”പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയി, പരാമർശം ഒഴിവാക്കേണ്ടതായിരുന്നു”; മന്ത്രി ചിഞ്ചുറാണിയുടെ ഖേദം

  • Home-FINAL
  • Kerala
  • ”പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയി, പരാമർശം ഒഴിവാക്കേണ്ടതായിരുന്നു”; മന്ത്രി ചിഞ്ചുറാണിയുടെ ഖേദം

”പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയി, പരാമർശം ഒഴിവാക്കേണ്ടതായിരുന്നു”; മന്ത്രി ചിഞ്ചുറാണിയുടെ ഖേദം


തേവലക്കര സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മന്ത്രി ജെ ചിഞ്ചുറാണി. അപകടത്തെക്കുറിച്ച് ഇന്നലെ നടത്തിയ പരാമർശത്തിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പരാമർശം താൻ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയതാണെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപകരെ കുറ്റംപറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കളിക്കുന്നതിനിടെ സഹപാഠിയുടെ ചെരുപ്പ് അടുത്തുള്ള ഷെഡിന് മുകളിൽ വീണു. കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ടും അതെടുക്കാൻ കുട്ടി വലിഞ്ഞുകയറി. ഇതിനിടെ കാലുതെന്നി വൈദ്യുത കമ്പിയിൽ കയറിപ്പിടിച്ചു. ഇത് അദ്ധ്യാപകരുടെ കുഴപ്പമല്ല. എങ്കിലും ആർക്കെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മിഥുന്റെ വീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണി മുത്തശി മണിയമ്മ, അച്ഛൻ മനു, അനിയൻ സുജിൻ എന്നിവരെ ആശ്വസിപ്പിച്ചു.

Leave A Comment