ട്വൻ്റി 20: പാകിസ്ഥാനെ തകർത്ത് ഇന്ത്യ സൂപ്പര്‍ എട്ടില്‍
കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 61 റണ്‍സിന്റെ വമ്പന്‍ ജയം. ഇതോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്റെ മറുപടി 18 ഓവറില്‍ 114 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ഇന്ത്യയുടെ വിജയശില്‍പ്പി. പാകിസ്ഥാന്റെ തുടക്കം ദയനീയമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ പോലും നേടാന്‍ […]









