Kerala

”കുറുവാസംഘമെന്ന പോസ്റ്റർ പതിപ്പിച്ചു, പൊതുയോഗം നടത്തി ആക്ഷേപിച്ചു, കഴിഞ്ഞ ദിവസം ശ്രീജ ഉറങ്ങിയില്ല,” തിരുവനന്തപുരത്ത്‌ പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യയിൽ വിവാദം

തിരുവനന്തപുരം:  ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജ (48) ആത്മഹത്യ ചെയ്ത നസംഭവത്തിൽ സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ശ്രീജയ്‌ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിൽ മനംനൊന്താണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് ജയൻ ആരോപിച്ചു. കോൺഗ്രസ് അംഗമായ ശ്രീജ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയുണ്ടായ ആക്ഷേപങ്ങളും മരണത്തിലേക്ക് നയിച്ചെന്നാണ് സൂചന. ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജയ്‌ക്കെതിരെ പരാമർശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ‘ ഇന്നലെ […]
Read More

സി.പി.എം അധികം കളിക്കേണ്ട, വരുന്നുണ്ട്, കേരളം ഞെട്ടും വി.ഡി. സതീശൻ

കോഴിക്കോട്: സി. പി. എം അധികം കളിക്കേണ്ടെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഞെട്ടുന്ന വാർത്ത അധികം താമസിക്കാതെ പുറത്തു വരുമെന്നും അതിനായി കാത്തിരിക്കാനും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ പറയുന്നത് ഭീഷണിയാണെന്ന് കരുതേണ്ട. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ… അതിനു വലിയ താമസം വേണ്ട… ഞാൻ പറഞ്ഞത് വൈകാറില്ല.’-വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ […]
Read More

ഗ്യാസ് ക്രിമറ്റോറിയത്തിൽ നിന്നും വാതകം ചോർന്നു, മൃതദേഹം സംസ്‌കരിക്കുന്നതിനിടെ മൂന്നുപേർക്ക് പൊള്ളൽ

റാന്നി: വൃദ്ധയുടെ സംസ്‌കാര ചടങ്ങിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്കു പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്ക്കൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ് എന്നിവർക്കാണു പൊള്ളലേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്‌കാരത്തിനിടെയാണ് അപകടമുണ്ടായത്. ജാനകിയമ്മയുടെ കൊച്ചുമക്കളാണ് പൊള്ളലേറ്റ ജിജോയും രാജേഷും. മൃതദേഹം ചൂളയിൽ […]
Read More

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക 16.75 ലക്ഷംതട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. ഇതോടെ ശാന്തി കൃഷ്ണൻ ഇന്നു കീഴടങ്ങും. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ ഗതാഗത നിയമലംഘനത്തിനു പിഴയായി അടപ്പിച്ച തുകയിൽനിന്ന് 16.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിഴ തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തെന്നാണ് കേസ്. ഇപ്പോൾ […]
Read More

പരാതിയില്ല, കേസില്ല, എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും: രാജിവയ്ക്കേണ്ടെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും അദ്ദേഹം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെതിരെ നിയമപരമായി ഇതുവരെ കസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. രാഹുലിനെതിരായ തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവർക്ക് അത്തരത്തിൽ […]
Read More

സി.പി.എം കമ്മിറ്റി ഓഫീസ്, ഇടുക്കിയിൽ വീണ്ടും വിവാദം, പരാതിപ്പെട്ട ലോക്കൽ സെക്രട്ടറി പടിക്ക് പുറത്ത്

തൊടുപുഴ: സിപിഎം കെരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലും വിവാദം. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലെ വിവാദത്തിനു പിന്നാലെയാണിത്. ഓഫിസ് നിർമാണത്തിനായി പിരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ലോക്കൽ സെക്രട്ടറിയെ, ജില്ലാ സെക്രട്ടറി ഇടപെട്ടു മാറ്റി. സിപിഎം വണ്ണപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിജോ സെബാസ്റ്റ്യനെയാണു നീക്കിയത്. ഇന്നലെ നടന്ന ലോക്കൽ കമ്മിറ്റി ജനറൽ ബോഡിയിൽ ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ് എന്നിവർ പങ്കെടുത്തിരുന്നു. സുമേഷിനെതിരെയാണ് ഓഫിസ് […]
Read More

ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. അസുഖബാധിതനായ കുഞ്ഞിനെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യം മോശമായതിനെ തുടർന്നാണ് കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്തത്. അടിമാലിയിൽ എത്തുന്നതിന് മുമ്പ് കുട്ടി മരണത്തിന് കീഴടങ്ങി. കാട്ടിലൂടെ ആളുകൾ ചുമന്നാണ് കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോയത്. മൃതദേഹം സംസ്‌കരിച്ചു.
Read More

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; പ്രതി ജിജേഷ് മരിച്ചു

കണ്ണൂർ: കുറ്റിയാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജിജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിജേഷ് തീകൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ (39) മരിച്ചത്. ബുധനാഴ്ചയായിരുന്നു ആക്രമണം. അജീഷിന്റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്. വീടിന്റെ […]
Read More

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ ഫോൺ രേഖകൾ സഹിതം പരാതി

കൊച്ചി: വിവാദ വെളിപ്പെടുത്തലുകൾ പുറത്തു വന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നു കാട്ടി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബാലാവകാശ കമ്മിഷനും പരാതി നൽകി. തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് പരാതിയിലെ വിവരങ്ങൾ പുറത്തു വന്നത്. യുവതിയുമായി രാഹുൽ നടത്തി എന്നവകാശപ്പെടുന്ന ഫോൺ സംഭാഷണം ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. […]
Read More

‘താൻ മുടിഞ്ഞ ഗ്ലാമർ അല്ലേ, ജാഡക്കാരീ എത്ര ദിവസമായിട്ട് നമ്പർ ചോദിക്കുവാ’; രാഹുലിന്റെ ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കുട്ടത്തിൽ യുവതിക്കയച്ചെന്ന് അവകാശപ്പെടുന്ന ചാറ്റുകൾ പുറത്ത്. 2020 മേയ് മാസത്തിൽ രാഹുൽ ഒരു പാർട്ടി പ്രവർത്തകയ്ക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് ഒരു ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ‘കുഞ്ഞനിയന്റെ കുഞ്ഞു തമാശ’ എന്ന യുവതിയുടെ മെസേജിന് ‘അയ്യേ ഞാൻ അനിയനൊന്നുമല്ല’ എന്ന് രാഹുൽ മറുപടി നൽകുന്നു. ‘താൻ മുടിഞ്ഞ ഗ്ലാമർ അല്ലേ,’ എന്ന് രാഹുൽ പറയുമ്പോൾ ‘അത് നേരിട്ട് കാണാത്തതുകൊണ്ടാ’ എന്ന് യുവതി മറുപടി നൽകുമ്പോൾ ‘നാച്വറൽ […]
Read More