സ്‌കൂളുകളിൽ ശബ്ദം പകർത്തുന്ന സിസിടിവി വേണമെന്ന് സിബിഎസ്ഇ

  • Home-FINAL
  • Kerala
  • സ്‌കൂളുകളിൽ ശബ്ദം പകർത്തുന്ന സിസിടിവി വേണമെന്ന് സിബിഎസ്ഇ

സ്‌കൂളുകളിൽ ശബ്ദം പകർത്തുന്ന സിസിടിവി വേണമെന്ന് സിബിഎസ്ഇ


ന്യൂഡൽഹി: അഫിലിയേറ്റഡ് സ്‌കൂളുകളിൽ ദൃശ്യത്തിനൊപ്പം ശബ്ദവും പകർത്താൻ കഴിയുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ നിർദേശം. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷ പാലിക്കുന്നതിനാണ് ഈ നടപടിയെന്നാണ് നിർദ്ദേശം. വഴികൾ, ഇടനാഴികൾ, ലോബികൾ, പടിക്കെട്ടുകൾ, ക്ലാസ്മുറികൾ, ലാബുകൾ, ലൈബ്രറികൾ, കാന്റീൻ, സ്റ്റോർമുറി, മൈതാനം, മറ്റു പൊതുവിടങ്ങൾ എന്നിവിടങ്ങളിലാണ് സിസിടിവി ക്യാമറകൾ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കുകയും വേണം. കാമറയിലുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സൂക്ഷിക്കണം. ആവശ്യമെങ്കിൽ അധികൃതർക്ക് ഇത പരിശോധിക്കാം. അഫിലിയേഷൻ തുടരാൻ സ്‌കൂളുകൾ ഈ നിർദേശം പാലിച്ചിരിക്കണമെന്നും അറിയിച്ചു,

Leave A Comment