ന്യൂഡൽഹി: യുദ്ധ സാഹചര്യം നിലനിൽക്കുന്നതി നാൽ, ഗൾഫ് രാജ്യങ്ങളിൽ മാർ ച്ച് 11 വരെയുള്ള സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷകൾ റ ദ്ദാക്കി. ബഹ്റൈൻ, ഇറാൻ, കു വൈത്ത്, ഒമാൻ, ഖത്തർ, സൗ ദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് റ ദ്ദാക്കിയത്. വിദ്യാർഥികളുടെ ഫലം എങ്ങനെ കണക്കാക്കുമെ ന്ന് സി.ബി.എസ്.ഇ പിന്നീട് അറിയിക്കും. പന്ത്രണ്ടാം ക്ലാസുകാർ ക്ക് മാർച്ച് ഏഴിന് നടക്കേണ്ടിയി രുന്ന പരീക്ഷ മാറ്റിവെച്ചു. തുടർ ന്നുള്ള പരീക്ഷകളുടെ കാര്യത്തി ൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. നേ രത്തെ രണ്ടു ക്ലാസുകളിലെയും ഈ മാസം 2,5,6 തീയതികളിൽ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചിരുന്നു.

