ബാങ്ക് കാർഡുകൾ നഷ്ടമായാൽ പൊതുജനങ്ങൾ ഉടനടി ബാങ്കുകളെ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്റൈനിലെ അധികൃതർ

  • Home-FINAL
  • Business & Strategy
  • ബാങ്ക് കാർഡുകൾ നഷ്ടമായാൽ പൊതുജനങ്ങൾ ഉടനടി ബാങ്കുകളെ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്റൈനിലെ അധികൃതർ

ബാങ്ക് കാർഡുകൾ നഷ്ടമായാൽ പൊതുജനങ്ങൾ ഉടനടി ബാങ്കുകളെ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്റൈനിലെ അധികൃതർ


ബഹ്‌റൈനിലെ ജനങ്ങളോട് ഓൺലൈൻ പെയ്മെൻറ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പബ്ലിക് പ്രോസിക്യൂഷൻ .കൂടാതെ ബാങ്ക് കാർഡുകൾ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു. കാണാതായ ബാങ്ക് കാർഡുകളെ കുറിച്ച് അധികൃതരെ അറിയിക്കുന്നതിൽ വരുത്തുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എന്നും മുന്നറിയിപ്പുണ്ട്.ജനങ്ങളുടെ കാർഡുകൾ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഉടനടി ബാങ്കുകൾ ഏർപ്പെടുത്തിയിട്ടുള്ള കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചോ , ഓൺലൈൻ ബാങ്കിംഗ് പോർട്ടൽ വഴിയോ ബാങ്കിനെ അറിയിക്കുന്നത് മൂലം അനധികൃത ഇടപാടുകൾ തടയാൻ കഴിയും. എല്ലാത്തരം ഇലക്ട്രോണിക് തട്ടിപ്പുകളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ സൈബർ ക്രൈം പ്രോസിക്യൂഷൻ പ്രതിജ്ഞാബദ്ധമാണെന്നും അധികാരികൾ അറിയിച്ചു.കഴിഞ്ഞദിവസം മോഷ്ടിച്ച ബാങ്ക് കാർഡ് ഉപയോഗിച്ച് കാർ വാങ്ങാൻ ശ്രമിച്ച അറബ് പൗരനെ അറസ്റ്റ് ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുകൾ ശക്തമാക്കിയത്

Leave A Comment