സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി; മാർ റാഫേൽ തട്ടിൽ ആദ്യ പാത്രിയാർക്കീസാകും

  • Home-FINAL
  • International
  • സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി; മാർ റാഫേൽ തട്ടിൽ ആദ്യ പാത്രിയാർക്കീസാകും

സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി; മാർ റാഫേൽ തട്ടിൽ ആദ്യ പാത്രിയാർക്കീസാകും


കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക് ആദ്യമായി പാത്രിയാര്‍ക്കല്‍ പദവി നല്‍കാനൊരുങ്ങി വത്തിക്കാന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പാത്രിയാര്‍ക്കീസ് ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും മാര്‍പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി ഈ മാസം 15 ന് വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തും. പാത്രിയാര്‍ക്കല്‍ പദവി ലഭിച്ചാല്‍ സഭയ്ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ക്രിസ്മസിന് മുമ്പ് പാത്രിയാര്‍ക്കീസ് പദവി നല്‍കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. പാത്രിയാര്‍ക്കീസ് പദവി ആത്മീയ പദവി കൂടിയാണ്. സിറോ മലബാര്‍ സഭയ്ക്ക് കേരളത്തിൽ കോട്ടയം, ചങ്ങനാശേരി, എറണാകുളം അങ്കമാലി, തലശേരി എന്നീ അതിരൂപതകള്‍ക്കായി നാല് ആര്‍ച്ച് ബിഷപ്പുമാരാണ് ഉള്ളത്. മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടിൽ.

Leave A Comment