അൽ ഒറുബ ക്ലബ്ബിന്റെ 2025 ലെ പ്രതിമാസ ചെസ് പരമ്പരയുടെ വർഷാവസാന ഫിനാലെ നടന്നു;പൃഥ്വി രാജ് പ്രജീഷ് ടൂർണമെന്റ് ചാമ്പ്യൻ

  • Home-FINAL
  • Business & Strategy
  • അൽ ഒറുബ ക്ലബ്ബിന്റെ 2025 ലെ പ്രതിമാസ ചെസ് പരമ്പരയുടെ വർഷാവസാന ഫിനാലെ നടന്നു;പൃഥ്വി രാജ് പ്രജീഷ് ടൂർണമെന്റ് ചാമ്പ്യൻ

അൽ ഒറുബ ക്ലബ്ബിന്റെ 2025 ലെ പ്രതിമാസ ചെസ് പരമ്പരയുടെ വർഷാവസാന ഫിനാലെ നടന്നു;പൃഥ്വി രാജ് പ്രജീഷ് ടൂർണമെന്റ് ചാമ്പ്യൻ


അൽ ഒറുബ ക്ലബ്ബിന്റെ 2025 ലെ പ്രതിമാസ ചെസ് പരമ്പരയുടെ വർഷാവസാന ഫിനാലെയിൽ പതിനാറുകാരനായ ഇന്ത്യൻ പ്രതിഭ പൃഥ്വി രാജ് പ്രജീഷ് ടൂർണമെന്റ് ചാമ്പ്യൻ.13 വയസുകാരിയും മുൻനിര ഇന്ത്യൻ വനിതാ കളിക്കാരിയുമായ ധ്രുവി ശ്രീകാന്ത് പാനിഗ്രഹിയെ പരാജയപ്പെടുത്തി പൃഥ്വി 7 പോയിന്റുകൾ നേടിയാണ് കിരീടം ഉറപ്പിച്ചത്. സിറിയയുടെ അഗിയാദ് മെറോ രണ്ടാം സ്ഥാനവും ,ഫിലിപ്പിനോ താരം എഡ്ഡി ലുമാനോഗ് മൂന്നാം സ്ഥാനവും, ജോർദാനിലെ 15 വയസ്സുള്ള ഫാരെസ് കാനെയർ നാലാം സ്ഥാനവും കരസ്ഥമാക്കി.ACM ധ്രുവ റോയ് – U1600 ജൂനിയർ/കിഡ്സ് വിഭാഗം,ജാദ് താരീഖ് ജവാദ് – U1500 ജൂനിയർ/കിഡ്സ് വിഭാഗം,മുഹമ്മദ് അൽഷാവുഷ് – നോൺ-റേറ്റഡ് ജൂനിയർ/കിഡ്സ് വിഭാഗം,സൗദ് സാദ് അൽബിൻഖലീൽ – നോൺ-റേറ്റഡ് സീനിയർ/അഡൾട്ട് വിഭാഗം,സൽമാൻ ഷെയ്ഖ് – കായിക മന്ത്രാലയം യുവജന വിഭാഗം, എന്നിവർ പ്രത്യേക വിഭാഗങ്ങളിലെ ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.ചെസ്സ് മത്സരങ്ങളിൽ ഉയർന്നുവരുന്ന പ്രതിഭകളെയും പങ്കാളിത്തത്തെയും അംഗീകരിക്കുന്നതിനായി പ്രത്യേക അംഗീകാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.ടോപ്പ് ലേഡി/പെൺകുട്ടി മത്സരാർത്ഥി – മറിയം തിസ്സിർ ,മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടി – അലി ഇബ്രാഹിം അൽബുർഷിദ്, മുഹമ്മദ് അലി അൽമറാൻ ,ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി പങ്കാളി – നൂർ അൽഖല്ലാഫ് എന്നിവർക്കും ലഭിച്ചു.എഡി ലുമാനോഗ്,ധ്രുവി ശ്രീകാന്ത് പാനിഗ്രഹി,ജോയി കബയ,ധ്രുവ റോയ്,ഗബ്രിയേൽ വിവേക് ​​ജോസഫ് എന്നിവർക്ക് 2025ലെ മികച്ച 5 പെർഫോമർമാർക്കുള്ള മിത്തിക്കൽ-5 അവാർഡുകളും ലഭിച്ചു.ജനുവരി മുതൽ നവംബർ വരെ ഏറ്റവും ഉയർന്ന സ്റ്റാറ്റിസ്റ്റിക്കൽ പോയിന്റുകൾ നേടിയതിന് എഡി ലുമാനോഗിന് ചടങ്ങിൽ സമ്മാനം ലഭിച്ചു. എല്ലാ പ്രതിമാസ ടൂർണമെന്റുകളിലും പങ്കെടുത്തതിന് ധ്രുവ റോയിക്ക് ലോയൽറ്റി അവാർഡ് നൽകി ആദരിച്ചു. ഡിസംബർ 1 ലെ റേറ്റിംഗ് റിലീസിൽ ആദ്യമായി FIDE റാപ്പിഡ് റേറ്റിംഗുകൾ ലഭിച്ച യുവ കളിക്കാരെയും ചടങ്ങിൽ ക്യാഷ് അവാർഡ് നൽകി രതീഷ് പുത്തൻപുരയിൽ ആദരിച്ചു

