Sports

ട്വന്റി20: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ഓസ്‌ട്രേലിയക്ക് ജയം .് നാല് വിക്കറ്റിനാണ് ഓസീസ് വിജയം നേടിയത്്. അഭിഷേക് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും അവസാന നിമിഷം ജസ്പ്രീത് ബുംറയുടെ മിന്നല്‍ പ്രകടനവും ഇന്ത്യയ്ക്ക് തുണയായില്ല. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്‍ മിച്ച് മാര്‍ഷിന്റെ തീരുമാനം ശരിയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് നിര ആദ്യ 50 റണ്‍സ് നേടും മുന്‍പുതന്നെ തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ സൂര്യയും മലയാളി താരം സഞ്ജു സാംസണുമടക്കം ഒന്‍പത് താരങ്ങള്‍ മത്സരത്തില്‍ രണ്ടക്കം കാണാതെ […]
Read More

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അസറുദ്ദീന്‍ തെലങ്കാന മന്ത്രി

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാനയില്‍ മന്ത്രിയായി അധികാരമേറ്റു. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വെര്‍മ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.നവംബര്‍ 11ന് ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസറുദ്ദീന്‍ നിലവില്‍ നിയമസഭാംഗം അല്ല.അസറുദ്ദീനെ ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് അംഗമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ആറ് മാസത്തിനകം അതിനാല്‍ അസറുദ്ദീന് നിയമസഭയിലേക്ക് വിജയിച്ച് എത്തിയേ മതിയാകൂ.അസറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റചട്ട […]
Read More

സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം, ചടങ്ങുകൾ ജന്മനാട്ടിൽവച്ച് നടത്താൻ തീരുമാനം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം 20ന് നടക്കും. നവംബർ 20ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചായിരിക്കും വിവാഹച്ചടങ്ങുകൾ. ഏകദിന വനിതാ ലോകകപ്പ് മത്സരങ്ങളുടെ തിരക്കിലായ സ്മൃതി ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ നട്ടെല്ലാണ്. ന്യൂസീലൻഡിനെതിരെ സെഞ്ചറി (109) നേടിയ താരം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകൾക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ അർധ സെഞ്ചറികളും സ്വന്തമാക്കിയിരുന്നു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലിൽ സ്മൃതിക്ക് വലിയ സ്‌കോർ കണ്ടെത്താൻ സാധിച്ചില്ല. 24 പന്തുകൾ നേരിട്ട സ്മൃതി […]
Read More

ഏകദിന റാങ്കിങ്ങിൽ ക്യാപ്റ്റൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്

മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്. റെക്കോർഡ് നേട്ടത്തോടെയാണ് പുതിയ റാങ്കിങ്ങിൽ രോഹിത് ശർമ തിളങ്ങിയത്. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ ഇന്ത്യൻ താരമാണ് 38 വയസ്സുകാരനായ രോഹിത് ശർമ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഗംഭീര പ്രകടനമാണ് രോഹിത്തിനെ ഒന്നാമതാക്കിയത്. നാലാം സ്ഥാനത്തുനിന്നാണ് രണ്ടു റാങ്കുകൾ മെച്ചപ്പെടുത്തി, രോഹിത് ഒന്നാമനായി കുതിച്ചത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 97 പന്തിൽ 73 റൺസും, […]
Read More

മെസി നവംബറിൽ കേരളത്തിൽ എത്തില്ല; അർജന്റീനയുടെ കൊച്ചിയിലെ സൗഹൃദ ഫുട്‌ബോൾ മത്സരം മാറ്റിവച്ചു

