Kerala

കണ്ണൂരിൽ സ്ഫോടനം; വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു, അന്വേഷണം

കൂത്തുപറമ്പ്: കണ്ണൂർ മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. പുലർച്ചെ 12.15ഓടെയായിരുന്നു സംഭവം. സമീപമുള്ള രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. സ്ഫോടക വസ്തുക്കളും റോഡിലെ കല്ലുംതെറിച്ചാണ് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നത്. പ്രജിന, കാവ്യ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാഷ്ട്രീയ വിരോധം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുകയെന്ന ഉദ്ദേശത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറയുന്നത്. സ്ഫോടനത്തെത്തുടർന്ന് പരസ്പരം […]
Read More

കോഴിക്കോട് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവൻ കവർന്ന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: ചേവായൂരിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവനോളം സ്വർണാഭരണങ്ങൾ കവർന്ന ആൾ പിടിയിൽ. ബംഗാൾ സ്വദേശി താപസ് കുമാർ ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടർ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. സെപ്തംബർ 28 നായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങൾ പുലർച്ച രണ്ടുമണിയോടെയായിരുന്നു മോഷണം. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച പവനോളം മോഷ്ടിച്ചത്.
Read More

തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകി; തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്ററിൽ (ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്നു മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ പാക്കിംഗിൽ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകൾ മാറി നൽകാനിടയാക്കിയതെന്നാണ് സൂചന. 2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞത്. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റിൽ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയകാര്യം മനസിലായതോടെ വിതരണം പൂർണമായും നിർത്തി. […]
Read More

ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

തിരുവനന്തപുരം: ആശുപത്രിയിൽ വച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കരകുളം സ്വദേശി ഭാസുരനാണ് (73) മരിച്ചത്. പട്ടം എസ്യുടി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു കൊലപാതകം. ഡയാലിസിസ് ചികിത്സയിലായിരുന്ന ജയന്തിയെ (62) കൊന്നശേഷം ഇയാൾ അഞ്ചാംനിലയിൽ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയുടെ അകത്ത് സ്റ്റെയർകെയ്‌സിന് അടുത്തായാണ് ഭാസുരൻ വീണത്. ഉടൻതന്നെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒക്ടോബർ ഒന്നുമുതൽ ജയന്തി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടെ ഭാസുരനാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാനുപയോഗിക്കുന്ന […]
Read More

ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന അധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവച്ചു

തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഭദ്രാസന അധിപൻ രാജിവച്ചു. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് രാജിവച്ചത്. ഓർത്തഡോക്‌സ് തിരുവനന്തപുരം ഭദ്രാസന അധിപനാണ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. രാജിക്കത്ത് കത്തോലിക്ക ബാവയ്ക്ക് കൈമാറി.
Read More

വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ 1.65 കോടിയുടെ സ്വർണമിശ്രിതം; കാരിയർ ഉപേക്ഷിച്ചത്, അന്വേഷണം

കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ 1.65 കോടിയുടെ സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ. രാജ്യാന്തര ടെർമിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയിൽ നിന്നാണ് 1.7 കിലോയുടെ സ്വർണ സംയുക്തം കണ്ടെടുത്തത്. ശുചീകരണത്തൊഴിലാളികളാണ് ഇതുൾപ്പെട്ട പായ്ക്കറ്റ് കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് സംഘം സ്വർണം കസ്റ്റഡിയിലെടുത്തു. സ്വർണമിശ്രിതം വേർതിരിച്ചപ്പോൾ ഒന്നര കിലോഗ്രാമോളം സ്വർണമാണ് കിട്ടിയത്. ദുബായിൽ നിന്നെത്തിയ ഒരു യാത്രക്കാരനാണ് സ്വർണം ഇങ്ങനെ ഉപേക്ഷിച്ചതെന്നാണ് സംശയം. പിടിക്കപ്പെടുമെന്നു കരുതി ഇത്തരത്തിൽ ഉപേക്ഷിച്ചതോ മറ്റു ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താനായി ചവറ്റുകുട്ടയിൽ ഇട്ടതോ […]
Read More

ഡോക്ടർക്കുള്ള വെട്ട് മന്ത്രിക്കും ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു; പ്രതി

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സനൂപ്. ഡോക്ടർക്കുള്ള വെട്ട് വീണാ ജോർജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോടായിരുന്നു പ്രതിയുടെ പ്രതികരണം. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയ […]
Read More

കൊച്ചി കുണ്ടന്നൂരിൽ തോക്കുചൂണ്ടി കവർച്ച, തട്ടിയെടുത്തത് 80 ലക്ഷം രൂപ; മുഖംമൂടി ധരിച്ച് ആയുധനങ്ങളുമായി ഒരു സംഘം

കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ തട്ടിയെടുത്തു. സിനിമാദൃശ്യങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു മോഷണം. കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടന്ന കവർച്ചയാണെന്നാണ് അനുമാനം. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. രണ്ടു പേർ ബൈക്കിലെത്തുകയും ഇവർ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തി തിരിച്ചു പോകുകയും ചെയ്തു. പിന്നാലെ അഞ്ചു പേർ കാറിൽ എത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടക്കുന്നു. മേശപ്പുറത്ത് വച്ച് പണം എണ്ണുന്നതിനിടയിലാണ് […]
Read More

കേരളത്തിന് മൂന്നാം വന്ദേഭാരത്; ഇഷ്ടനഗരത്തിലേക്ക് ഇനി മലയാളികൾക്ക് സഞ്ചരിക്കാം

തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേഭാരത് സർവീസ് അനുവദിച്ചുവെന്ന് റിപ്പോർട്ടുകൾ. റണാകുളം – ബംഗളൂരു റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നതെന്നാണ് സൂചന. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ഇക്കാര്യം ഒരാഴ്ച മുമ്പ് സൂചിപ്പിച്ചിരുന്നുവെന്നും ഇത്രയും വേഗം നടപടി സ്വീകരിച്ചതിന് നന്ദിയെന്നും രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ വ്യക്തമാക്കി. ബംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വന്ദേഭാരത് സർവീസ് എന്നത് മലയാളികളുടെ നാളുകളായുള്ള സ്വപ്‌നമാണ്. ഐടി […]
Read More

കൊച്ചിയിലെത്തുന്ന മെസിയെ കാണാൻ 50 ലക്ഷം ആളുകൾ എത്തിയേക്കും, വിവിഐപി പാക്കേജിന് ഒരു കോടി, ടിക്കറ്റ് വില 5000 മുതൽ

കൊച്ചി: സൂപ്പർ താരം ലയണൽ മെസി നേതൃത്വം നൽകുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് 5000 രൂപ മുതൽ ഒരു കോടി വരെയെന്ന് റിപ്പോർട്ട്. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിനാണ് ഒരു കോടി രൂപ നൽകേണ്ടത്. വിവിഐപി ടിക്കറ്റുകൾ പരിമിത എണ്ണം മാത്രമാണ് വിതരണം ചെയ്യുകയെന്നാണ് സൂചന. അതേ സമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ സ്പോൺസർമാർ പുറത്തുവിട്ടിട്ടില്ല. നവംബർ 10 മുതൽ 18 വരെയുള്ള തീയതികളിലാണ് മെസി അടങ്ങുന്ന അർജന്റീന ഫുട്ബോൾ ടീം […]
Read More