ചിക്കിങ് ഔട്ട് ലെറ്റിലെ സംഘർഷം: മാനേജരെ പിരിച്ചു വിട്ടു

  • Home-FINAL
  • Kerala
  • ചിക്കിങ് ഔട്ട് ലെറ്റിലെ സംഘർഷം: മാനേജരെ പിരിച്ചു വിട്ടു

ചിക്കിങ് ഔട്ട് ലെറ്റിലെ സംഘർഷം: മാനേജരെ പിരിച്ചു വിട്ടു


കൊച്ചി:എറണാകുളം എംജി റോഡിൽ വിദ്യാർത്ഥികളുമായുണ്ടായ അടിപിടിക്ക് പിന്നാലെ ചിക്കിങ്ങ് മാനേജരെ പിരിച്ചുവിട്ടു. ഒരു തരത്തിലുള്ള അക്രമത്തേയും പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. ചൊവ്വാഴ്ച കൊച്ചിയിലെ ചിക്കിങ് ഔട്ട്‌ലെറ്റിലാണ് സംഭവം. സംഭവത്തിൽ ചിക്കിങ് മാനേജരുടെ പരാതിയിലും ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളുടെ പരാതിയിലും പോലീസ് കേസെടുത്തിരുന്നു.
സ്ഥാപനത്തിലെത്തിയ പ്ലസ് വൺ വിദ്യാർഥികളാണ് സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന ആരോപണമുന്നയിച്ചത്. തുടർന്ന് ഇവർ ജീവനക്കാരോടും മാനേജരോടും പരാതിപ്പെട്ടു. എന്നാൽ, ഇതിനിടെ, മാനേജർ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് പുറത്തിറങ്ങിയെന്നും കത്തിവീശിയെന്നും തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. ഇതോടെ വിദ്യാർഥികൾ സഹോദരങ്ങളെ വിളിച്ചുവരുത്തി. തുടർന്ന് ഇവരും മാനേജരും തമ്മിൽ കൈയാങ്കളിയുണ്ടായി.
സംഭവത്തിൽ ഔട്ട്‌ലെറ്റിലെ മാനേജർക്കെതിരേ വിദ്യാർഥികൾ പോലീസിൽ പരാതി നൽകിയിരുന്നു.. അതേസമയം, വിദ്യാർഥികൾ തന്നെ മർദിച്ചെന്ന് ആരോപിച്ച് മാനേജരും പരാതി നൽകി. രണ്ട് പരാതിയിലും കേസെടുത്തിരുന്നു. മാനേജർ കത്തി വീശുന്നതുൾപ്പടെയുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ചിക്കിങ് മാനേജർക്കെതിരെ നടപടിയെടുത്തത്.

Leave A Comment