കൊച്ചി: ആരാധകർക്ക് നിരാശ സമ്മാനിച്ചു കൊണ്ട് അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെയും സൂപ്പർ താരം ലയണൽ മെസിയുടെയും കേരള സന്ദർശനം മാറ്റിവച്ചു. അടുത്ത മാസം കൊച്ചിയിൽ നടക്കാനിരുന്ന സൗഹൃദ മത്സരം മാറ്റിവച്ചതായി പരിപാടിയുടെ മുഖ്യസ്പോൺസർ അറിയിക്കുകയായിരുന്നു. നവംബർ 17ന് മെസി നയിക്കുന്ന അർജന്റീന ടീം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പരിപാടിയുടെ സ്പോൺസറായ ആന്റോ അഗസ്റ്റിനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി നേരത്തെ അറിയിച്ചത്. മത്സരം നടത്താൻ ഫിഫ അനുമതി […]
Read More

കൊഹ്‌ലി വിരമിക്കുന്നുവോ? ആശങ്ക പങ്കിട്ട് ആരാധകർ

അഡലെയ്ഡ്: ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ മുൻ നായകൻ വിരാട് കൊഹ്ലി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തം. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ കൊഹ്ലി ഓസീസിനെതിരായ രണ്ട് ഏകദിന മത്സരങ്ങളിലും ഡക്കായിരുന്നു. പെർത്തിൽ എട്ട് പന്തുകളിൽ നിന്ന് പൂജ്യവും. തന്റെ ഇഷ്ട ഗ്രൗണ്ടായ അഡലെയ്ഡ് ഓവലിൽ നാല് പന്തുകളിൽ നിന്ന് പൂജ്യവും നേടിയോടെയാണ് ഈ വാർത്തകൾ വ്യാപിച്ചത്. ഈ പരമ്പരയിൽ 12 പന്തുകൾ നേരിട്ട താരം ഒരു റൺ പോലും […]
Read More

നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ; പദവി നൽകി ആദരിച്ച് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ഏപ്രിൽ 16 മുതലാണ് നിയമനം പ്രാബല്യത്തിലായത്. 2016 ഓഗസ്റ്റ് 26ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചോപ്ര ചേർന്നു. ഏറെ മൂല്യമുള്ള ഈ […]
Read More

”പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റവുമില്ല”- ഗിൽ

ന്യൂഡൽഹി: രോഹിത് ശർമയുമായുള്ള ബന്ധത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗിൽ.രോഹിത് ശർമയിൽനിന്നും വിരാട് കോലിയിൽനിന്നും ആവശ്യമുള്ളപ്പോഴെല്ലാം നിർദേശങ്ങൾ തേടാറുണ്ട്. ‘പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്. പക്ഷേ, രോഹിത്തുമായുള്ള എന്റെ ബന്ധത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും ചോദിക്കണമെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹത്തോട് ചോദിക്കാം. കോലിയുമായും രോഹിത്തുമായും എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. നിർദേശങ്ങൾ നൽകാൻ അവർ ഒരിക്കലും മടിക്കാറില്ല’, ഗിൽ പറഞ്ഞു.
Read More

‘ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചില്ലല്ലോ ?’; രാജസ്ഥാൻ റോയൽസിന് 82 ലക്ഷം നൽകണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി: 2012-ലെ ഐപിഎൽ ടൂർണമെന്റിനിടെ പരിക്കേറ്റ എസ്. ശ്രീശാന്ത് മത്സരത്തിൽ കളിക്കാത്തതിനാൽ രാജസ്ഥാൻ റോയൽസിന് 82 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവാണ് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ പരിഗണിച്ച് സ്റ്റേ ചെയ്തത്. ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചില്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിക്കിനെ തുടർന്ന് 2012 ഐപിഎൽ സീസണിൽ ശ്രീശാന്ത് രാജസ്ഥാനായി കളിച്ചിരുന്നില്ല. സീസണിൽ ശ്രീശാന്ത് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാൻ ഇൻഷുറൻസ് […]
Read More

ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു; സഞ്ജു ഇല്ല.

ട്വന്റി 20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല.മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ ടീമിലില്ല. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. വെറ്ററന്‍ താരം രവിചന്ദ്ര അശ്വിന്‍ ടീമിലിടം നേടി കെഎല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍. […]
Read More