയെ ചുമതലപ്പെടുത്തി. പിഎം ശ്രീ കരാരില്‍ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് തന്നെ കത്തു നല്‍കും. ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി […]
Read More

എസ്എസ്എല്‍സി പരീക്ഷ 2026 മാര്‍ച്ച് അഞ്ചുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ 2026 മാര്‍ച്ച് അഞ്ചിനു തുടങ്ങും. മാര്‍ച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്്. രാവിലെ 9.30 ന് പരീക്ഷകള്‍ തുടങ്ങും. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ 2026 മാര്‍ച്ച് അഞ്ചു മുതല്‍ 27 വരെ നടക്കും.മാര്‍ച്ച് ആറു മുതല്‍ 28 വരെ രണ്ടാം വര്‍ഷ പരീക്ഷകളും നടക്കും. സംസ്ഥാനത്ത് 3,000 പരീക്ഷ കേന്ദ്രങ്ങളിലാണ് […]
Read More

അടിമാലി അപകടം: സന്ധ്യയുടെ ചികിത്സാച്ചെലവുകൾഏറ്റെടുത്ത് മമ്മൂട്ടി

കൊച്ചി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകൾ നടൻ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും. ഗുരുതരമായി പരിക്കേറ്റതിനാൽ സന്ധ്യയുടെ കാൽമുറിച്ചുമാറ്റി. അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കൾ […]
Read More

കേരളത്തിലോടുന്ന പുതിയ വന്ദേഭാരത്, സുപ്രധാന പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി

ചെന്നൈ: കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഉടൻ തന്നെ എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സ്വന്തം സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം പുതിയ സർവീസ് ഉടൻ പുനഃരാരംഭിക്കുമെന്ന് അറിയിച്ചത്. അതേ സമയം റെയിൽവെയുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രറെയിൽവെ മന്ത്രി […]
Read More