കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം, ഡോക്ടർമാർക്ക് സസ്‌പെൻഷൻ; ബലിയാടാക്കുന്ന നടപടി എന്ന് കെജിഎംഒഎ
തിരുവനന്തപുരം: പാലക്കാട് പല്ലശന സ്വദേശി ഒൻപതു വയസുകാരിയായ വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെ സസ്പെൻഡ് ചെയ്തു. നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ആരോഗ്യമേഖല നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാൻ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടർമാരെ ബലിയാടാക്കുന്ന ഈ നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെജിഎംഒഎ […]









