Kerala

മുംബയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

മുംബായ്: നവി മുംബായില്‍ ഫ്‌ളാറ്റിന് തീ പിടിച്ച് മരിച്ചവരില്‍ മൂന്ന് മലയാളികളും. നാലുപേര്‍ മരിച്ച ദുരന്തത്തില്‍ പത്തിലധികം പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു.പുലര്‍ച്ചെ 12.40ഓടെ രഹേജ റെസിഡന്‍സി കെട്ടിടത്തിലെ പത്താം നിലയിലുണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (ആറ്), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ട മലയാളികള്‍. കമല ഹീരാലാല്‍ ജെയിന്‍ (84) ആണ് മരണപ്പെട്ട മറ്റൊരാള്‍. ഇവരെല്ലാവരും രഹേജ റെസിഡന്‍സിയിലെ താമസക്കാരാണ്. അപകടത്തില്‍ പരിക്കേറ്റവരെ ഫോര്‍ട്ടിസ് […]
Read More

ക്ഷേത്രങ്ങളിലെ സ്വർണം തൊട്ടാൽ പിടിവീഴും; ഇനി ഡിജിറ്റൽ പൂട്ടിന്റെ സുരക്ഷ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം അറിയാൻ കഴിയുന്ന സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കംപ്യൂട്ടറിൽ നോക്കിയാൽ മനസിലാകുന്ന ഡിജിറ്റൽ പൂട്ടാണ് ഇതിനായി ഒരുക്കിയത്. തിരുവാഭരണം ഉൾപ്പെടെയുള്ളവ സ്‌ട്രോങ് റൂമിൽനിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസർ സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്റ്റ് വെയർ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) ദേവസ്വം ബോർഡിന് സൗജന്യമായി നൽകി. ആദ്യം ശബരിമലയിലും ആറന്മുളയിലും സ്ട്രോങ് റൂമുകൾ ഡിജിറ്റലാക്കും. തുടർന്ന് അതേമാതൃകയിൽ ദേവസ്വം ബോർഡിന്റെ ബാക്കിയുള്ള സ്ട്രോങ് […]
Read More

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം: സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഉടൻ

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകും. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണ് നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അടുത്തമാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. ഡിസംബർ 20നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണം. വോട്ടെടുപ്പിനു മുൻപ്, ഒരു തവണ കൂടി വോട്ടർപട്ടിക പുതുക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു നേരത്തേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേമപെൻഷൻ വർധനയടക്കമുള്ള ആനുകൂല്യം കൂട്ടാനൊരുങ്ങുകയാണ് […]
Read More

ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍തന്നെ പാകിസ്ഥാന്‍ ഞെട്ടും-പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍. ഐഎന്‍എസ് വിക്രാന്ത് പാകിസ്ഥാനില്‍ ഭയം ജനിപ്പിച്ചെന്നും, ഇത് അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഐഎന്‍എസ് വിക്രാന്ത് എന്ന പേര് കേട്ടാല്‍ തന്നെ പാകിസ്ഥാന്‍ ഞെട്ടും. പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഗോവയുടെയും കാര്‍വാറിന്റെയും തീരത്ത് നിലയുറപ്പിച്ചിട്ടുള്ള ഐഎന്‍എസ് വിക്രാന്തില്‍ രാജ്യത്തിന്റെ ധീരരായ നാവികരുമായി ദീപാവലി ആഘോഷിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ […]
Read More

പൊറോട്ടയും ബീഫും പരാമർശനത്തിൽ ഉറച്ചു നിൽക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ ഗൗനിക്കുന്നില്ല. പൊറോട്ടയും ബീഫും നൽകിയാണ് പൊലീസ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിലെത്തിച്ചതെന്നും ഈ സർക്കാർ തന്നെയാണ് അയ്യപ്പസംഗമം നടത്തിയത് എന്നുമായിരുന്നു വിവാദ പ്രസംഗം. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ രഹ്ന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിയ്ക്കും പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ്. പിന്നീട് വി.ഡി.സതീശനും പറഞ്ഞു. ഇവർ […]
Read More

മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനടുത്ത് ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പൽ കമ്പനി അധികൃതരാണ് ഈ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്. പി.പി.രാധാകൃഷ്ണൻ-ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി, അനശ്വര. ആറുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനായിരുന്നു അവധി കഴിഞ്ഞ് മടങ്ങിയത്. ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫിസറായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു […]
Read More

വാഹനങ്ങളിലെ എയർ ഹോണുകൾ പിടിച്ചെടുത്തു; റോഡ് റോളർ കയറ്റി നശിപ്പിച്ചു

കൊച്ചി:മോട്ടോർ വാഹന വകുപ്പ് നടത്തി യ പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡിൽ വെച്ചാണ് ഹോണുകൾ റോഡ് റോളർ ഉപ യോഗിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എയർ ഹോൺ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡുണ്ടായത്.എത്ര ഹോണുകൾ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറി യിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബർ 13 മുതൽ 19 […]
Read More

കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു; പ്രഖ്യാപനം കേരളപ്പിറവിദിനത്തില്‍

.കൊച്ചി: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ ജനക്ഷേമ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനാണ്. തീരുമാനം. ആശമാരുടെ ഇന്‍സന്റീവ് വര്‍ധനവും പരിഗണനയിലുണ്ട്. ഇതിന്റെയെല്ലാം പ്രഖ്യാപനം നവംബര്‍ ഒന്നിന് കേരള പിറവിദിനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ക്ഷേമ പെന്‍ഷന്‍ 200 കൂട്ടി 1800 ആക്കാനാണ് ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെന്‍ഷന്‍. ഘട്ടം ഘട്ടമായി 2500 രൂപയാക്കി […]
Read More

കനത്ത മഴ; തമിഴ്‌നാട്ടിൽ 5 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

തേനി: കനത്ത മഴയെതതുടർനന് വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട്ടിൽ 5 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തേനി, മഥുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വൈഗ അണക്കെട്ടിൽ ജലനിരപ്പ് 67 അടി പിന്നിട്ടിരിക്കുകയാണ്. പരമാവധി 71 അടിയാണ് ഡാമിന്റെ സംഭരണശേഷി. മുല്ലപ്പെരിയാറിൽ നിന്ന് 1400 ഘനയടി വെള്ളവും ഒഴുകിയെത്തുന്നുണ്ട്. തേനി ജില്ലയിൽ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയുണ്ട്. ഒക്ടോബർ 23നും 25നും ഇടയിൽ വിവിധ ജില്ലകളിൽ […]
Read More

ഒടുവിൽ നടപടി, പേരാമ്പ്ര സംഘർഷത്തിൽ ആരോപണ വിധേയരായ വടകര, പേരാമ്പ്ര ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്ക്ക് പരിക്കേൽക്കാനിടയായ പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർക്കെതിരെ സംഭവത്തിൽ വലിയ ആരോപണമുയർന്നിരുന്നു. ഇതിൽ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായ സംഘർഷത്തിനിടെ പൊലീസാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോൺഗ്രസ് ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജില്ലാ […]
Read More