ഹംസ തിസ്സിർ – ഉയർന്ന റാപ്പിഡ് റേറ്റിംഗ് (1741) ബയാൻ സൈനൽ – രണ്ടാമത്തെ ഉയർന്ന റാപ്പിഡ് റേറ്റിംഗ് (1496)തൈം ഖാനൈർ – മൂന്നാമത്തെ ഉയർന്ന റാപ്പിഡ് റേറ്റിംഗ് (1493) എന്നിവരാണ് അവാർഡുകൾ കരസ്ഥമാക്കിയത്.ദേശീയ ആർബിറ്റർമാരായ എൻ.എ. സാലിഹ് ബുവാനെക്, എൻ.എ. എമാൻ സിദാനി എന്നിവരുടെ സഹായത്തോടെ എഫ്.എ. ആന്റണി പി. പെലായോ ചീഫ് ആർബിറ്ററായി ടൂർണമെന്റ് നിയന്ത്രിച്ചു. യൂസഫ് അൽഖല്ലാഫ്, മിസ്. സാറ ബൊനാസിയർ, ഖാലിദ് അബ്ദുള്ള, ജീസസ് ക്ലെഡെറ എന്നിവർ പിന്തുണയും മായി ടൂർണമെന്റിലൂട നീളം രംഗത്ത് ഉണ്ടായിരുന്നു.വിണ്ണിൽ നിന്നും പെയ്തിറങ്ങിയ സ്നേഹത്താരകങ്ങളുമായി കൊല്ലം പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാല് ആഴ്ച്ചയായി നടത്തിയ ക്രിസ്തുമസ് കരോൾ ഗൃഹ സന്ദർശനങ്ങൾക്ക് വർണ്ണാഭമായ സമാപനം. കെ.പി.എ ക്രിസ്മസ് രാവ് 2025 എന്ന പേരിൽ കെ.പി.എ കുടുംബാംഗങ്ങളെയും കരോൾ സംഘത്തെയും പങ്കെടുപ്പിച്ചുക്കൊണ്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കെപിഎ പ്രസിഡണ്ട് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത കലാകാരനും ലൈവ് എഫ്.എം ആർ ജെ യുമായ ഷിബു മലയിൽ ഉദ്ഘാടനം ചെയ്തു.ബഹ്‌റൈൻ മലയാളീ CSI പാരിഷ് , സഗായ, ബഹ്റൈൻ വികാരി റവറന്റ് . ഫാദർ മാത്യൂസ് ഡേവിഡ് ക്രിസ്മസ് സന്ദേശം നൽകി. കെ പി എ കരോൾ കൺവീനർ ജോസ് മാങ്ങാട് സ്വാഗതം ആശംസിച്ചു. പരിപാടിയിൽ KPA ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രെജീഷ് പട്ടാഴി,കെ പി എ കരോൾ കൺവീനർമാരായ രഞ്ജിത് ആർ പിള്ള, മജു വര്ഗീസ്, ലിനീഷ് പി ആചാരി , അനൂപ് തങ്കച്ചൻ എന്നിവർ ക്രിസ്മസ് ആശംസകളും. KPA കരോൾ കൺവീനർ ബിജു ആർ പിള്ള നന്ദിയും അറിയിച്ചു സംസാരിച്ചു. തുടർന്ന് കരോൾ സംഘത്തിന്റെ കരോൾ ഗാനത്തോട് കൂടി കലാപരിപാടികൾ ആരംഭിച്ചു. കെ പി എ കരോൾ ടീമിന്റെ വിവിധ കലാപരിപാടികളും കെ പി എ സിംഫണീ ടീമിന്റെ ഗാനസന്ധ്യയും കെ.പി.എ ക്രിസ്മസ് രാവ് മികവുറ്റതാക്കി. പരിപാടിയിൽ കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളും കുടുംബാംഗങ്ങളും പങ്കെടുത്തു.

Leave A Comment