സ്വാഗതസംഘം ചെയർമാൻ ഷാജഹാൻ പരപ്പൻ പൊയിൽ ,കൺവീനർ :പി കെ ഇസ്ഹാഖ്
കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനവും സി എച്ച് മുഹമ്മദ് കോയ സ്മാരക വിഷനറി ലീഡർഷിപ്പ് അവാർഡ് ദാന സംഗമവും വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി വിവിധ മണ്ഡലം കമ്മിറ്റികൾ തമ്മിലുള്ള കലാമൽസരങ്ങൾ സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ വെച്ചാണ് സ്വാഗതസംഘം രൂപീകരിച്ചത് . മനാമ കെഎംസിസി ഹാളിൽ നടന്ന കൺവെൻഷൻ കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു . ആനുകാലിക രാഷ്ട്രീയം ചർച്ചാവിഷയമായ കൺവെൻഷനിൽ ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യുവാനുള്ള ഇടതു ഭരണകൂടത്തിന്റെ ഒളിയജണ്ട തിരിച്ചറിയണമെന്നും നിരന്തരമായ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തി കേരളത്തിന്റെ മതേതര മുഖത്തെ വികൃതപ്പെടുത്താനുള്ള നീക്കത്തെ മതേതര വിശ്വാസികൾ ഒന്നിച്ചു ചെറുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു . കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷനായിരുന്നു . ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ലം വടകര മുഖ്യപ്രഭാഷണം നടത്തി . ഷാഹുൽ ഹമീദ് ജമലുലെയ്ലി തങ്ങൾ പ്രാർത്ഥനയും
നസീഹത്തും നൽകി കെഎസ്ടിയു സംസ്ഥാന കമ്മിറ്റി പ്രോജക്ട് കോഡിനേറ്റർ നസീർ നൊച്ചാട് മുഖ്യാതിഥിയായിരുന്നു .. കെഎംസിസി സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയുടെ പിതാവ് കുഞ്ഞമ്മദ് സാഹിബിനെ പരിപാടിയിൽ ആദരിച്ചു . കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ നിരീക്ഷകനുമായ സലീം തളങ്കര സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ കോട്ടപ്പള്ളി ഫൈസൽ കണ്ടീതാഴ അഷ്റഫ് കാട്ടിൽ പീടിക തുടങ്ങിയവർ സംബന്ധിച്ചു . കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികളായ നസീം പേരാമ്പ്ര അഷ്റഫ് തോടന്നൂർ ഷാഫി വേളം കുഞ്ഞബ്ദുള്ള മാസ്റ്റർ മുനീർ ഒഞ്ചിയം റഷീദ് വാല്ല്യക്കോട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . ജില്ലാ വർക്കിംങ് കമ്മിറ്റി അംഗങ്ങൾ വിവിധ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു . കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഇസഹാഖ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു .
സ്വാഗത സംഘം ഭാരവാഹികൾ
മുഖ്യ രക്ഷധികാരി: ഹബീബ് റഹ്മാൻ
രക്ഷധികാരികൾ : ശംസുദ്ധീൻ വെള്ളികുളങ്ങര ,കെ പി മുസ്തഫ , ഗഫൂർ കൈപ്പമംഗലം , അസ്ലം വടകര ,ഫൈസൽ എ പി , ഷാഫി പാറക്കറ്റ , അസീസ് റിഫ , സലീം തളങ്കര,. ഫൈസൽ കോട്ടപ്പള്ളി , ഫൈസൽ കെ , അഷ്റഫ് കാട്ടിൽ പീടിക നാസർ എസ് കെ , എം എം എസ് ഇബ്രാഹീം ,ഇബ്രാഹീം പുതുശ്ശേരി ,
ചെയർമാൻ : ഷാജഹാൻ
വൈസ് : ഒ കെ കാസിം
ഷരീഫ് വില്ല്യാപ്പള്ളി
റഫീഖ് നാദാപുരം
റസാഖ് ആയഞ്ചേരി
അഷ്റഫ് തൊടന്നൂർ,
മുഹമ്മദ് ഷാഫി വേളം
കാസിം കോട്ടപ്പള്ളി
അഷ്കർ വടകര
ഫൈസൽ കൊയിലാണ്ടി
അഷ്റഫ് നരിക്കോടൻ
മൻസൂർ ഇൻ and out
ഷൌക്കത്ത് കൊരങ്കണ്ടി
അബ്ദുൽ സലാം പൂനത്
പ്രോഗ്രാം : ചെയർമാൻ :മുഹമ്മദ് ഷാഫി വേളം
കൺവീനർ : മുഹമ്മദ് സിനാൻ
റിസപ്ഷൻ : ചെയർമാൻ
അഷ്റഫ് തൊടന്നൂർ
കൺവീനർ : റഷീദ് വാല്യക്കോട്
സപ്ലിമെന്റ് : ചെയർമാൻ മുഹമ്മദ് ഷാഫി വേളം
കൺവീനർ :മുനീർ ഒഞ്ചിയം
പബ്ലിസിറ്റി ചെയർമാൻ :സാജിത് അരൂര്
സഹീർ പി. കൺവീനർ
വളണ്ടിയർ :ചെയർമാൻ :ഹാഷിർ കഴുങ്ങിൽ
കൺവീനർ : റഫീഖ് ഇളയടം

